Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightനീലഗിരിയിലേക്ക് വിനോദ...

നീലഗിരിയിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവേശനം വൈകുന്നു

text_fields
bookmark_border
നീലഗിരിയിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവേശനം വൈകുന്നുഗൂഡല്ലൂർ: വിനോദസഞ്ചാരികളുടെ പ്രവേശന നിരോധനം നീളുന്നതിനാൽ നീലഗിരി ജില്ലയിലെ ഊട്ടി, കുന്നൂർ, ഗൂഡല്ലൂർ അടക്കമുള്ള മേഖല കടുത്ത പ്രതിസന്ധി നേരിടുന്നു. നിലവിലുള്ള ഇളവുകൾ അല്ലാതെ കൂടുതലൊന്നും അനുവദിക്കാതെ ആഗസ്​റ്റ്​ എട്ടിന്​ രാവിലെ ആറുവരെ ലോക്​ഡൗൺ നീട്ടിയിരിക്കുകയാണ്. അതേസമയം, ജില്ല ഭരണകൂടങ്ങൾക്ക് നിയന്ത്രണങ്ങൾ തുടർന്നും സ്വീകരിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയതോടെ ജില്ലയിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇതിനെക്കുറിച്ച് കലക്ടർ വ്യക്തമായ ഒരു നിലപാടും ഇതുവരെ സ്വീകരിച്ചിട്ടില്ല. ടൂറിസ്​റ്റുകളെ മാത്രം ആശ്രയിച്ചാണ് നീലഗിരി ജില്ല നിലനിൽക്കുന്നത്. ഇ-പാസും ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റും ഉള്ളവർക്ക് മാത്രമാണ് നീലഗിരിയിലേക്ക് പ്രവേശനം നൽകുന്നത്. കേരളത്തിൽപോയി മടങ്ങുന്ന തദ്ദേശീയർക്കും രേഖകളില്ലാത്തതു മൂലം അതിർത്തിയിൽ പ്രയാസം നേരിടുന്നതായി പരാതിയുണ്ട്.ആഗസ്​റ്റ്​ ആദ്യവാരത്തിൽ രാഷ്​ട്രപതിയുടെ സന്ദർശനമുള്ളതിനാൽ അതിനുശേഷമേ ടൂറിസ്‌റ്റുകളുടെ കാര്യത്തിൽ തീരുമാനമുണ്ടാവുകയുള്ളൂ എന്നാണ് കരുതുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story