Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2021 5:28 AM IST Updated On
date_range 1 Sept 2021 5:28 AM ISTവയനാട് മെഡിക്കല്‍ കോളജ്: വിദഗ്ധസംഘം ഇന്നെത്തും
text_fieldsbookmark_border
വയനാട് മെഡിക്കല്‍ കോളജ്: വിദഗ്ധസംഘം ഇന്നെത്തുംമാനന്തവാടി: വയനാട് മെഡിക്കല്‍ കോളജ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ച വിദഗ്ധസംഘം ബുധനാഴ്ച മാനന്തവാടി ജില്ല ആശുപത്രിയില്‍ പരിശോധന നടത്തും. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗം അഡീഷനല്‍ പ്രഫസര്‍ ഡോ. ജെസി റോസ് ജോർജ്, സൈക്കോളജി വിഭാഗം അഡീഷനല്‍ പ്രഫസര്‍ ഡോ. ജൗഹറ, ബയോ കെമിസ്ട്രി ചുമതലയുള്ള പ്രഫസര്‍. ഡോ. കെ. മുഹമ്മദ് അഷറഫ്, കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം ചുമതലയുള്ള ഡോ. ബിന്‍സു വിജയന്‍, സീനിയര്‍ ക്ലര്‍ക്ക് പി. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുക.പുത്തുമല പുനരധിവാസം: ദുരിതബാധിതരോട് നീതിപുലര്‍ത്തണം - എം.എൽ.എ കല്‍പറ്റ: പുത്തുമല ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി കണ്ടെത്തിയ പുത്തൂര്‍വയലിലെ സ്ഥലം അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ സന്ദര്‍ശിച്ചു. ദുരന്തം ഏറ്റുവാങ്ങിയ ജനങ്ങളോട് സര്‍ക്കാര്‍ നീതി പുലര്‍ത്തണമെന്നും എല്ലാം നഷ്ടപ്പെട്ട ജനങ്ങളെ ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിക്കേണ്ടതിന് പകരം അവരെ കൂടുതല്‍ ദ്രോഹിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പതിനഞ്ചോളം കുടുംബങ്ങളെയാണ് പുത്തൂര്‍വയലില്‍ വീട് നിർമിച്ച് പുനരധിവസിപ്പിക്കുന്നത്. എന്നാല്‍, നിർമാണ സാധനസാമഗ്രികള്‍ കൊണ്ടുപോകാനുള്ള റോഡ് ഉള്‍പ്പെടെ തകര്‍ന്നു. വൈദ്യുതി, വെള്ളം സംവിധാനമൊന്നും ഇവിടെയില്ല. സ്‌പോണ്‍സര്‍മാരെ നല്‍കുമെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചതായും ചിലര്‍ പരാതി പറഞ്ഞു. അടിയന്തരമായി ഈ വിഷയത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യൂമന്ത്രി എന്നിവരെ കാണുമെന്നും അദ്ദേഹം പറഞ്ഞു. വിഷയം നേരത്തെ നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍, നാളിതുവരെയായി ഒരു തുടര്‍നടപടിയുമുണ്ടായില്ല. ഈ സാഹചര്യത്തില്‍ വീണ്ടും വിഷയം സര്‍ക്കാറിൻെറ ശ്രദ്ധയില്‍പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. TUEWDL6പുത്തൂര്‍വയലിലെ സ്ഥലം അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ സന്ദര്‍ശിച്ചപ്പോൾമെഡിക്കൽ ക്യാമ്പ്കൽപറ്റ: സത്യസായി സേവ സംഘടനയും ദേശീയ ആരോഗ്യദൗത്യ വയനാടും ചേർന്ന് കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻെറ ഭാഗമായി കൈവട്ടമൂലയിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ആയുർവേദം, ഹോമിയോ, സിദ്ധ വിഭാഗങ്ങളിൽപെട്ട ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുത്ത് മുഴുവൻ ആളുകൾക്കും സൗജന്യമായി മരുന്നുകൾ വിതരണം ചെയ്തു. ബാബു കട്ടയാട്, ഷൗക്കത്ത് കള്ളിക്കൂടൻ, എം.സി. ഇക്ബാൽ, ഡോക്ടർമാരായ അനു ജോസഫ്, അരുൺ ബേബി, ഉസ്ന ബാനു എന്നിവർ സംസാരിച്ചു. എൻ.ജി.ഒ സംഘ് ജില്ല വനിത സമ്മേളനംകൽപറ്റ: സ്ത്രീകൾക്കെതിരായി സംസ്ഥാനത്ത് വർധിച്ചുവരുന്ന അതിക്രമങ്ങളിൽ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് കേരള എൻ.ജി.ഒ സംഘ് ജില്ല വനിത സമ്മേളനം ആവശ്യപ്പെട്ടു. സ്മിത സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് അനിത രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന വനിത സമിതി അധ്യക്ഷ പി.പി. മീരഭായി മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികൾ: സ്മിത സുരേഷ് (പ്രസി), ശ്രീലത, സലീജ അനിൽ (വൈസ് പ്രസി), ഒ.എ. ഉദയ (സെക്ര), എ. സുപ്രിയ, റീന (ജോ. സെക്ര).മുട്ടക്കോഴി വിതരണംമാനന്തവാടി: അത്യുൽപാദനശേഷിയുള്ള ഗ്രാമശ്രീ, ഗ്രാമപ്രിയ ഇനത്തിൽപെട്ട 46 മുതൽ 60 ദിവസംവരെ പ്രായമായ മുട്ടക്കോഴികുഞ്ഞുങ്ങളെ മാനന്തവാടി മൃഗാശുപത്രിയിൽനിന്ന് വിതരണം ചെയ്യുന്നു. 120 രൂപ നിരക്കിൽ സെപ്റ്റംബർ നാലിന് രാവിലെ ഏഴു മുതൽ 9.30വരെയാണ് വിതരണം. മുൻകൂട്ടി പണമടച്ച് ബുക്ക് ചെയ്യണം. ഫോൺ: 9961339778, 9387463372. പഞ്ചായത്തിനെതിരായ ആരോപണം അടിസ്ഥാനരഹിതംെനന്മേനി: നെന്മേനി പഞ്ചായത്ത് ഭരണസമിതിക്കെതിരായ പ്രതിപക്ഷാംഗങ്ങളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് താഴത്തൂർ വാർഡ് കോൺഗ്രസ് കമ്മിറ്റി. ഇടതുഭരണത്തിൻെറ പരാജയം വിലയിരുത്തിയാണ് ജനങ്ങൾ യു.ഡി.എഫിനെ പഞ്ചായത്തിൽ അധികാരത്തിലെത്തിച്ചത്. ഭരണസമിതിയെ കരിതേച്ചുകാണിക്കാനുള്ള ഇടതുപക്ഷനീക്കം ജനങ്ങൾ തള്ളിക്കളയും. കേരളത്തിൽ കോവിഡ് രോഗികളുടെ നിരക്ക് ഉയർന്നതിൻെറ ഉത്തരവാദികൾ ആരെന്ന് പ്രതിപക്ഷം വ്യക്തമാക്കണം. പ്രാദേശികമായി ജനങ്ങളുടെ പ്രതിസന്ധി അകറ്റാൻ ഒന്നിച്ചുനിൽകേണ്ട സമയമാണിതെന്നും യോഗം വിലയിരുത്തി. കെ.സി.കെ. തങ്ങൾ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story