Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപനമരം ഇനി കാമറക്കണ്ണിൽ

പനമരം ഇനി കാമറക്കണ്ണിൽ

text_fields
bookmark_border
പനമരം ഇനി കാമറക്കണ്ണിൽ പനമരം: പൊതുസ്ഥലങ്ങളിലുള്ള മാലിന്യ നിക്ഷേപവും മറ്റു കുറ്റകൃത്യങ്ങളും തടയുക എന്ന ലക്ഷ്യത്തോടെ പനമരം ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധയില്‍ ഉള്‍പ്പെടുത്തി ടൗണിലെ വിവിധ ഇടങ്ങളില്‍ സി.സി ടി.വികൾ സ്ഥാപിച്ചു. ഉദ്ഘാടനം ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ പി.എം. ആസ്യ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ്​ തോമസ് പാറക്കാലായില്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ കെ.ടി. സുബൈര്‍, വികസന സ്ഥിരംസമിതി ചെയര്‍പേഴ്‌സൺ ഷീമ മാനുവല്‍, സെക്രട്ടറി എ.ആര്‍. ശ്രീജിത് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ്​ അംഗങ്ങളും രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികളും സംബന്ധിച്ചു.​TUEWDL1പനമരം ടൗണിൽ സി.സി ടി.വി ഉദ്ഘാടനം ഒ.ആർ. കേളു എം.എൽ.എ നിർവഹിക്കുന്നുഅപേക്ഷ തീയതി നീട്ടികൽപറ്റ: മീനങ്ങാടി ഗവ. കമേഴ്‌സ്യല്‍ ഇൻസ്​റ്റിറ്റ്യൂട്ടില്‍ ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം സെപ്റ്റംബര്‍ 15 വരെ നീട്ടി. അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും www.sitttrkerala.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വയം സാക്ഷ്യ​പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, രജിസ്‌ട്രേഷന്‍ ഫീസ് 50 രൂപ എന്നിവ സഹിതം 15നു വൈകീട്ട് നാലിനകം ഓഫിസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04936 248380.ഡിഗ്രി പ്രവേശനംകൽപറ്റ: മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളജില്‍ ഡിഗ്രി പ്രവേശനം തുടങ്ങി. സെപ്റ്റംബര്‍ 10നകം കോളജ് ഓഫിസില്‍ നേരിട്ട് അപേക്ഷിക്കണം. ഫോൺ: 9747680868.അപേക്ഷ ക്ഷണിച്ചുകൽപറ്റ: 2020-21 അധ്യയന വർഷം എസ്.എസ്.എൽ.സി / പ്ലസ് ടു /വി.എച്ച്.എസ്.സി /ഡിപ്ലോമ /ടി.ടി.സി /പോളി ടെക്നിക് /ഡിഗ്രി /പി.ജി /പ്രഫഷനൽ കോഴ്സുകൾക്ക് ഫസ്​റ്റ്​ ക്ലാസ്/ഡിസ്​റ്റിങ്​ഷൻ/ നിശ്ചിത ഗ്രേഡ് നേടി വിജയിച്ച പട്ടികജാതി വിഭാഗം വിദ്യാർഥികളിൽനിന്ന്​ പ്രത്യേക പ്രോത്സാഹന സമ്മാനത്തിന് അപേക്ഷ ക്ഷണിച്ചു. അർഹരായവർ ജാതി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്​റ്റ്​, ആധാർ, ബാങ്ക് പാസ് ബുക്കി​ൻെറ പകർപ്പ് എന്നിവ സഹിതം ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: ജില്ല പട്ടികജാതി വികസന ഓഫിസ്-04936 203824, ബ്ലോക്ക്​​ പട്ടികജാതി വികസന ഓഫിസ് കൽപറ്റ -04936 208099, പനമരം -04935 220074, മാനന്തവാടി -04935 241644, സുൽത്താൻ ബത്തേരി -04936 221644.വാസ്തുവിദ്യ ഗുരുകുലം: അപേക്ഷ ക്ഷണിച്ചുകൽപറ്റ: സാംസ്‌കാരിക കാര്യ വകുപ്പി​ൻെറ കീഴില്‍ പത്തനംതിട്ട ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന പാരമ്പര്യ വാസ്തുവിദ്യാ, ചുമര്‍ചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തുവിദ്യ ഗുരുകുലത്തിലെ വിവിധ കോഴ്സുകള്‍ക്ക് അപേക്ഷ സെപ്റ്റംബര്‍ 25വരെ സമര്‍പ്പിക്കാം. പോസ്​റ്റ്​ ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷനല്‍ ആര്‍ക്കിടെക്ചര്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷനല്‍ ആര്‍ക്കിടെക്ചര്‍, ചുമര്‍ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ഫോറം വാസ്തുവിദ്യ ഗുരുകുലം ഓഫിസില്‍ ലഭ്യമാണ്. www.vasthuvidyagurukulam.com വെബ് സൈറ്റില്‍ ഓണ്‍ലൈനായും അപേക്ഷിക്കാം. ഫോണ്‍: 0468 2319740, 9947739442, 9847053294.റേഷന്‍ കാര്‍ഡ്: അനര്‍ഹര്‍ക്കെതിരെ പരാതി നല്‍കാം.കൽപറ്റ: എ.എ.വൈ, പി.എച്ച്.എച്ച് റേഷന്‍ കാര്‍ഡുകള്‍ ഇനിയും തിരിച്ചേല്‍പിക്കാതെ അനര്‍ഹമായി കൈവശം വെക്കുന്നവര്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് ഒക്ടോബര്‍ 15 വരെ പരാതി നൽകാം. 9495998223 നമ്പറില്‍ (24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന) വിളിക്കുകയോ, ശബ്​ദ സന്ദേശമായോ, വാട്സ്ആപ് സന്ദേശമായോ പരാതി അറിയിക്കാം. പരാതിക്കാരനെക്കുറിച്ചുളള വിവരങ്ങള്‍ അറിയിക്കേണ്ടതില്ല. പരാതിക്ക് രഹസ്യസ്വഭാവം ഉണ്ടായിരിക്കുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു. വയര്‍മാന്‍: ഓണ്‍ലൈന്‍ പരിശീലനംകൽപറ്റ: സംസ്ഥാന ഇലക്ട്രിസിറ്റി ലൈസന്‍സിങ്​ ബോര്‍ഡ് മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജില്‍ നടത്തിയ വയര്‍മാന്‍ പ്രായോഗിക പരീക്ഷ വിജയിച്ച് പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കുള്ള ഏകദിന ഓണ്‍ലൈന്‍ പരിശീലനം ഒക്ടോബര്‍ അഞ്ചിന് രാവിലെ 10.30 മുതല്‍ 4.30 വരെ നടക്കും. ഓണ്‍ലൈന്‍ പരിശീലന ക്ലാസില്‍ പങ്കെടുക്കുന്നതിന് പേര് രജിസ്​റ്റര്‍ ചെയ്യുന്നതിന്​ ജില്ല ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 04936 295004.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story