Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2021 5:28 AM IST Updated On
date_range 1 Sept 2021 5:28 AM ISTഅടിസ്ഥാനസൗകര്യം അകലെ; പൊറുതിമുട്ടി പൂളക്കുന്ന് കോളനിക്കാർ
text_fieldsbookmark_border
അടിസ്ഥാനസൗകര്യം അകലെ; പൊറുതിമുട്ടി പൂളക്കുന്ന് കോളനിക്കാർ കൽപറ്റ: മലയോരമേഖലയിൽ സ്ഥിതിചെയ്യുന്ന പൂളക്കുന്ന് കാട്ടുനായ്ക്ക കോളനിയിൽ ഇനിയും അടിസ്ഥാനവികസനം അകലെ. കുടിവെള്ളം, റോഡ്, വന്യമൃഗ ശല്യം തുടങ്ങിയ പ്രശ്നങ്ങൾമൂലം ദുരിതംപേറി കഴിയുകയാണ് കോളനിവാസികൾ. മേപ്പാടി പഞ്ചായത്തിലെ 16ാം വാർഡിൽ ഉൾപ്പെടുന്ന കോളനിയിലുള്ളവരാണ് ദുരിതത്തിൽ കഴിയുന്നത്. ഇവിടെ കാട്ടുനായ്ക്ക വിഭാഗക്കാരായ 15 കുടുംബങ്ങളാണുള്ളത്. കോളനിക്കാർക്ക് സഞ്ചരിക്കാൻ നല്ലൊരു റോഡില്ല. സ്വകാര്യ എസ്റ്റേറ്റിൽകൂടി കടന്നുപോകുന്ന ചെങ്കുത്തായ റോഡിൽ യാത്ര ദുഷ്കരമാണ്. റോഡ് മോശമായതിനാൽ വാഹനങ്ങൾ വരാൻ മടിക്കുന്നു. മേപ്പാടിയിൽനിന്ന് നാലു കിലോമീറ്ററുണ്ട് കോളനിയിലേക്ക്. ഇതിൽ കോളനിക്ക് സമീപം 200 മീറ്ററോളം ഭാഗത്ത് മാത്രമാണ് കോൺക്രീറ്റ് ചെയ്തത്. നിലവിൽ അരുവികളിൽനിന്ന് പമ്പ് ഉപയോഗിച്ച് വെള്ളം വീടുകളിൽ എത്തിക്കുകയാണ് പതിവ്. വേനൽ തുടങ്ങിയാൽ കടുത്ത കുടിവെള്ളപ്രശ്‌നം നേരിടും. വർഷങ്ങൾക്കുമുമ്പ് പി.വി.ടി.ജി പദ്ധതി പ്രകാരം ജല അതോറിറ്റി കോളനിക്ക് സമീപം വാട്ടർ ടാങ്ക് സ്ഥാപിച്ച് കുടിവെള്ളപദ്ധതി ആവിഷ്കരിച്ചങ്കിലും പ്രവർത്തനം ഇപ്പോൾ നിലച്ചതായി കോളനിക്കാർ പറഞ്ഞു. രാത്രി ഇരുട്ടിയാൽ സമീപത്തെ വനത്തിൽനിന്ന് എത്തുന്ന ആനക്കൂട്ടം കോളനിയിൽ തമ്പടിക്കുന്നതിനാൽ ഭീതിയോടെ കഴിയേണ്ട സ്ഥിതിയാണ്. സ്ഥലമുണ്ടെങ്കിലും കൃഷിയിറക്കിയാൽ ആനക്കൂട്ടം നശിപ്പിക്കുമെന്നും വനംവകുപ്പിൻെറ ഫെൻസിങ് ഗുണകരമല്ലന്നും ആക്ഷേപമുണ്ട്. കോളനി വികസനത്തിനായി നിരവധി നിവേദനങ്ങൾ അധികൃതർക്ക് നൽകിയിട്ടും അവഗണന മാത്രമാണ് ഫലമെന്നാണ് കോളനിക്കാർ പറയുന്നത്.TUEWDL1പൂളക്കുന്ന് കോളനിയിൽ സ്ഥാപിച്ച ഉപയോഗശൂന്യമായ വാട്ടർ ടാങ്ക് TUEWDL2കോളനിയിലേക്കുള്ള ഗതാഗതയോഗ്യമല്ലാത്ത സ്വകാര്യ റോഡ് വെള്ളപ്പൊക്കഭീഷണിയിൽ കൊളവള്ളിപുൽപള്ളി: വെള്ളപ്പൊക്കഭീഷണിയിൽ കൊളവള്ളിയിലെ തീരപ്രദേശങ്ങൾ. ജില്ലയിൽ പെയ്ത മഴയുടെ കരുത്തിൽ വയനാട് അതിർത്തിയിൽനിന്ന് ഏറെ അകലെയല്ലാത്ത ബീച്ചനഹള്ളിയിലെ അണക്കെട്ട് നിറഞ്ഞു. ഇതോടെ പകൽസമയത്ത് മാത്രമാണ് ഡാമിൽനിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. കർണാടകയിലെ കൃഷിയിടങ്ങളിൽ രാത്രികാലങ്ങളിൽ വെള്ളം കയറാതിരിക്കാനും ഗ്രാമപ്രദേശങ്ങളെ വെള്ളപ്പൊക്ക ഭീഷണിയിൽനിന്ന് അകറ്റുന്നതിനുമാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ, ഡാം അടക്കുന്നതോടെ റിസർവോയറിലടക്കം വെള്ളം നിറയുന്നു. ഈ വെള്ളമാണ് ഒഴുക്കുനിലച്ച് കബനിയുടെ തീരപ്രദേശങ്ങളിലേക്ക് കയറുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കൊളവള്ളി വയലിലടക്കം വെള്ളം കയറി. കർണാടക തമിഴ്നാടിനുള്ള ജലവിഹിതവും നൽകിക്കൊണ്ടിരിക്കുകയാണ്. രാത്രികാലത്ത് ഡാം അടക്കുന്നത് കേരള അതിർത്തിപ്രദേശങ്ങളായ കൊളവള്ളി, കൃഗന്നൂർ പ്രദേശങ്ങളിൽ വെള്ളപ്പൊക്കഭീഷണി ഉയർത്തുകയാണ്. TUEWDL4കൊളവള്ളിയിൽ കബനി തീരത്ത് വെള്ളം കവിഞ്ഞ് വയലിൽ കയറിയ നിലയിൽകൈരളിക്കൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കംസുൽത്താൻ ബത്തേരി: ആഗോള പ്രവാസി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യൂ.എം.എഫ്) കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേരളത്തെ സഹായിക്കുന്നതിനായി നോർക്ക റൂട്സുമായി സഹകരിച്ച് നടത്തുന്ന കൈരളിക്കൊരു കൈത്താങ്ങ് പദ്ധതി ജില്ലതല ഉദ്‌ഘാടനം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ നടന്നു. കലക്ടർ ഡോ. അദീല അബ്ദുല്ല ഉദ്‌ഘാടനം നിർവഹിച്ചു. ഈ ആശുപത്രി കൂടാതെ അമ്പലവയൽ, മീനങ്ങാടി, കോട്ടത്തറ ആരോഗ്യ കേന്ദ്രങ്ങൾക്കും പൾസ് ഓക്സിമീറ്റർ, പി.പി.ഇ കിറ്റ്, സർജിക്കൽ മാസ്ക് എന്നിവ സംഘടന നൽകുന്നുണ്ട്. ഫെഡറേഷൻ സംസ്ഥാന കൗൺസിൽ പ്രസിഡൻറ് വി.എം. സിദ്ദീഖ്, േബ്ലാക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അമ്പിളി സുധി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ലത ശശി, ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ അനീഷ് ബി. നായർ, കാർഷിക സഹകരണ ബാങ്ക് പ്രസിഡൻറ് വി.വി. ബേബി, പി.ആർ. ജയപ്രകാശ്, ബേബി വർഗീസ്, റിസാനത്ത് സലീം എന്നിവർ സംബന്ധിച്ചു. TUEWDL5വേൾഡ് മലയാളി ഫെഡറേഷൻ കൈരളിക്കൊരു കൈത്താങ്ങ് പദ്ധതി ജില്ലതല ഉദ്‌ഘാടനം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ കലക്ടർ ഡോ. അദീല അബ്ദുല്ല നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story