Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2021 5:28 AM IST Updated On
date_range 9 Aug 2021 5:28 AM ISTമീനങ്ങാടി ക്ഷീരസംഘം പാലിന് അധിക വില നൽകും
text_fieldsbookmark_border
കൽപറ്റ: മീനങ്ങാടി ക്ഷീരസംഘത്തിൽ 2020 ഏപ്രിൽ ഒന്നുമുതൽ 2021 മാർച്ച് 31വരെ പാലളന്ന ക്ഷീരകർഷകർക്ക് ലിറ്ററിന് 1.30 രൂപ പ്രകാരം 73 ലക്ഷത്തോളം രൂപ അധിക വിലയായി നൽകും. 2020-21 സാമ്പത്തിക വർഷത്തിൽ 15 ലക്ഷത്തോളം രൂപ പ്രോത്സാഹന വില നൽകിയതിന് പുറമെയാണിത്. കൂടാതെ 2021 ജൂൺ ഒന്നുമുതൽ ജൂൺ 30 വരെ കർഷകർ സംഘത്തിലളന്ന പാലിന് ലിറ്ററൊന്നിന് ഒരുരൂപ പ്രകാരം പ്രോത്സാഹന വിലയായും നൽകും. 2019-20 സാമ്പത്തിക വർഷത്തിൽ 57 ലക്ഷത്തോളം ലിറ്റർ പാൽ സംഭരിക്കുകയും 21 കോടിയോളം രൂപ പാൽ വിലയായും നൽകിയിട്ടുണ്ട്. അധിക വില ഈമാസം 13 മുതൽ വിതരണം ചെയ്യുമെന്ന് സംഘം പ്രസിഡൻറ് പി.ടി. ഉലഹന്നാൻ, സെക്രട്ടറി കെ.ബി. മാത്യു എന്നിവർ അറിയിച്ചു. വന്യമൃഗശല്യത്തിൽ വലഞ്ഞ് വണ്ടിക്കടവ് പുൽപള്ളി: ടൂറിസം കേന്ദ്രമായ പുൽപള്ളി വണ്ടിക്കടവിലെ പഴശ്ശി മ്യൂസിയത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ വന്യജീവി ശല്യം രൂക്ഷമാകുന്നു. വർഷകാലം തുടങ്ങിയതോടെ നിത്യവും കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടാനക്കൂട്ടം വൻ കൃഷിനാശമാണ് വരുത്തുന്നത്. കൃഷിനാശത്തിന് കർഷകർക്ക് അർഹമായ നഷ്ടപരിഹാരവും ലഭിക്കുന്നില്ല. പഴശ്ശി പാർക്കിനോട് ചേർന്നുള്ള പ്രദേശങ്ങൾ കർണാടക വനാതിർത്തിയോട് ചേർന്ന് കിടക്കുന്നതാണ്. കന്നാരംപുഴ മറികടന്നെത്തുന്ന കാട്ടാനകളെ പ്രതിരോധിക്കാൻ അധികൃതർക്ക് കഴിയാത്തതിൽ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞദിവസമിറങ്ങിയ കാട്ടാനക്കൂട്ടം പഴശ്ശി പാർക്കിന് മുന്നിലെ ദിനേശൻെറ കൃഷിയിടത്തിൽ തെങ്ങുകളടക്കം നശിപ്പിച്ചു. കായ്ഫലമുള്ള തെങ്ങുകളാണ് കൂട്ടത്തോടെ മറിച്ചിട്ടത്. വനാതിർത്തിയിൽ ഫെൻസിങ്ങും കാവൽക്കാരെയുമെല്ലാം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ പറയുമ്പോഴും ഇതിൻെറ പ്രയോജനം നാട്ടുകാർക്ക് ലഭിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ഏതാനും മാസങ്ങൾക്കുമുമ്പ് പഴശ്ശി പാർക്കിലും കാട്ടാനയിറങ്ങി നാശമുണ്ടാക്കിയിരുന്നു. വന്യജീവിശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങൾ പ്രദേശവാസികളുടെ നേതൃത്വത്തിൽ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം. SUNWDL11 വണ്ടിക്കടവിൽ കാട്ടാന നശിപ്പിച്ച തെങ്ങ് പുത്തുമലയിൽ ജീവൻ കൊഴിഞ്ഞവർക്ക് കണ്ണീർപൂക്കളായി ബേബിയുടെ കവിത പുൽപള്ളി: പുത്തുമല ദുരന്തത്തിന് രണ്ടാണ്ട് പിന്നിടുമ്പോൾ ജീവൻ കൊഴിഞ്ഞവർക്ക് കണ്ണീർപൂക്കൾ അർപ്പിച്ചും പ്രകൃതിദുരന്തത്തിന് കാരണം മനുഷ്യനിർമിത പ്രവൃത്തികളാണെന്നു ചൂണ്ടിക്കാട്ടിയും പുൽപള്ളി തിണ്ടിയത്ത് ബേബി ടി. പോത്തൻെറ കവിത. പുത്തൂർ മലയുടെ രോദനം എന്ന പേരിലാണ് കവിത എഴുതിയിരിക്കുന്നത്. മനുഷ്യൻെറ കടന്നുകയറ്റത്തിൻെറ പരിണിത ഫലങ്ങൾ അനുഭവിക്കേണ്ടിവരുന്നത് പാവപ്പെട്ട ആളുകളാണ്. പ്രകൃതി വിഭവങ്ങൾ അത്യാവശ്യത്തിന് മാത്രമായി ചുരുക്കിയാൽ മനുഷ്യനും പ്രകൃതിക്കും കോട്ടമില്ലാതെ മുന്നോട്ടുപോകാം. അതേസമയം ധൂർത്തിനും പൊങ്ങച്ചത്തിനും വേണ്ടി പ്രകൃതിയെ ഉപയോഗിച്ചാൽ ദുരിതങ്ങൾക്ക് കാരണമാകുമെന്നും കവിത പറയുന്നു. പുൽപള്ളി കളനാടിക്കൊല്ലി സ്വദേശിയായ ബേബി ബത്തേരി സൻെറ് മേരീസ് കോളജിൽനിന്ന് യു.ഡി ക്ലർക്കായി വിരമിച്ച ആളാണ്. ഇപ്പോൾ കൃഷിപ്പണികളിൽ സജീവമാണ്. SUNWDL12 ബേബി ടി. പോത്തൻ കുറിച്യാർമല മണ്ണിടിച്ചിലിന് മൂന്നാണ്ട്; ഭീതി ഒഴിയാതെ കുടുംബങ്ങൾ പൊഴുതന: കുറിച്യാർമല മണ്ണിടിച്ചില്‍ ദുരന്തത്തിന് മൂന്നാണ്ട് തികഞ്ഞിട്ടും കുടുംബങ്ങളുടെ പുനരധിവാസം പൂർത്തിയായിട്ടില്ല. ദുരന്തത്തിനു പിന്നാലെ താമസയോഗ്യമല്ലെന്ന് കണ്ടെത്തിയ ഭൂമിയിൽനിന്ന് ഇനിയും കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുണ്ട്. ശക്തമായ മഴയെ തുടർന്ന് ജനവാസ മേഖലയായ മേൽമുറിയിൽ സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷ ൻെറ ഭാഗമായ കുറിച്യാർമലയിൽ 2018 ആഗസറ്റ് എട്ടിനാണ് വലിയ മണ്ണിടിച്ചിലുണ്ടായത്. എട്ടു വീടുകൾ തകരുകയും നിരവധി പേരുടെ വളർത്തുമൃഗങ്ങൾ ഉൾപ്പെടെ മണ്ണെടുക്കുകയും ചെയ്തു. മണ്ണിടിച്ചിലിൽ തകർന്ന കുറിച്യാർമല സ്‌കൂളിന് പകരം മറ്റൊരിടത്ത് പുതിയ ഭൂമി കണ്ടെത്തി സ്കൂൾ നിർമിക്കുമെന്ന വാഗ്ദാനവും പ്രഖ്യാപനത്തിലൊതുങ്ങി. ഏറെ നീണ്ട കാത്തിരിപ്പിനുശേഷം സ്ഥലം കണ്ടെത്തിയെങ്കിലും നിർമാണം ആരംഭിച്ചിട്ടില്ല. ഇതിനെതിരെ പ്രതിഷേധം വ്യാപകമാണ്. നിലവിൽ മേൽമുറി മദ്റസ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. മേൽമുറി, സേട്ടുകുന്ന് പ്രദേശത്തെ കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുന്നത്. ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാമമാത്രമായ കുടുംബങ്ങൾക്ക് മാത്രമാണ് ലഭിച്ചിട്ടുള്ളത്. നൂറോളം കുടുംബങ്ങൾ താമസിച്ചിരുന്ന ഈ പ്രദേശത്ത് മറ്റ് ആളുകളുടെ പുനരധിവാസം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ സമർപ്പിച്ചിട്ടും നടപടി വൈകുകയാണ്. ബാക്കിയുള്ള കുടുംബങ്ങളുടെ പുനരധിവാസം വേഗത്തിലാക്കാനുള്ള നടപടികളുണ്ടാകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. guda news പഞ്ചായത്ത് ഭരണവും കൃഷിയും സുനിലിന് ഒരുപോലെ ഗൂഡല്ലൂർ: പഞ്ചായത്ത് ഭരണകാര്യങ്ങൾ സജീവമാക്കുന്ന തിരക്കിനിടയിലും തൻെറ പരമ്പരാഗത തൊഴിലിലും വ്യാപൃതനാണ് ശ്രീമധുര ഗ്രാമപഞ്ചായത്ത് പ്രസിഡൻറും കർഷകനുമായ കെ.ആർ.സുനിൽ. പഞ്ചായത്തിനെ സമ്പൂർണ വാക്സിനേഷൻ പഞ്ചായത്താക്കാനുള്ള ദൗത്യത്തിനിടയിലും ഏച്ചംവയലിലെ തൻെറ വീടിന് സമീപത്തുള്ള പാടത്താണ് ഞാറ്നടീൽ. യന്ത്ര സഹായത്തോടെയാണ് ഞാറ് നടാൻ പാടമൊരുക്കുന്നതെങ്കിലും നടീലിനും മറ്റും പണിക്കാർ അത്യാവശ്യമാണ്. ഇന്നത്തെ സാഹചര്യത്തിൽ നെൽകൃഷി നഷ്ടമാണ്. വയൽപണിക്ക് ആളെ കിട്ടാൻ പ്രയാസമാണ്. കൃഷി പരമ്പരാഗതമാകയാൽ വിട്ടൊഴിയാൻ കഴിയുന്നില്ല. മാത്രമല്ല, കുത്തരിച്ചോറിൻെറ ഗുണമൊന്നും മറ്റ് അരികൾക്ക് കിട്ടുകയുമിെല്ലന്ന് സുനിൽ വ്യക്തമാക്കുന്നു. വന്യമൃഗങ്ങളിൽനിന്നു നെൽകൃഷിയെ സംരക്ഷിച്ചെടുക്കൽ പ്രയാസകരമായതോടെ പലരും ഈ തൊഴിലിൽനിന്നു മാറി. നെൽകൃഷിയുമായി മുന്നോട്ടുപോവുന്നത് ചെട്ടിമാരടക്കമുള്ള ചില കർഷകർ മാത്രമാണ് ഇപ്പോഴുമുള്ളത്. എസ്റ്റേറ്റ് വയലുകളിൽ നെൽകൃഷി ചെയ്തിരുന്നത് വനപാലകർ തടഞ്ഞതോടെ ഇവിടമെല്ലാം ഉറവവറ്റി കാടായിമാറുകയാണ്. GDR SUNIL: ശ്രീമധുര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുനിൽ കൃഷിയിടത്തിൽ കോൺഗ്രസ് ഓഫിസ് ഉദ്ഘാടനം ഗൂഡല്ലൂർ: രണ്ടാം മൈലിൽ കോൺഗ്രസ് ശാഖ ഓഫിസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ജില്ല പ്രസിഡൻറ് ആർ. ഗണേഷ്, സംസ്ഥാന ജനറൽ സെക്രട്ടറി കാർത്തിക്, തങ്കബാലു എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. പി.സി.സി മെംബർ കെ.പി. മുഹമ്മദ് ഹാജി, ഷാജി ചെളിവയൽ, കെ. ഹംസ, കുഞ്ഞാപ്പി, എൻ.എ അഷ്റഫ്, അബ്ദുപ്പ, രജീഷ്, ചിന്നവൻ, നിജുമുദ്ദീൻ അസ്സലാം, പി.കെ.എം മൊയ്‌ദുപ്പ, സി.എ. സൈതലവി, ഗോപിനാഥൻ ഉണ്ണികമ്മു, വി.കെ. ജയ്സൽ, കറുപ്പൻ, ജോസുകുട്ടി, അനു അമ്പാറ, കെ.സി.അസൈനാർ, എം.കെ രവി, ഇബ്നു, മത്തായി, ഷംസുദ്ദീൻ, ദുർഗ സുന്ദരം തുടങ്ങിയവർ പങ്കെടുത്തു. GDR OFFICE: ഗൂഡല്ലൂർ രണ്ടാം മൈലിൽ ആരംഭിച്ച കോൺഗ്രസ് ഓഫിസ് ഉദ്ഘാടനം ജില്ല സെക്രട്ടറി ആർ.ഗണേഷ് എം.എൽ.എ, സംസ്ഥാന ജന.സെക്രട്ടറി കാർത്തിക്, തങ്കബാലു എന്നിവർ നിർവഹിക്കുന്നു ശീട്ടുകളി സംഘത്തെ പിടികൂടി ഗൂഡല്ലൂർ: പണം വെച്ച് ശീട്ടുകളിച്ച സംഘത്തിൽപെട്ട 17 പേരെ പൊലീസ് പിടികൂടി. 60,000 രൂപയും പിടിച്ചെടുത്തു. ഊട്ടി ബോംബെ കാസ്റ്റ് എന്ന സ്വകാര്യ റിസോർട്ടിൽ പണം വെച്ച് ശീട്ട്കളി നടത്തുന്നതായി രഹസ്യവിവരം ലഭിച്ച പൊലീസ് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. ഞായറാഴ്ച പുലർച്ചെ ഒന്നരമണിക്കാണ് റെയ്ഡ്. സി.ഐ. ശിവകുമാറിൻെറ നേതൃത്വത്തിലുള്ള പൊലീസുകാരാണ് റെയ്ഡ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story