Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2021 5:28 AM IST Updated On
date_range 9 Aug 2021 5:28 AM ISTമരച്ചീനി കർഷകർക്ക് കെ.വി.കെയുടെ സഹായഹസ്തം
text_fieldsbookmark_border
കൽപറ്റ: പ്രതിസന്ധി ഘട്ടങ്ങളിൽ കർഷകരെ സഹായിക്കാൻ കൃഷി വിജ്ഞാനകേന്ദ്രം (കെ.വി.കെ) വയനാടും ഹോർട്ടികോർപ്പും ഒന്നിക്കുന്നു. കാർഷിക സർവകലാശാല സ്ഥാപനമായ അമ്പലവയലിലെ കെ.വി.കെയുടെ ഭക്ഷ്യസംസ്കരണ യൂനിറ്റിൻെറ സഹായത്തോടെ മരച്ചീനി സംസ്കരിച്ച് വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. കർഷകർ ഉൽപാദിപ്പിക്കുന്ന മരച്ചീനി വയനാട് ഹോർട്ടികോർപ് മുഖേന ശേഖരിച്ച് കൃഷി വിജ്ഞാനകേന്ദ്രത്തിൻെറ സംസ്കരണ യൂനിറ്റിലെത്തിച്ച് വൃത്തിയാക്കി അരിഞ്ഞുണക്കി കർഷകരിലേക്കും വിപണിയിലേക്കും എത്തിക്കും. മരച്ചീനി വില കുറഞ്ഞുനിൽക്കുന്ന ഈ കോവിഡ് കാലത്ത് കർഷകർക്ക് വലിയ ആശ്വാസമാവുമിത്. ഉണക്കി സംസ്കരിച്ച മരച്ചീനിക്ക് വിപണിയിൽ ഏറെ ആവശ്യക്കാരാണിപ്പോഴുള്ളത്. ഇതിനകം മൂന്നു ടൺ മരച്ചീനി സംസ്കരിച്ച് കർഷകരിലൂടെ വിപണിയിലെത്തിച്ചു. വെജിറ്റബ്ൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ കേരള, കൃഷി വിജ്ഞാനകേന്ദ്രം വയനാടിനോടൊപ്പം സഹകരിച്ച് ചക്കയുടെ മൂല്യവർധിത ഉൽപന്നങ്ങളും കർഷകരിലൂടെ വിപണിയിലേക്ക് എത്തിക്കുന്നുണ്ട്. െക.വി.കെ ഭക്ഷ്യസംസ്കരണ യൂനിറ്റിലെ സൗകര്യങ്ങൾ: 1. പഴങ്ങൾ, പച്ചക്കറികൾ, കിഴങ്ങുകൾ, സുഗന്ധവ്യഞ്ജനങ്ങൾ, ഇഞ്ചി, മഞ്ഞൾ,കുരുമുളക് എന്നിവ ഉണക്കി സംസ്കരിക്കൽ 2. പഴങ്ങളിൽ നിന്ന് ജാം, സ്ക്വാഷ്, മറ്റു പാനീയങ്ങൾ എന്നിവയുടെ നിർമാണം 3. ഉൽപന്നങ്ങൾക്കനുസരിച്ച് പൾപ്പ് വേർതിരിക്കൽ 4. പാസ്ത നിർമിക്കാനുള്ള സൗകര്യങ്ങൾ 5. ഹൽവ നിർമാണ യൂനിറ്റ് 6. എല്ലാത്തരം അച്ചാറുകളുടെയും നിർമ്മാണം 7. ചെറിയ അളവിൽ ധാന്യങ്ങൾ പൊടിക്കൽ SUNWDL5 അമ്പലവയൽ കൃഷി വിജ്ഞാനകേന്ദ്രത്തിലെ മരച്ചീനി സംസ്കരണ യൂനിറ്റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story