Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2021 5:28 AM IST Updated On
date_range 9 Aug 2021 5:28 AM ISTവൈദ്യുതി ജീവനക്കാർ നാളെ പണിമുടക്കും
text_fieldsbookmark_border
വൈദ്യുതി ജീവനക്കാർ നാളെ പണിമുടക്കുംകൽപറ്റ: സ്വകാര്യവത്കരണത്തിന് വഴിതുറക്കുന്ന വൈദ്യുതി നിയമ ഭേദഗതി ബിൽ പാർലമൻെറിൽ അവതരിപ്പിക്കുന്നതിലും അന്യായമായി ജീവനക്കാരുടെ പ്രമോഷൻ തടഞ്ഞുവെക്കുന്നതിലും പ്രതിഷേധിച്ച് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ ജീവനക്കാർ ചൊവ്വാഴ്ച പണിമുടക്കും. ജില്ലയിലെ 20 കേന്ദ്രങ്ങളിൽ പ്രതിഷേധയോഗം സംഘടിപ്പിക്കും. വൈദ്യുതി നിയമ ഭേദഗതി ബിൽ പാസായാൽ പാവപ്പെട്ടവർക്കും കർഷകർക്കും ഇപ്പോൾ ലഭ്യമാകുന്ന സൗജന്യ വൈദ്യുതി നിരക്കുകൾ ഇല്ലാതാകും. ഇവർ കൂടിയ വില നൽകേണ്ടി വരും. ലാഭം ഉണ്ടാക്കുന്ന മേഖലകൾ സ്വകാര്യ കമ്പനികൾ കൈയടക്കുമ്പോൾ നഷ്ടം ഉണ്ടാവുന്ന മേഖലകളിൽ വൈദ്യുതി എത്തിക്കേണ്ട ബാധ്യത കെ.എസ്.ഇ.ബിക്ക് മാത്രമാകുമെന്നും ജില്ല പ്രസിഡൻറ് എൻ.ഡി. അപ്പച്ചൻ, ജില്ല സെക്രട്ടറി കെ.എം. ജംഹർ എന്നിവർ അറിയിച്ചു. കോവിഡിൽ കുരുങ്ങി കർഷകർ; വായ്പ തിരിച്ചടവ് മുടങ്ങികല്‍പറ്റ: കോവിഡ് നിയന്ത്രണങ്ങൾ മൂലം ദുരിതത്തിലായ കർഷകരുടെ വായ്പ തിരിച്ചടവ് മുടങ്ങി. ഏക്കറിന് ഒരു ലക്ഷം തോതില്‍ പലിശരഹിത വായ്പയെടുത്ത കര്‍ഷകര്‍ക്ക് വായ്പ പുതുക്കാന്‍ ഒരു നിര്‍വാഹവുമില്ലാതെ നെട്ടോട്ടത്തിലാണ്. നിശ്ചിത കാലയളവിനുള്ളില്‍ വായ്പ തിരിച്ചടക്കുകയോ, പുതുക്കുകയോ ചെയ്തില്ലെങ്കില്‍ ഒമ്പതു ശതമാനം പലിശ ഉള്‍പ്പെടെ അടക്കേണ്ട അവസ്ഥയിലാണ് കർഷകർ. സംസ്ഥാന സര്‍ക്കാര്‍ നാലു ശതമാനവും നബാര്‍ഡ് മൂന്നു ശതമാനവും പലിശയിളവ് നല്‍കുന്ന വായ്പകള്‍ എടുത്തവരാണ് പ്രതിസന്ധിയിലായത്. കാലാവധി കഴിഞ്ഞ വായ്പകൾക്ക് പലിശ അടച്ചാല്‍ മാത്രമെ പുതുക്കാന്‍ സാധിക്കൂവെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ഇത് മറികടക്കണമെങ്കില്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് കൊണ്ടുവരണം. വായ്പ പുതുക്കണമെങ്കില്‍ നികുതി ശീട്ടും നിര്‍ബന്ധമാക്കി. എന്നാല്‍, ജില്ലയില്‍ പലയിടത്തും നിയന്ത്രിത മേഖല ആയതുകൊണ്ട് സമയബന്ധിതമായി നികുതി രസീത് ഹാജരാക്കാനും വായ്പയെടുത്തവർക്ക് സാധിച്ചില്ല. ഇക്കാലയളവില്‍ ലോണ്‍ കാലാവധി തീര്‍ന്നവര്‍ പലിശ സഹിതം അടക്കേണ്ട ഗതികേടിലാണ്. സര്‍ക്കാര്‍ കാര്‍ഷിക വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പലിശരഹിത വായ്പകള്‍ക്ക് അതു ബാധകമല്ല. ഇതുമൂലം ആയിരക്കണക്കിന് കര്‍ഷകരാണ് ആശങ്കയിലായത്. അയല്‍ക്കൂട്ടങ്ങളില്‍നിന്നും മറ്റും വായ്പയെടുത്ത് ബാങ്കില്‍ എത്തിയാലും നികുതി രസീത് ഇല്ലാത്തതിൻെറ പേരില്‍ വായ്പ പുതുക്കി നല്‍കാതെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥയുമുണ്ട്. വില്ലേജ് ഓഫിസിലെ ഭൂരിഭാഗം ജീവനക്കാരും കോവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് രസീത് ലഭിക്കാനും കാലതാമസം നേരിടുകയാണ്. കടുത്ത പ്രതിസന്ധിക്കിടെ പലിശയും പിഴപ്പലിശയും ഉൾപ്പെടെ അടക്കേണ്ടി വരുന്നത് കര്‍ഷകർക്ക് ഇരുട്ടടിയാകുന്നു. പലിശരഹിത വായ്പയെടുത്ത കര്‍ഷകര്‍ക്ക് സാവകാശം നല്‍കി പലിശയിളവ് ചെയ്ത് നല്‍കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. സൈനിക ക്ഷേമ ഓഫിസുമായി ബന്ധപ്പെടണംകൽപറ്റ: 1947നു മുമ്പ് ജനിച്ചവരും ജില്ലയില്‍ താമസമുള്ളവരുമായ ജില്ലയിലെ ആര്‍മി/നേവി/ എയര്‍ഫോഴ്‌സ് വെറ്ററന്‍സ് ജില്ല സൈനിക ക്ഷേമ ഓഫിസുമായി ബന്ധപ്പെടണമെന്ന് ജില്ല സൈനിക ക്ഷേമ ഓഫിസര്‍ അറിയിച്ചു.അനുമോദിച്ചുകൽപറ്റ: മുഖ്യമന്ത്രിയുടെ 2021ലെ അഗ്നി രക്ഷാസേന സേവന പുരസ്‌കാരം നേടിയ കാക്കവയൽ സ്വദേശി വി. ഹമീദിനെ ജെ.സി.ഐ കൽപറ്റ അനുമോദിച്ചു. ജെ.സി.ഐ കൽപറ്റ പ്രസിഡൻറ് ടി.എൻ. ശ്രീജിത്ത്, സെക്രട്ടറി കെ.ആർ. രഞ്ജിത്ത്, ബീന സുരേഷ്, ഷമീർ പാറമ്മൽ, കെ. ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ബോണസ് തീരുമാനം അംഗീകരിക്കില്ല -എച്ച്.എം.എസ് മേപ്പാടി: പൊതുമേഖല സ്ഥാപനങ്ങളിലെയും തോട്ടം മേഖലയിലെയും ബോണസുമായി ബന്ധപ്പെട്ട് ലേബർ കമീഷണർ ഇറക്കിയ ഉത്തരവ് തൊഴിലാളി വിരുദ്ധമാണെന്ന് എച്ച്.എം.എസ്. കഴിഞ്ഞ ഒരു വർഷം തേയിലക്ക് നല്ല വിലയാണ് ലഭിച്ചത്. തൊഴിലാളികൾക്ക് ഏറ്റവും നല്ല ബോണസ് ലഭിക്കാൻ അർഹതയുണ്ട്. എന്നാൽ, ചർച്ചകളൊന്നും നടത്താതെ കഴിഞ്ഞകൊല്ലം നൽകിയ ബോണസ് തന്നെ നൽകണമെന്ന് ഉത്തരവിറക്കിയ ലേബർ കമീഷണറുടെ ഉത്തരവ് അംഗീകരിക്കാനാകില്ലെന്നും യൂനിയൻ വ്യക്തമാക്കി. യോഗത്തിൽ പി.കെ. അനിൽകുമാർ അധ്യക്ഷതവഹിച്ചു. കെ.കെ. ഹംസ, അഡ്വ ജോർജ് പോത്തൻ, എൻ.ഒ. ദേവസി, ഡി. രാജൻ, എം. ബാലകൃഷ്ണൻ, പി. കോമു, ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story