Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2021 5:28 AM IST Updated On
date_range 1 Sept 2021 5:28 AM ISTഎന്താ...? ആദിവാസി കുട്ടികളും വിദ്യാർഥികളല്ലേ
text_fieldsbookmark_border
Lead *സർക്കാർവാഗ്ദാനം നടപ്പായില്ല: ഡിജിറ്റൽ പഠനോപകരണങ്ങളില്ലാതെ ആയിരക്കണക്കിന് ആദിവാസി വിദ്യാർഥികൾ *ജില്ലയിൽ പഠനസഹായികൾ ലഭിക്കേണ്ടത് 22,000 പേർക്ക് സ്വന്തം േലഖകൻ കൽപറ്റ: ഓൺൈലൻ അധ്യയനം തുടങ്ങി മാസങ്ങളായിട്ടും ആയിരക്കണക്കിന് ആദിവാസി വിദ്യാർഥികൾ ഡിജിറ്റൽ പഠനോപകരണങ്ങളില്ലാതെ പഠനത്തിന് പ്രയാസപ്പെടുന്നു. ഇവർക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുമെന്ന സർക്കാർ അറിയിപ്പിൽ തുടർ നടപടിയില്ലാത്തതാണ് പഠനത്തിന് തിരിച്ചടിയാവുന്നത്. തദ്ദേശ സ്ഥാപനങ്ങൾ ഇതിനായി പദ്ധതി തയാറാക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഡിജിറ്റൽ ഉപകരണങ്ങളുടെ ഹാർഡ്വെയർ, സോഫ്റ്റ്വെയർ സ്പെസിഫിക്കേഷൻ എന്തായിരിക്കണമെന്ന് വ്യക്തമാക്കുന്ന ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് ഇതുവരെ പുറത്തിറക്കിയിട്ടില്ല. അതാണ്, തദ്ദേശസ്ഥാപനങ്ങൾക്ക് തുടർ നടപടികളെടുക്കാനാവാത്തതിന് പ്രധാന കാരണം. സംസ്ഥാനത്തെ ഒന്നു മുതൽ പ്ലസ് ടുവരെയുള്ള ക്ലാസുകളിലെ പട്ടിക വർഗ–ജാതി വിഭാഗങ്ങളിലെ കുട്ടികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ വിതരണം ചെയ്യുമെന്ന് മാസങ്ങൾക്ക് മുമ്പാണ് അധികൃതർ അറിയിച്ചത്. കൂടുതൽ ആദിവാസികളുള്ള വയനാട്ടിൽ മാത്രം ഇരുപത്തി രണ്ടായിരത്തിലധികം വിദ്യാർഥികൾക്ക് പഠനസഹായികൾ നൽകേണ്ടതുണ്ട്. ഇവയുടെ അഭാവം വിദ്യാർഥികളുടെ പഠനത്തെ സാരമായി ബാധിക്കുന്നു. പൊതുവിഭാഗത്തിലെ ഡിജിറ്റൽ പഠനസൗകര്യമില്ലാത്തവർക്ക് പല പദ്ധതികളിലൂടെയും അധ്യാപകരും സന്നദ്ധ സംഘടനകളുമൊക്കെ മുൻകൈയെടുത്തും മൊബൈൽ ഫോണുകളും ടാബുകളും വിതരണം ചെയ്ത് ഓൺലൈൻ പഠനത്തിന് പ്രാപ്തരാക്കുന്നുണ്ട്. എന്നാൽ, ഗോത്രവർഗ വിദ്യാർഥികൾക്ക് സർക്കാർ ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യുമെന്ന അറിയിപ്പുണ്ടായിരുന്നതിനാൽ, മറ്റ് പദ്ധതികളിലൂടെയുള്ള ഉപകരണങ്ങൾ ഇവർക്ക് നൽകിയിട്ടില്ല. വിദ്യാർഥികളുടെ ഭാവി അവതാളത്തിലാകാതിരിക്കാൻ എത്രയും പെട്ടെന്ന് ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കാൻ നടപടിയെടുക്കണമെന്നാണ് ആവശ്യം. പദ്ധതി വൈകുന്നത് സർക്കാർ ഉത്തരവ് ലഭിക്കാത്തതിനാൽ -സംഷാദ് മരക്കാർ കൽപറ്റ: ആദിവാസി വിദ്യാർഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കാൻ ജില്ല പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ വകുപ്പിൽനിന്ന് ഉപകരണങ്ങളുടെ സ്പെസിഫിക്കേഷൻ ലഭിക്കാത്തതിനാൽ തുടർ നടപടികളെടുക്കാനാവുന്നില്ലെന്ന് പ്രസിഡൻറ് സംഷാദ് മരക്കാർ വ്യക്തമാക്കി. ഒരുകോടിയോളം രൂപ ഇതിനായി ജില്ല പഞ്ചായത്തിന് ചെലവഴിക്കാനാവും. എന്നാൽ, സർക്കാർ ഉത്തരവ് ലഭിക്കാത്തത് പദ്ധതിക്ക് തടസ്സമാവുന്നു -അദ്ദേഹം പറഞ്ഞു. മത്സ്യകൃഷി മണ്ഡലംതല ഉദ്ഘാടനം കൽപറ്റ: സംസ്ഥാനസർക്കാർ ഫിഷറീസ് വകുപ്പ് മുഖേന സുഭിക്ഷകേരളം പദ്ധതിയിൽ നടപ്പാക്കുന്ന ബയോേഫ്ലാക് മത്സ്യകൃഷി കൽപറ്റ മണ്ഡലംതല ഉദ്ഘാടനം മൂപ്പൈനാട് പഞ്ചായത്തിലെ കെ.എം. ജോർജിൻെറ കൃഷിയിടത്തിൽ അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ നിർവഹിച്ചു. ഫിഷറീസ് വകുപ്പിൻെറയും തദ്ദേശസ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ച് ഡയമീറ്റർ വിസ്തൃതിയിലും 1.5 മീറ്റർ ഉയരത്തിലുമുള്ള 20,000 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന കൃത്രിമ ടാങ്കിൽ ഗിഫ്റ്റ് തിലോപ്പിയ മത്സ്യമാണ് കൃഷി ചെയ്യുന്നത്. പെല്ലറ്റ് മാത്രം കൊടുത്ത് വളർത്തുന്നതായതിനാൽ നല്ല രുചിയുള്ളതും വിഷമില്ലാത്തതുമായ മത്സ്യം കഴിക്കാമെന്നത് പ്രത്യേകതയാണ്. വർഷത്തിൽ രണ്ട് തവണ വിളവെടുപ്പ് നടത്താമെന്നതിനാൽ ഇപ്പോൾ നിരവധി കർഷകർ ഈ മത്സ്യകൃഷി രീതിയിലേക്ക് കടന്നുവരുന്നുണ്ട്. മാർഗനിർദേശങ്ങൾ നൽകി ഫിഷറീസ് വകുപ്പും മത്സ്യക്കർഷകർക്ക് പിന്തുണയായുണ്ട്. മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡൻറ് എ.കെ. റഫീഖ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ. അജിത, സ്ഥിരംസമിതി ചെയർമാൻമാരായ ആർ. ഉണ്ണികൃഷ്ണൻ, പി.കെ. സാലിം, മെംബർ ഷൈബാൻ സലാം, അസി. ഡയറക്ടർ ഓഫ് ഫിഷറീസ് ഇൻ ചാർജ് സി. ആഷിഖ് ബാബു, ഫിഷറീസ് പ്രമോട്ടർ വിജയകുമാർ എന്നിവർ സംസാരിച്ചു. TUEWDL7 ബയോേഫ്ലാക് മത്സ്യകൃഷി കൽപറ്റ മണ്ഡലംതല ഉദ്ഘാടനം മൂപ്പൈനാട് പഞ്ചായത്തിലെ കെ.എം. ജോർജിൻെറ കൃഷിയിടത്തിൽ അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story