Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 5:28 AM IST Updated On
date_range 1 Aug 2021 5:28 AM ISTജില്ലയോടുള്ള വിദ്യാഭ്യാസ അവഗണന പരിഹരിക്കണം ----എസ്.എസ്.എഫ്
text_fieldsbookmark_border
ജില്ലയോടുള്ള വിദ്യാഭ്യാസ അവഗണന പരിഹരിക്കണം ----എസ്.എസ്.എഫ്കൽപറ്റ: ജില്ലയോടുള്ള വിദ്യാഭ്യാസ അവഗണനക്ക് അടിയന്തര പരിഹാരം വേണമെന്ന് എസ്.എസ്.എഫ് ജില്ല 'അനലൈസ' ആവശ്യപ്പെട്ടു. ജില്ലയിൽ ഉന്നതവിജയം കൈവരിച്ച മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിനുള്ള സീറ്റുകൾ നിലവിൽ ലഭ്യമല്ല. വിജയിച്ച 24 ശതമാനം വിദ്യാർഥികളും പുറത്താണ്. ഈ വിഷയം സർക്കാർ ഗൗരവപൂർവം ഇടപെട്ട് പരിഹരിക്കണമെന്ന് അനലൈസ ആവശ്യപ്പെട്ടു.എസ്.എസ്.എഫ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ശുഹൈബ് കണ്ണൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ടി. മുഹമ്മദ് സഈദ് ഇർഫാനി റിപ്പൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗവും ജില്ല നിരീക്ഷകനുമായ സിറാജുദ്ദീൻ മദനി ഗൂഡല്ലൂർ കൗൺസിൽ നിയന്ത്രിച്ചു. ജില്ല ജനറൽ സെക്രട്ടറി എൻ.പി. നൗഫൽ പിലാക്കാവ് സ്വാഗതവും ഹാരിസ് വാര്യാട് നന്ദിയും പറഞ്ഞു.SATWDL1: എസ്.എസ്.എഫ് ജില്ല 'അനലൈസ' സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ശുഐബ് കണ്ണൂർ ഉദ്ഘാടനം ചെയ്യുന്നുസമസ്ത സ്ഥാപകദിനാചരണംതരുവണ: തരുവണ റെയ്ഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ ആഭിമുഖ്യത്തിൽ സമസ്ത സ്ഥാപകദിനാചരണവും എക്സിക്യൂട്ടിവ് മീറ്റും നടത്തി. തരുവണ മീത്തൽ മദ്റസയിൽ നടന്ന ചടങ്ങിൽ റേഞ്ച് ട്രഷറർ പി.സി. ഇബ്രാഹീം ഹാജി പതാക ഉയർത്തി. പ്രസിഡൻറ് മമ്മൂട്ടി ഫൈസി അധ്യക്ഷത വഹിച്ചു. മൂസ മാസ്റ്റർ പുലിക്കാടിനെ ആദരിച്ചു. കുണ്ടാല അബ്ദുല്ല മൗലവി, സാജിദ് ബാഖവി, ഒ. ഉസ്മാൻ മൗലവി, സൂഫി അബ്ദുൽബാരി അൽ ഖാസിമി, മുസ്തഫ ഫൈസി, അബ്ദുറഹീം യമാനി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: മമ്മൂട്ടി ഫൈസി (പ്രസി), കുണ്ടാല അബ്ദുല്ല മൗലവി, സാജിദ് ബാഖവി (വൈസ് പ്രസി), ഹാഷിം ദാരിമി ആറുവാൾ (ജന. സെക്ര), ഒ. ഉസ്മാൻ മൗലവി, പി. ഉസ്മാൻ ഫൈസി (ജോ. സെക്ര), പി.സി. ഇബ്രാഹീം ഹാജി (ട്രഷ), പി. മമ്മൂട്ടി മാസ്റ്റർ (ചെയർ), പി.കെ. ഇബ്രാഹീം മുസ്ലിയാർ (വൈസ് ചെയർ), നിസാർ മാസ്റ്റർ (ഐ.ടി കോഒാഡിനേറ്റർ), മുസ്തഫ ഫൈസി (എസ്.കെ.എസ്.ബി.വി കൺ.), അബ്ദുല്ല മൗലവി (എസ്.കെ.എസ്. ബി.വി ചെയർ.).തോട്ടം തൊഴിലാളികളുടെ ജോലി: ഉത്തരവ് പിൻവലിക്കണം -ഐ.എൻ.ടി.യു.സിമേപ്പാടി: കോവിഡ് വ്യാപനമെന്ന കാരണം ചൂണ്ടിക്കാട്ടി തോട്ടം മേഖലയിലെ ജോലികൾ നിർത്തിവെക്കണമെന്ന കലക്ടറുടെ ഉത്തരവ് പിൻവലിക്കണമെന്ന് മലബാർ എസ്‌റ്റേറ്റ് വർക്കേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) ആവശ്യപ്പെട്ടു. തോട്ടം മേഖലയിൽ രോഗവ്യാപനത്തോത് കുറവാണ്. തോട്ടം തൊഴിലാളികളിൽ ഭൂരിഭാഗവും പ്രതിരോധ വാക്സിൻ സ്വീകരിച്ചിട്ടുമുണ്ട്. ഭക്ഷ്യവസ്തു ഉൽപാദന മേഖലയിൽ ജോലിനിർത്തേണ്ടതില്ല എന്ന കേന്ദ്ര ഉത്തരവ് നിലനിൽക്കുകയുമാണ്. ഈ സാഹചര്യത്തിൽ ജോലികൾ നിർത്തിവെക്കണമെന്ന ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് യൂനിയൻ ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി ബി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മേപ്പാടിയിലും മൂപ്പൈനാടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നുമേപ്പാടി: രോഗസ്ഥിരീകരണ നിരക്ക് വർധനയെ തുടർന്ന് മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. രണ്ട് പഞ്ചായത്തുകളിലും കഴിഞ്ഞ ദിവസം സർവകക്ഷി യോഗങ്ങൾ നടന്നു. മേപ്പാടിയിൽ പഞ്ചായത്ത് പ്രസിഡൻറ് ഓമന രമേശിൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനമെടുത്തു. അവശ്യവസ്തു വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനസമയം രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചുവരെയായി പുനർനിർണയിച്ചു. ജീവനക്കാരുടെ എണ്ണം കുറക്കണം. വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടാൻ തീരുമാനിച്ചു. പെട്രോൾ പമ്പ് പ്രവർത്തനസമയം അഞ്ചുവരെയായി നിജപ്പെടുത്തി. തോട്ടം മേഖലയിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പരിശോധന നടത്തും. ജനപ്രതിനിധികൾ, പൊലീസ്, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. മൂപ്പൈനാട് പഞ്ചായത്തിൽ ടി.പി.ആർ ഉയർന്നതിനെ തുടർന്ന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നെടുങ്കരണയിൽ ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചു. ഡി കാറ്റഗറിയിൽപെട്ട മൂപ്പൈനാട് പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിനെക്കുറിച്ച് വ്യത്യസ്ഥ പ്രതികരണങ്ങളാണുണ്ടായത്. തോട്ടംമേഖലയായതുകൊണ്ട് കടകൾ തുറക്കുമ്പോൾ തിരക്കനുഭവപ്പെടുന്നു. അത് നിയന്ത്രിക്കാൻ വ്യാപാരികൾക്കാവില്ല. പൊലീസ് കണ്ടാൽ വ്യാപാരികളുടെ പേരിൽ കേസെടുത്ത് വലിയ തുക പിഴ ഈടാക്കുന്നു. കടകൾ തുറക്കണമെങ്കിൽ വ്യാപാരികളുടെ പേരിൽ അനാവശ്യമായി കുറ്റം ചുമത്തുന്ന നിലപാട് ഒഴിവാക്കണമെന്ന വ്യാപാരികളുടെ ആവശ്യം അധികൃതർ അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story