Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2021 5:28 AM IST Updated On
date_range 9 July 2021 5:28 AM ISTഒാൺലൈൻ പഠനത്തിന് കൈത്താങ്ങുമായി വിദ്യാർഥികൾ
text_fieldsbookmark_border
ഒാൺലൈൻ പഠനത്തിന് കൈത്താങ്ങുമായി വിദ്യാർഥികൾമുട്ടിൽ: ഓൺലൈൻ പഠനസൗകര്യമില്ലാത്തവർക്ക് പഠനോപകരണങ്ങൾ നൽകുന്നതിന് ഹയർ സെക്കൻഡറി നാഷനൽ സർവിസ് സ്കീം (എൻ.എസ്.എസ്) നടപ്പാക്കിയ എഡ്യൂ ഹെൽപ് പദ്ധതിക്ക് വയനാട് ഓർഫനേജ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മുട്ടിലിൽ തുടക്കം. 'മൊബൈൽ ചലഞ്ചി'ലൂടെ സ്വരൂപിച്ച ഫോണുകൾ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർഥികൾക്ക് വിതരണം ചെയ്തു. പ്രിൻസിപ്പൽ പി. അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസർ ശിഹാബ് ഗസ്സാലി, സ്റ്റാഫ് സെക്രട്ടറി സി.എച്ച്. സുമയ്യ, സ്കൗട്ട് ആൻഡ് ഗൈഡ്സ് കോഒാഡിനേറ്റർമാരായ കെ. ഫൈസൽ, കെ.പി. ശാരിഫ, എൻ.എസ്.എസ് വളൻറിയർമാരായ മിൻഫ റോഷ്നി, നാജിയ നസ്റിൻ, നിഹ ഷെറിൻ തുടങ്ങിയവർ സംബന്ധിച്ചു.THUWDL8'മൊബൈല്‍ ചലഞ്ചി'ൽ ശേഖരിച്ച ഫോണുകള്‍ എന്‍.എസ്.എസ് വളൻറിയര്‍മാര്‍ പ്രിന്‍സിപ്പൽ അബ്ദുൽ ജലീലിന് കൈമാറുന്നുഅര്‍ബൻ ഹെല്‍ത്ത് സൻെറര്‍ കെട്ടിടനിര്‍മാണോദ്ഘാടനം കല്‍പറ്റ: മുണ്ടേരി അര്‍ബൻ ഹെല്‍ത്ത് സൻെറർ പുതിയ കെട്ടിടനിർമാണോദ്ഘാടനം അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ സി.കെ. ശശീന്ദ്രന്‍ സംബന്ധിച്ചു. നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന അര്‍ബൻ ഹെല്‍ത്ത് സൻെറര്‍ സ്ഥപരിമിതിമൂലം പ്രയാസപ്പെടുന്ന ഘട്ടത്തിലാണ് എം.എല്‍.എ ഫണ്ടിൻെറ സഹായത്തോടെ കല്‍പറ്റ നഗരസഭ പുതിയ കെട്ടിടം നിര്‍മിക്കുന്നത്.നഗരസഭ വൈസ് ചെയര്‍പേഴ്‌സൻ കെ. അജിത, സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. ടി.ജെ. ഐസക്, അഡ്വ. എ.പി. മുസ്തഫ, ജൈന ജോയി, ഒ. സരോജിനി, സി.കെ. ശിവരാമന്‍, മുനിസിപ്പല്‍ സെക്രട്ടറി വി.എസ്. സന്ദീപ്കുമാര്‍, റസാഖ് കല്‍പറ്റ, പി.പി. ആലി, എ.പി. ഹമീദ്, കെ.കെ. രാജേന്ദ്രന്‍, ഡോ. മുഹമ്മദ് അസ്ലം, ഡിജോ തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ എ. വിനോദ്കുമാര്‍, ആയിഷ പള്ളിയാലില്‍, പി. അബ്ദുല്ല, വി. റഹിയാനത്ത് വടക്കേതില്‍, പി. രാജാറാണി, എ. ശ്യാമള, പി. നിജിത തുടങ്ങിയവര്‍ പങ്കെടുത്തു.THUWDL9മുണ്ടേരി അര്‍ബൻ ഹെല്‍ത്ത് സൻെറർ കെട്ടിടനിര്‍മാണോദ്ഘാടനം അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ നിര്വഹിക്കുന്നുഎയ്ഡഡ് സ്‌കൂള്‍ അധ്യാപകനിയമനങ്ങള്‍ അംഗീകരിക്കണം -കെ.പി.എസ്.ടി.എകല്‍പറ്റ: 2016 മുതല്‍ സര്‍വിസില്‍ പ്രവേശിച്ച എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കുക, പി.എസ്.സി നിയമനശിപാര്‍ശ ലഭിച്ച ഉദ്യോഗാര്‍ഥികളുടെ നിയമനനടപടികള്‍ വേഗത്തിലാക്കുക, സര്‍ക്കാര്‍ പ്രൈമറി വിദ്യാലയങ്ങളില്‍ ഉടന്‍ പ്രധാനാധ്യാപകരെ നിയമിക്കുക, പ്രീ - പ്രൈമറി മേഖലയില്‍ സേവന–വേതന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുക, എല്ലാ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ പഠനസൗകര്യങ്ങള്‍ ലഭ്യമാക്കുക, ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കെ.പി.എസ്.ടി.എ നടത്തിയ ബത്തേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസ് ധര്‍ണ സംസ്ഥാന കൗണ്‍സില്‍ അംഗം അബ്രഹാം ഫിലിപ് ഉദ്ഘാടനം ചെയ്തു. എം.പി. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. എം.വി. ബിനു, കെ.കെ. രാമചന്ദ്രന്‍, പി.എസ്. ഗിരീഷ് കുമാര്‍, ജിജോ കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.അടിക്കുറിപ്പ്:Thu wdl13കെ.പി.എസ്.ടി.എ നടത്തിയ ബത്തേരി എ.ഇ.ഒ ഓഫിസ് ധര്‍ണ സംസ്ഥാന കൗണ്‍സില്‍ അംഗം അബ്രഹാം ഫിലിപ് ഉദ്ഘാടനം ചെയ്യുന്നു സുൽത്താൻ ബത്തേരിയിലെ വാഹനത്തിരക്ക്; ബൈപാസ് റോഡ് നോക്കുകുത്തി സുൽത്താൻ ബത്തേരി: ലോക്ഡൗൺ ഇളവുകൾ വന്നതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുൽത്താൻ ബത്തേരി ടൗണിൽ വാഹനത്തിരക്ക്. കോട്ടക്കുന്ന് മുതൽ അസംപ്ഷൻ ജങ്ഷൻ വരെയാണ് വാഹനക്കുരുക്കുണ്ടാകുന്നത്. കോടികൾ മുടക്കി നിർമിച്ച ബൈപാസ് റോഡ് ഉപയോഗപ്പെടുത്തിയാൽ ഈ തിരക്ക് കുറക്കാൻ കഴിയും. എന്നാൽ, അത്തരത്തിലുള്ള ശ്രമങ്ങൾ ഉണ്ടാകുന്നില്ല.പാട്ടവയൽ റോഡിൽ പുതിയ ബസ്സ്റ്റാൻഡിനടുത്തുനിന്ന് തുടങ്ങുന്ന ബൈപാസ് റോഡ് ചുള്ളിയോട് റോഡിൽ ഗാന്ധി ജങ്ഷനടുത്താണ് അവസാനിക്കുന്നത്. മൈസൂരു, പുൽപള്ളി, പാട്ടവയൽ റോഡുകളിലൂടെ ചുങ്കത്തെത്തുന്ന വാഹനങ്ങൾ ട്രാഫിക് ജങ്ഷൻ വരെയുള്ള ഭാഗത്ത് വലിയ കുരുക്കാണ് ഉണ്ടാക്കുന്നത്. ചുങ്കത്തുനിന്ന് അസംപ്ഷൻ ജങ്ഷനിലെത്തേണ്ട വാഹനങ്ങൾക്ക് ബൈപാസ് വഴി പോകാവുന്നതാണ്. മൈസൂരു റോഡിൽനിന്നാണ് ചരക്കുവാഹനങ്ങൾ ധാരാളമെത്തുന്നത്. ഈ വാഹനങ്ങൾപോലും ബൈപാസ് റോഡിനെ ഒഴിവാക്കുകയാണ് പതിവ്. മൈസൂരു റോഡിൽനിന്ന് പാട്ടവയൽ റോഡിലേക്ക് കയറാൻ ചരക്ക് വാഹനങ്ങൾക്ക് എളുപ്പമല്ല. മാർബേസിലിന് മുന്നിലുള്ള ഭാഗം വീതികൂട്ടിയാൽ ഇത് പരിഹരിക്കാം. ചുള്ളിയോട് ഭാഗത്തുനിന്ന് ചുങ്കം ഭാഗത്തേക്ക് എത്തേണ്ട വാഹനങ്ങൾ ബൈപാസ് റോഡ് ഉപയോഗപ്പെടുത്തിയാൽ എളുപ്പമാണ്. എന്നാൽ, ഒട്ടുമിക്ക യാത്രക്കാർക്കും ഈ സൗകര്യത്തെക്കുറിച്ച് അറിയില്ല. വ്യക്തമായ സൂചനാ ബോർഡുകൾ സ്ഥാപിച്ചാൽ ഒരുപരിധിവെര ഇത് പരിഹരിക്കാൻ കഴിയും.THUWDL12സുൽത്താൻ ബത്തേരി പോസ്റ്റ് ഓഫിസ് പരിസരത്തെ വാഹനത്തിരക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story