Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2021 5:28 AM IST Updated On
date_range 8 Sept 2021 5:28 AM ISTകലക്ടർ അദീല അബ്ദുല്ല പടിയിറങ്ങുന്നു
text_fieldsbookmark_border
കലക്ടർ അദീല അബ്ദുല്ല പടിയിറങ്ങുന്നു*എ. ഗീത ഇന്ന് ചുമതലയേൽക്കുംകൽപറ്റ: വയനാട് ജില്ല കലക്ടറായി സംസ്ഥാന പ്രവേശനപരീക്ഷ കമീഷണറായിരുന്ന എ. ഗീത ബുധനാഴ്ച ചുമതലയേൽക്കും. 22 മാസത്തെ സേവനത്തിന് ശേഷമാണ് നിലവിലെ കലക്ടർ ഡോ. അദീല അബ്ദുല്ല ചുമതല ഒഴിയുന്നത്. കോവിഡ് മഹാമാരി കാലത്ത് വയനാടിന് രക്ഷാകവചമൊരുക്കിയ ചാരിതാര്‍ഥ്യത്തോടെയാണ് അദീല അബ്ദുല്ല ചുരമിറങ്ങുന്നത്. കോവിഡ് മഹാമാരി ഫലപ്രദമായി നേരിടുന്നതിലും വേറിട്ട പ്രതിരോധം കാഴ്ചവെക്കുന്നതിലും ഡോക്ടര്‍ കൂടിയായ അദീലയുടെ ഇടപെടലുകള്‍ സംസ്ഥാനതലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ടു. കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയായ ഡോ. അദീല അബ്ദുല്ലക്ക് വനിത-ശിശു വികസന വകുപ്പ്, ലോട്ടറീസ് വകുപ്പ്, ജെന്‍ഡര്‍ പാര്‍ക്ക് എന്നിവയുടെ ഡയറക്ടര്‍ പദവിയിലേക്കാണ് പുതിയ നിയമനം.TUEWDL7 ഡോ. അദീല അബ്ദുല്ലTUEWDL8 കലക്ടർ എ. ഗീതപ്രാവുവളർത്തലിൽ വിജയംകൊയ്ത് റെജിമാനന്തവാടി: പ്രാവുകളെ വളർത്തി വിൽപന നടത്തി വിജയഗാഥ തീർക്കുകയാണ് തൃശ്ശിലേരി കാക്കവയൽ എടത്തറ റെജി. 500ഓളം പ്രാവുകളെയാണ് റെജി വീട്ടിൽ വളർത്തുന്നത്. എരുമത്തെരുവിൽ കട നടത്തിയിരുന്ന റെജി കഴിഞ്ഞ ലോക്ഡൗണിൽ വീട്ടിലിരിപ്പായപ്പോൾ നേരംപോക്ക് എന്നനിലയിലാണ് 25 പ്രാവുകളെ വാങ്ങി വളർത്താൻ തുടങ്ങിയത്. നിലവിൽ മയിൽ പ്രാവ്, കന്യാസ്ത്രി, ഓസ്ട്രേലിയൻ റെഡ്, സിറാസ് തുടങ്ങിയ 500ഓളം പ്രാവുകളാണ് ഇവിടെ ഉള്ളത്. ഇതിനോടകം 1000 പ്രാവുകളെ വിൽപന നടത്തി.ഒരു ജോഡിക്ക് 500 രൂപ തോതിലാണ് വിൽപന. ഒരു പ്രാവ് മുട്ടയിട്ട് 18ാം ദിവസം കുഞ്ഞുങ്ങൾ വിരിയും. ആൺ പ്രാവിനാണ് കുഞ്ഞുങ്ങളുടെ സംരക്ഷണ ചുമതല. രണ്ടാഴ്ച കഴിഞ്ഞാൽ വീണ്ടും മുട്ടയിടും. ധാന്യങ്ങളും പെല്ലറ്റുമാണ് ഭക്ഷണമായി നൽകുന്നത്. കൂടുകൾക്കുള്ളിൽ തന്നെ പറക്കാനുള്ള പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. പ്രാവ് വളർത്തൽ കൃഷി വലിയ വിജയമാണെന്ന് റെജി. ഇപ്പോൾ ആവശ്യക്കാർ ഏറെയുണ്ടെങ്കിലും എല്ലാവർക്കും കൊടുക്കാൻ കഴിയുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. പരിക്ക് പറ്റിയതും അസുഖങ്ങൾ പിടിപെടുന്നതുമായ പ്രാവുകളെ സംരക്ഷിക്കാൻ പ്രത്യക കൂട് ഒരുക്കിയിട്ടുണ്ട്. പ്രാവുകൾക്ക് പുറമെ മീൻ വളർത്തൽ, താറാവ് എന്നിവയും ഉണ്ട്. റെജിയുടെ സ്വപ്നങ്ങൾ ചിറകടിച്ചുയരുമ്പോൾ പൂർണ പിന്തുണയുമായി ഭാര്യ ജസീന്തയും മക്കളും കൂടെയുണ്ട്.photoമുട്ടക്കോഴി വിതരണംകൽപറ്റ: അത്യുൽപാദനശേഷിയുള്ള ഗ്രാമശ്രീ, ഗ്രാമപ്രിയ ഇനത്തിൽപെട്ട 46 മുതൽ 60 ദിവസംവരെ പ്രായമായ മുട്ടക്കോഴി കുഞ്ഞുങ്ങളെ 120 രൂപ നിരക്കിൽ വിതരണം ചെയ്യുന്നു. മാനന്തവാടി മൃഗാശുപത്രിയിൽ സെപ്റ്റംബർ ഒമ്പതിന് രാവിലെ ഏഴു മുതൽ 9.30വരെയാണ് വിതരണം. മുൻകൂട്ടി പണമടച്ച് ബുക്ക് ചെയ്യണം. ഫോൺ: 9961339778, 9387463372.ദുരന്തനിവാരണ പദ്ധതിരേഖ പ്രകാശനം കൽപറ്റ: ജില്ലയുടെ വാര്‍ഷിക ദുരന്തനിവാരണ പദ്ധതിരേഖ കലക്ടര്‍ ഡോ. അദീല അബ്ദുല്ല പ്രകാശനം ചെയ്തു. കലക്ടറേറ്റിൽ നടന്ന ചടങ്ങില്‍ എ.ഡി.എം എൻ.ഐ. ഷാജു, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ വി. അബൂബക്കര്‍ എന്നിവരില്‍നിന്നും പദ്ധതിരേഖ ഏറ്റുവാങ്ങി. ജില്ല ഡെവലപ്‌മൻെറ് കമീഷണര്‍ ജി. പ്രിയങ്ക, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ. അജീഷ്, ഇ. മുഹമ്മദ് യൂസഫ് എന്നിവര്‍ സംബന്ധിച്ചു. 2005ലെ ദേശീയ ദുരന്തനിവാരണ നിയമപ്രകാരം എല്ലാ ജില്ലകളും ദുരന്തനിവാരണ പദ്ധതിരേഖ വര്‍ഷംതോറും പുതുക്കേണ്ടതും പരസ്യപ്പെടുത്തേണ്ടതുമാണ്. ജില്ല അടിയന്തര കാര്യനിര്‍വഹണ കേന്ദ്രത്തിൻെറ മേല്‍നോട്ടത്തില്‍ അമിത് രമണന്‍, ഹന്ന കെസിയ ജോസ് എന്നിവരുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതിരേഖ പൂര്‍ത്തിയാക്കിയത്. പദ്ധതിരേഖ ജില്ല ഭരണകൂടത്തിൻെറ ഔദ്യോഗിക വെബ്സൈറ്റായ www.wayanad.gov.in ലഭ്യമാണ്.TUEWDL9ജില്ലയുടെ വാര്‍ഷിക ദുരന്തനിവാരണ പദ്ധതിരേഖ കലക്ടര്‍ ഡോ. അദീല അബ്ദുല്ല, എ.ഡി.എം എൻ.ഐ. ഷാജു, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ വി. അബൂബക്കര്‍ എന്നിവരില്‍നിന്ന് ഏറ്റുവാങ്ങി പ്രകാശനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story