Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 5:30 AM IST Updated On
date_range 1 Aug 2021 5:30 AM ISTകർണാടകം കടുപ്പിച്ചു; അതിർത്തി കടക്കാൻ മലയാളികൾ പാടുപെടും
text_fieldsbookmark_border
സുൽത്താൻ ബത്തേരി: കേരളത്തിൽ നിന്ന് പോകുന്നവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കർശനമാക്കി കർണാടകവും. ഒരാഴ്ച മുമ്പേ തമിഴ്നാട് കേരളത്തിൽ നിന്നുള്ളവർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മുത്തങ്ങ വഴി കർണാടകയിലേക്ക് മൂലഹള്ള അതിർത്തി കടക്കണമെങ്കിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണം. അല്ലെങ്കിൽ കോവിഡ് വാക്സിൻ എടുത്തതിൻെറ രേഖ കാണിക്കണം. രണ്ട് ഡോസ് എടുത്തവർക്ക് എളുപ്പത്തിൽ കടന്നു പോകാം. തമിഴ്നാട്ടിലേക്ക് പാട്ടവയൽ, കക്കുണ്ടി, താളൂർ വഴി കടക്കാനും ആർ.ടി.പി.സി.ആർ വേണം. എന്നാൽ ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരാൻ കാര്യമായ പരിശോധനയില്ല. കാട്ടാന ശല്യം രൂക്ഷം; ചെതലയം റേേഞ്ചാഫിസിലേക്ക് നാളെ മാർച്ച് പുൽപള്ളി: വണ്ടിക്കടവ്, കന്നാരംപുഴ, അമരക്കുനി, ചെട്ടിപാമ്പ്ര മേഖലകളിൽ കർഷകരുടെ ജീവനും കാർഷിക വിളകൾക്കും ഭീഷണിയായ ആക്രമണകാരിയായ കൊമ്പനെ പിടികൂടണമെന്ന് സി.പി.എം കാപ്പിസെറ്റ് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് തിങ്കളാഴ്ച ചെതലയം റേേഞ്ചാഫിസ് മാർച്ച് നടത്താൻ തീരുമാനിച്ചു. വയനാട് വന്യജീവി സങ്കേതത്തിൽ തമ്പടിച്ചിരിക്കുന്ന ആന സന്ധ്യ യാവുന്നതോടെ നിത്യേന ജനവാസ മേഖലയിലേെക്കത്തുകയാണ്. വ്യാപകമായി കൃഷിനാശം വരുത്തുകയും വീട്, കുടിവെള്ള ടാങ്ക്, പൈപ്പ് എന്നിവെയല്ലാം നശിപ്പിക്കുകയും ചെയ്യുന്നു. ടോർച്ച് തെളിച്ചാൽ പാഞ്ഞെത്തുന്ന ആന മനുഷ്യജീവനും വളർത്തു മൃഗങ്ങൾക്കും ഭീഷണിയാവുകയാണ്. കഴിഞ്ഞ ദിവസം ചെട്ടിപാമ്പ്ര നായ്കകോളനിയിലെത്തിയ ആന വീട് തകർത്ത് അകത്ത് ഉറങ്ങുകയായിരുന്ന വയോധിക ദമ്പതികളെ ആക്രമിച്ചു. വെള്ളിയാഴ്ച രാത്രി ചീയമ്പം 73 കോളനിയിൽ കടന്ന ആന 65 വയസ്സുള്ള സ്ത്രീയെയും മകനെയും ആക്രമിച്ചു. ഗുരുതര പരിക്കേറ്റ സ്ത്രീ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. ക്ഷീരമേഖലയായ ഈ പ്രദേശങ്ങളിൽ ജനങ്ങൾ തങ്ങളുടെ വരുമാന മാർഗം നിന്നു പോകുമോ എന്ന ഭീതിയിലാണ്. പശു പരിപാലനവും വെളുപ്പിനെയുള്ള കറവയും നടത്താൻ സാധിക്കുന്നില്ല. കുറിച്യാട് റേഞ്ച് ഉൾപ്പെടുന്ന വനമേഖലയിൽനിന്ന് ചെതലയം റേഞ്ചിലുള്ള ജനവാസമേഖലയിലെത്തി വ്യാപക നാശനഷ്ടമുണ്ടാക്കുന്ന വന്യമൃഗശല്യത്തിന് പരിഹാരമുണ്ടാക്കുന്ന കാര്യത്തിൽ രണ്ട് ഡിവിഷനുകളും യോജിച്ചു പ്രവർത്തിച്ചാൽ മാത്രമെ പരിഹാരമാവൂ. യോഗത്തിൽ പ്രകാശ് ഗഗാറിൻ അധ്യക്ഷത വഹിച്ചു. പി.എസ്. ജനാർദനൻ, എം.എസ് .സുരേഷ് ബാബു, ടി.കെ. ശിവൻ, കുശൻ, ജനാർദനൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story