Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഈ റോഡിനെ എന്തിനാണ്...

ഈ റോഡിനെ എന്തിനാണ് അവഗണിക്കുന്നത്

text_fields
bookmark_border
ഈ റോഡിനെ എന്തിനാണ് അവഗണിക്കുന്നത്യാത്രാദുരിതം പേറി പാളക്കൊല്ലി-ചേകാടി വനപാതപുൽപള്ളി: പാളക്കൊല്ലി ചേകാടി വനപാതയെ അധികൃതർ അവഗണിക്കുന്നു. ചേകാടിയിൽ പാലം യാഥാർഥ്യമായതോടെ ഈ വഴി കർണാടകയിലേക്കടക്കം പോകാൻ ആളുകൾ ഉപയോഗിക്കുന്നുണ്ട്. റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് നാളുകൾ കഴിഞ്ഞിട്ടും നന്നാക്കാൻ അധികൃതർ തയാറായിട്ടില്ല. നിരവധി വാഹനങ്ങൾ ദിനേന കടന്നുപോകുന്ന റോഡാണിത്. റോഡ് ടാർ ചെയ്തിട്ട് വർഷങ്ങൾ കഴിഞ്ഞു. ഉദയക്കര മുതൽ ചേകാടിവരെ ഏഴു കിലോമീറ്ററോളം ദൂരം പൂർണമായും വനത്തിനുള്ളിലൂടെയാണ് കടന്നുപോകുന്നത്. കെ.എസ്​.ആർ.ടി.സി ബസ് ഉൾപ്പെടെ ഇതുവഴി പോകുന്നുണ്ട്. റോഡിൽ വൻ കുഴികളും വെള്ളക്കെട്ടും കാരണം യാത്ര ദുഷ്കരമാണ്. ചേകാടി പാലം വന്നതോടെ കർണാടകയിലേക്ക് പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകാർക്ക് എളുപ്പം സഞ്ചരിക്കാൻ കഴിയും. വനപാതയിലൂടെ കടന്നുപോകുന്ന റോഡ് വീതികൂട്ടി ടാറിങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡ് പി.ഡബ്ല്യൂ.ഡി ഏറ്റെടുക്കണം എന്നും ആവശ്യമുയർന്നിട്ടുണ്ട്. വന്യജീവികൾ വിഹരിക്കുന്ന കാടാണിത്. റോഡ്​ തകർന്നത്​ കാരണം വന്യമൃഗങ്ങളുടെ മുന്നിൽപെട്ടാൽ വാഹനം തിരിക്കാനും മറ്റും പറ്റാത്ത അവസ്​ഥയാണ്. റോഡ് നന്നാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. SATWDL12തകർന്ന ചേകാടി റോഡ് മലിനജല സംസ്കരണ പ്ലാൻറ് ഉദ്ഘാടനംപുൽപള്ളി: പുൽപള്ളി ക്ഷീരസംഘം ആനപ്പാറ ചില്ലിങ് പ്ലാൻറ് പരിസരത്ത് നിർമിച്ച മലിനജല സംസ്​കരണ പ്ലാൻറ് ക്ഷീര വികസന വകുപ്പ് ജില്ല ഡെപ്യൂട്ടി ഡയറക്ടർ ഉഷാദേവി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് ബൈജു നമ്പിക്കൊല്ലി അധ്യക്ഷത വഹിച്ചു. ബിജു സ്​കറിയ, വി.കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി എം.ആർ. ലതിക സ്വാഗതവും ഡയറക്ടർ യു.എൻ. കുശൻ നന്ദിയും പറഞ്ഞു.ചേകാടിയിലെ കുട്ടികൾക്ക് വേണം, ഒരു കളിക്കളം പുൽപള്ളി: ചേകാടിയിലെ കുട്ടികൾക്ക് കളിക്കാൻ കളിക്കളമില്ല. തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ ഉറപ്പ് ജനപ്രതിനിധികൾ പാലിക്കണമെന്ന് കായികപ്രേമികളായ കുട്ടികൾ. വനത്തിൽ വിശാലമായിക്കിടക്കുന്ന പുൽ മൈതാനത്തിലാണ് കുട്ടികൾ ഫുട്ബാളും ക്രിക്കറ്റുമടക്കം കളിക്കാനെത്തുന്നത്. വന്യജീവികൾ വിഹരിക്കുന്ന പ്രദേശംകൂടിയാണ് ഇവിടം. അതുകൊണ്ടുതന്നെ ഇവിടത്തെ കളി അപകടകരമാണ്​. വൈകീട്ട് മൈതാനം നിറയെ കുട്ടികളാകും. മഴക്കാലം തുടങ്ങിയതോടെ കളിക്കളം നിറയെ ചളിനിറഞ്ഞ നിലയിലായി. വിനോദത്തിനും വിജ്ഞാനത്തിനുമായി ക്ലബ് ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ ഉറപ്പുനൽകിയതായി കുട്ടികൾ പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പഠിക്കുന്ന കുട്ടികളാണ് ഇവിടെയുള്ളത്. കോവിഡ് ആയതിനാൽ കുട്ടികളെല്ലാം വീടുകളിൽ വന്നുനിൽക്കുകയാണ്. ഒഴിവുസമയങ്ങളിലാണ് കുട്ടികൾ വനത്തിനുള്ളിലെ പുൽമൈതാനിയിൽ കളിക്കാനെത്തുന്നത്.SATWDL13ചേകാടി വനത്തിലെ ചളിനിറഞ്ഞ പുൽമൈതാനത്ത് കുട്ടികൾ കളിക്കുന്നുഔഷധക്കഞ്ഞി വിതരണംകൽപറ്റ: ഭാരതീയ ചികിത്സാവകുപ്പും ജില്ല പഞ്ചായത്തും കല്‍പറ്റ ജില്ല ആയുര്‍വേദ ആശുപ്രതിയും സംയുക്തമായി രോഗപ്രതിരോധ ഔഷധക്കഞ്ഞി വിതരണം ചെയ്തു. ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. കല്‍പറ്റ ജില്ല ആയുര്‍വേദ ആശുപ്രതി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ഒ.വി. സുഷ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കര്‍ക്കടക മാസത്തിലെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് പോസ്​റ്റര്‍ പ്രദര്‍ശനവും കര്‍ക്കടകത്തില്‍ ഉപയോഗിക്കാവുന്ന പത്തിലകളുടെ പരിചയപ്പെടുത്തലും നടന്നു. ഔഷധക്കഞ്ഞിക്കിറ്റ് ജില്ലയിലെ എല്ലാ ആയുര്‍വേദ ആശുപത്രികളിലും ലഭ്യമാണെന്ന് ജില്ല ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. കല്‍പറ്റ ആയുര്‍വേദ ജില്ല ആശുപ്രതിയില്‍ നടന്ന ചടങ്ങില്‍ ജില്ല മെഡിക്കല്‍ ഓഫിസ് സീനിയര്‍ സൂപ്രണ്ട് എം.എസ്. വിനോദ്, ജില്ല ആയുര്‍വേദ കോവിഡ് റെസ്‌പോണ്‍സ് സെല്‍ കണ്‍വീനര്‍ ഡോ. ടി.എന്‍. ഹരിശങ്കര്‍, ഡോ. മെറീന ഫിലിപ്, ഡോ. അഞ്ജലി അല്‍ഫോണ്‍സ, ഡോ. ശ്രീരാജ് എന്നിവര്‍ പങ്കെടുത്തു.SATWDL14ഔഷധക്കഞ്ഞി വിതരണം ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാര്‍ നിര്‍വഹിക്കുന്നുപശ്ചിമഘട്ട മേഖല ഇന്‍സ്​റ്റിറ്റ്യൂട്ട് ഉദ്ഘാടനത്തിലൊതുങ്ങി* വിദ്യാര്‍ഥിപ്രതിനിധികള്‍ മന്ത്രിക്ക്​ നിവേദനം നല്‍കികല്‍പറ്റ: പൂക്കോട് കേരള വെറ്ററിനറി ആൻഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയില്‍ മൂന്നു മാസം മുമ്പ് ഉദ്ഘാടനം ചെയ്ത പശ്ചിമഘട്ട മേഖല ഇന്‍സ്​റ്റിറ്റ്യൂട്ട് പ്രവർത്തനം തുടങ്ങിയില്ല. ഏപ്രില്‍ 29ന് അന്നത്തെ വനംമന്ത്രി അഡ്വ. കെ. രാജുവാണ് വെസ്​റ്റേണ്‍ ഘാട്‌സ് റീജനല്‍ ഇന്‍സ്​റ്റിറ്റ്യൂട്ട് ഫോര്‍ വൈല്‍ഡ് ലൈഫ് റിസര്‍ച് ആൻഡ് ട്രൈബല്‍ വെല്‍ഫെയർ ഉദ്ഘാടനം ചെയ്തത്. ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും ഏറക്കാലത്തെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഇന്‍സ്​റ്റിറ്റ്യൂട്ട് യാഥാർഥ്യമായത്. എന്നാല്‍, തുടര്‍പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടായില്ല. സര്‍വകലാശാലയുടെ പൂക്കോട് കാമ്പസില്‍ 2011 മുതല്‍ പ്രവര്‍ത്തിക്കുന്ന വന്യജീവി പഠനകേന്ദ്രമാണ് പശ്ചിമഘട്ട മേഖല ഇൻസ്​റ്റിറ്റ്യൂട്ടായി ഉയര്‍ത്തിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു ബോര്‍ഡ് പോലും സ്ഥാപിച്ചിട്ടില്ല. വന്യജീവികളുമായി ബന്ധപ്പെട്ട സാമൂഹിക വിഷയങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യുന്നതി​ൻെറ പ്രാധാന്യം കണക്കിലെടുത്താണ് പൂക്കോട് കാമ്പസില്‍ ഇന്‍സ്​റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന്​ സര്‍വകലാശാല പദ്ധതിയിട്ടത്. ജീവനക്കാരുടെ നിയമനം, കൂടുതൽ തസ്തികകളുടെ അനുമതി തുടങ്ങിയവയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ ലഭിക്കാത്തതാണ് പ്രധാന തടസ്സം. സ്ഥാപനവുമായി ബന്ധപ്പെട്ട സര്‍വകലാശാലയുടെ അപേക്ഷകളടങ്ങിയ ഫയല്‍ നിലവില്‍ മൃഗസംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പരിഗണനയിലുണ്ട്. ഫയലിൽ വേഗത്തില്‍ തീര്‍പ്പുകല്‍പിച്ചാല്‍ മാത്രമേ സ്ഥാപനം തുടങ്ങാനാകൂ. അത്യാവശ്യം വേണ്ട വിവിധ വൈജ്ഞാനിക അധ്യാപകരെയും അധ്യാപകേതര ജീവനക്കാരെയും നിയമിക്കാനുള്ള നടപടികള്‍ കൂടി ഉണ്ടായാല്‍ വിദ്യാര്‍ഥികള്‍ക്കും സമൂഹത്തിനും ഏറെ പ്രയോജനകരമാവുന്ന കേന്ദ്രമായി മാറും. പശ്ചിമഘട്ട മേഖല ഇന്‍സ്​റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം തുടങ്ങുന്നതിന്​ ഇടപെടല്‍ തേടി മൃഗസംരക്ഷണ മന്ത്രിയും സര്‍വകലാശാല പ്രോ–വൈസ് ചാന്‍സലറുമായ ജെ. ചിഞ്ചുറാണിക്ക്​ വിദ്യാര്‍ഥിപ്രതിനിധികള്‍ നിവേദനം നല്‍കിയിരുന്നു. ഇന്‍സ്​റ്റിറ്റ്യൂട്ടി​ൻെറ തുടര്‍പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന്​ ഉതകുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ സര്‍വകലാശാലക്ക് ലഭ്യമാക്കുക, പുതിയ കാമ്പസിന്​ വൈത്തിരി പഞ്ചായത്തില്‍ സ്ഥലം അടിയന്തരമായി കണ്ടെത്തുക, അധ്യാപക- അധ്യാപകേതര ജീവനക്കാരുടെ നിയമനത്തിന്​ നടപടികള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളടങ്ങുന്നതാണ് നിവേദനം. വന്യജീവി പഠനകേന്ദ്രത്തില്‍ അസി. പ്രഫസറടക്കം എട്ട് അധ്യാപക -അനധ്യാപക ജീവനക്കാരാണുള്ളത്. ഇതില്‍ അസി. പ്രഫസര്‍ ഒഴികെയുള്ളവര്‍ ദിവസവേതനക്കാരാണ്. രാജ്യത്തി​ൻെറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വെറ്ററിനറി, വെറ്ററിനറി ഇതര ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍ സ്ഥാപനത്തിലെ പഠിതാക്കളാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story