Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമുട്ടിൽ മലയിലെ...

മുട്ടിൽ മലയിലെ മാണ്ടാട് ക്വാറിക്ക് അനുമതി നൽകരുത് -പ്രകൃതിസംരക്ഷണ സമിതി

text_fields
bookmark_border
മുട്ടിൽ മലയിലെ മാണ്ടാട് ക്വാറിക്ക് അനുമതി നൽകരുത് -പ്രകൃതിസംരക്ഷണ സമിതികൽപറ്റ: അതിഗുരുതരമായ പരിസ്ഥിതി പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന്​ വിദഗ്ധരും നിരവധി പഠനങ്ങളും മുന്നറിയിപ്പുനൽകിയ മുട്ടിൽമലയുടെ ചെങ്കുത്തായ ചരിവിൽ കരിങ്കൽ ക്വാറിക്ക് അനുമതിനൽകരുതെന്ന് വയനാട് പ്രകൃതിസംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഈ പ്രദേശത്ത് മുമ്പ്​ പ്രവർത്തിച്ചിരുന്ന ക്വാറി അന്നത്തെ കലക്ടർ പൂട്ടിച്ചതാണ്. ജില്ലയിലെ മഴയുടെ വിതരണത്തിൽ മുഖ്യപങ്കുവഹിക്കുകയും കാറ്റ് അടക്കമുള്ള കാലാവസ്ഥ ഘടകങ്ങളെ നിയന്ത്രിക്കുന്നതും കൽപറ്റ നഗരസഭയുടെയും മേപ്പാടി, മുട്ടിൽ പഞ്ചായത്തുകളുടെയും കുടിവെള്ളം, കൃഷി എന്നിവയെ നിലനിർത്തുന്നതുമായ മലനിരകൾക്കാണ് ക്വാറി ഭീഷണിയാകുന്നത്. കാരാപ്പുഴ ഡാമി​ൻെറ വൃഷ്​ടിപ്രദേശവും കബനി നദിയിലേക്കുള്ള കൈത്തോടുകളുടെ പ്രഭവകേന്ദ്രവും കൂടിയാണീ മലനിരകളിലെ നിത്യഹരിതവനങ്ങൾ. 2018ലും 2019ലും ഉരുൾപൊട്ടലുകൾ ഉണ്ടാകുകയും ഒരു കുടുംബത്തിലെ രണ്ടുപേർ മരിക്കുകയും ചെയ്തിട്ടുണ്ട്. മലയുടെ അടിവാരത്ത് നൂറുകണക്കിന് കുടുംബങ്ങൾ കാലങ്ങളായി ജീവിച്ചുവരുന്നുണ്ട്. ഈ പ്രദേശത്ത് വർഷങ്ങളോളം പാറ ഖനനം നടത്തിയതി​ൻെറ ദുരന്തഫലങ്ങൾ പരിസരവാസികൾ ഇപ്പോഴും അനുഭവിക്കുകയാണ്. 2018ൽ അഡീഷനൽ ചീഫ് ഫോറസ്​റ്റ്​ കൺസർവേറ്റർ മുട്ടിൽ മലയെ കുറിച്ച് പഠിച്ച്​ ക്വാറി ആരംഭിക്കുന്നത് ഗുരുതരപ്രശനങ്ങൾ ഉണ്ടാക്കുമെന്നറിയിച്ച് കലക്ടർക്ക് റിപ്പോർട്ട് നൽകി. ഇത്​ പരിസ്ഥിതി ആഘാത നിർണയ സമിതികൾക്ക് സമർപ്പിച്ചു. ജില്ല മണ്ണ് സംരക്ഷണ ഒഫിസറും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ടുകളിലെ ആശങ്കകൾ ശരിവെച്ച് 2019ലെ കാലവർഷത്തിൽ ക്വാറിയുടെ 300 മീറ്റർ ചുറ്റളവിൽ മാത്രം അഞ്ചിടങ്ങളിൽ ഉരുൾപൊട്ടി രണ്ടുപേർ മരിക്കുകയും ചെയ്തു. അതിനാൽ, മുട്ടിൽ മലയിൽ ക്വാറി ആരംഭിക്കുന്നതിന് അനുമതിനൽകരുതെന്ന് സമിതി ആവശ്യപ്പെട്ടു. യോഗത്തിൽ തോമസ് അമ്പലവയൽ അധ്യക്ഷത വഹിച്ചു. ബാബു മൈലമ്പാടി, എം. ഗംഗാധരൻ, സണ്ണി മരക്കാവ്, എൻ. ബാദുഷ, ഗോകുൽദാസ്​, എ.വി. മനോജ്, ജസ്​റ്റിൻ വാഴവറ്റ, പി.എം. സുരേഷ്, രാമകൃഷ്ണൻ തയമ്പത്ത് എന്നിവർ സംസാരിച്ചു.യാത്രയയപ്പ് പടിഞ്ഞാറത്തറ: സ്ഥലംമാറിപ്പോകുന്ന ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. സന്തോഷിന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തും പെയിൻ ആൻഡ്​​ പാലിയേറ്റിവ് സപ്പോർട്ടിങ്​ കമ്മിറ്റിയും യാത്രയയപ്പ് നൽകി. പഞ്ചായത്ത് പ്രസിഡൻറ്​ പി. ബാലൻ അധ്യക്ഷത വഹിച്ചു. കൽപറ്റ ബ്ലോക്ക് വൈസ് പ്രസിഡൻറ്​ പി.കെ. അബ്​ദുറഹിമാൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഗിരിജ കൃഷ്ണ, സ്ഥിരംസമിതി ചെയർമാൻമരായ ജോസ് പുളിയൻകുന്നത്ത്, എം.പി. നൗഷാദ്, മെഡിക്കൽ ഓഫിസർ ഡോ. അബ്രാഹം, പാലിയേറ്റിവ് ജില്ല കോഒാഡിനേറ്റർ സിസ്​റ്റർ സ്മിത, പബായത്തംഗം സതി വിജയൻ, സി.ഡി.എസ് ജിഷ ശിവരാമൻ, പാലിയേറ്റിവ് സപ്പോർട്ടിങ്​ കമ്മിറ്റി ഭാരവാഹികളായ കുഞ്ഞബ്​ദുല്ല, ജിജി ജോസഫ്, മുൻ പഞ്ചായത്തംഗങ്ങളായ ജോസഫ്, സി.ഇ. ഹാരിസ് എന്നിവർ സംസാരിച്ചു. ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൻ ജസീല ളംറത്ത് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി മാത്യു നന്ദിയും പറഞ്ഞു. SATWDL3ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. സന്തോഷിന് കെ.ടി. കുഞ്ഞബ്​ദുല്ല ഉപഹാരം നൽകുന്നുഡിജി ചലഞ്ചിന്​ സഹായഹസ്തവുമായി ഐ.എം.എസുൽത്താൻ ബത്തേരി: നഗരസഭപരിധിയിലെ മുഴുവൻ കുട്ടികൾക്കും പഠന സൗകര്യം ഒരുക്കുന്നതിനായി നഗരസഭ ആരംഭിച്ച ഡിജി ചലഞ്ചിന്‌ പിന്തുണയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സുൽത്താൻ ബത്തേരി യൂനിറ്റ്​. പഠനത്തിൽ മികവുകാട്ടുന്ന സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന വിദ്യാർഥികൾക്കുള്ള ടാബ് ബത്തേരി ബ്രാഞ്ച് പ്രസിഡൻറ്​ ഡോ. അബ്​ദുൽ ഗഫൂർ കക്കോടൻ നഗരസഭ ചെയർമാൻ ടി.കെ. രമേശിന് കൈമാറി. ഐ.എം.എ ബ്രാഞ്ച് സെക്രട്ടറി ഡോ. സണ്ണി, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ടോം ജോസ്, എം.ഇ.സി കൺവീനർ പി.എ. അബ്​ദുൽനാസർ എന്നിവർ സംബന്ധിച്ചു. SATWDL4ഐ.എം.എ സുൽത്താൻ ബത്തേരി യൂനിറ്റ് നൽകുന്ന ടാബ്​ ഡോ. അബ്​ദുൽ ഗഫൂർ കക്കോടൻ നഗരസഭ ചെയർമാൻ ടി.കെ. രമേശിന് കൈമാറുന്നുപാചകത്തൊഴിലാളി കലക്ടറേറ്റ് ധർണകൽപറ്റ: 2018 ജനുവരി മുതൽ 2019 ജൂലൈ വരെയുള്ള വർധിപ്പിച്ച കുടിശ്ശിക വേതനം 12,000 രൂപയോളം ഉടൻ വിതരണം ചെയ്യുക, കോവിഡ് ദുരിതാശ്വാസ വേതനം സ്കൂൾ പാചകത്തൊഴിലാളികൾക്ക് 5000 രൂപയാക്കി നൽകുക, ഓണത്തിന് ഉത്സവബത്ത 3000 രൂപയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്​ സ്കൂൾ പാചകത്തൊഴിലാളികൾ കലക്ടറേറ്റ് ധർണ നടത്തി. എച്ച്.എം.എസ് ജില്ല ജനറൽ സെക്രട്ടറി എൻ.ഒ. ദേവസ്യ ധർണ ഉദ്ഘാടനം ചെയ്തു. സുധ അശോകൻ അധ്യക്ഷത വഹിച്ചു. സ്​കൂൾ പാചകത്തൊഴിലാളി സംലടന (എച്ച്.എം.എസ്) സെക്രട്ടറി കെ.കെ. രാജൻ, സി.ആർ. മഞ്ജു, നസീമ ഫൈസൽ, ഷേർളി അഗസ്​റ്റിൻ, ശ്രീജ കേളു കരിങ്ങാരി എന്നിവർ സംസാരിച്ചു.SATWDL5വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്​ സ്​കൂൾ പാചകത്തൊഴിലാളി സംഘടന (എച്ച്.എം.എസ്) നടത്തിയ കലക്ടറേറ്റ് ധർണ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story