Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപെൻഷനുകൾ...

പെൻഷനുകൾ പോസ്​റ്റ്​മാനിൽനിന്ന് സ്വീകരിക്കാം -പോസ്​റ്റൽ സൂപ്രണ്ട്

text_fields
bookmark_border
ഗൂഡല്ലൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ക്ഷേമപദ്ധതി ഗുണഭോക്താക്കൾക്ക് അവരുടെ ബാങ്ക്, പോസ്​റ്റ്​ ഓഫിസ് സേവിങ്സ് അക്കൗണ്ടുകളിൽ ഉള്ള തുക പോസ്​റ്റ്​മാനിൽനിന്നോ സമീപത്തെ പോസ്​റ്റ്​ ഓഫിസിൽ ചെന്നോ കൈപ്പറ്റാമെന്ന് പോസ്​റ്റൽ സൂപ്രണ്ട് ജയഗീത വാർത്തക്കുറിപ്പിൽ അറിയിച്ചു. പോസ്​റ്റ്​ ഓഫിസ് സേവിങ്സ് അക്കൗണ്ടിലെ പണം കൈപ്പറ്റാൻ ആധാർ നമ്പറും നിങ്ങളുടെ കൈരേഖ പതിച്ചാൽ മതിയാവുമെന്നും സൂപ്രണ്ട് വ്യക്തമാക്കി. ഇതിനായി പോസ്​റ്റ്​മാൻമാർക്ക് ബയോമെട്രിക് മെഷീനും നൽകിയിട്ടുണ്ട്. രണ്ട്​ ഹെഡ് പോസ്​റ്റ്​ ഓഫിസ്, 52 പോസ്​റ്റ്​ ഓഫിസ്, 100 സബ് പോസ്​റ്റ്​ ഓഫിസുകളിലും പണമിടപാടുകൾ നടത്താൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടിലെ പണം പിൻവലിക്കാനും അടക്കാനും സൗകര്യമുണ്ട്. 25,000 രൂപ വരെ ഡെപ്പോസിറ്റ് ചെയ്യാനും ഒരു ലക്ഷം രൂപവരെ പിൻവലിക്കാനും സാധിക്കും. ഇതിനായി പ്രത്യേകിച്ച് ചാർജുകൾ ഒന്നും ഈടാക്കുന്നില്ല. ആധാർ നമ്പർ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം. തൊഴിലുറപ്പ് പദ്ധതി, ഭിന്നശേഷിക്കാർക്കുള്ള പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ പദ്ധതി തുക, മറ്റു സാമൂഹികക്ഷേമ പദ്ധതി ഗുണഭോക്താക്കളുടെ ആനുകൂല്യ തുകയും പിൻവലിക്കാമെന്നും സൂപ്രണ്ട് വ്യക്തമാക്കി. കോവിഡ്​ ലംഘനം; പുറത്തിറങ്ങിയവർക്കെതിരെ കേസ് ഗൂഡല്ലൂർ: കോവിഡ് സ്ഥിരീകരിച്ച ഭാഗങ്ങളിലെ നിരീക്ഷണ മേഖലയിൽനിന്ന് പുറത്തിറങ്ങിയവർക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്​റ്റർ ചെയ്തു. ഊട്ടി തലൈകുന്ത, സോളൂർ ഭാഗങ്ങളിലെ നിരീക്ഷണ ഭാഗങ്ങളിൽനിന്ന് പുറത്തിറങ്ങിയ ഏഴുപേർക്കെതിരെയാണ് പുതുമന്ത് ​െപാലീസ് കേസ് രജിസ്​റ്റർ ചെയ്തതെന്ന് ജില്ല പബ്ലിക് ഇൻഫർമേഷൻ ഓഫിസർ അറിയിച്ചു. പലചരക്ക് വിൽപനയും തുടങ്ങി ഗൂഡല്ലൂർ: വീടുകൾതോറും ചെന്ന് പലചരക്ക് വിൽപന നടത്താൻ അനുമതി നൽകിയതോടെ ബന്ധപ്പെട്ട മേഖലയിലെ കച്ചവടക്കാർ വാഹനങ്ങളിൽ പലചരക്ക് വിൽപന ആരംഭിച്ചു. പഴം-പച്ചക്കറി വിൽപനക്ക് നേരത്തേ അനുവാദം നൽകിയിരുന്നു. ഇപ്പോൾ പലചരക്കിനും ഓൺലൈൻ വഴിയും മൊബൈലിൽ വിളിച്ച് ആവശ്യപ്പെടുന്ന പലചരക്ക് സാധനങ്ങൾ വീടുകളിൽ എത്തിക്കാനും അനുവാദം നൽകിയത് ജനങ്ങൾക്ക് ആശ്വാസമായി. മേയിൽ ഏർപ്പെടുത്തിയ സമ്പൂർണ ലോക്ഡൗണിനു മുന്നോടിയായി രണ്ടുദിവസം കടകൾ പൂർണമായും തുറന്നു രാത്രി ഒമ്പതു വരെ സമയം നൽകിയിരുന്നു. എന്നാൽ, രണ്ടാം ഘട്ടം നീട്ടിയപ്പോൾ കടകൾ തുറക്കാൻ അനുവാദം നൽകിയില്ല. പകരം കടക്കാർക്ക് വീടുകൾതോറും ചെന്ന് സാധനങ്ങൾ വിൽക്കാൻ അനുവാദം നൽകുകയായിരുന്നു. ഇതിനെത്തുടർന്നാണ് നഗര-ഗ്രാമീണ ഭാഗങ്ങളിൽ പലചരക്ക് വാഹനങ്ങൾ വിൽപനക്കെത്തിയത്. GDR SALE : തുറപള്ളി ടൗണിൽ എത്തിയ പലചരക്കു വാഹനത്തിൽനിന്ന് സാധനം വാങ്ങുന്ന പൊലീസുകാർ ബിദർക്കാട് 18 കുന്ന് നിയന്ത്രിത മേഖല ഗൂഡല്ലൂർ: ഒറ്റ ദിവസംതന്നെ എട്ടോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബിദർക്കാട് 18 കുന്ന് നിയന്ത്രിത മേഖലയാക്കി പൊലീസ് കാവൽ ഏർപ്പെടുത്തി. നെല്ലാക്കോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടർമിളയുടെ നേതൃത്വത്തിൽ ശുചീകരണ തൊഴിലാളികൾ അണുനാശിനി പ്രയോഗം നടത്തി. പന്തല്ലൂർ തഹസിൽദാർ ദിനേശ്കുമാർ, ബ്ലോക്ക് മെഡിക്കൽ ഓഫിസർ കതിരവൻ, മറ്റ് പൊലീസ് അധികൃതരും സ്ഥലത്തെത്തി സുരക്ഷ നടപടികൾ സ്വീകരിച്ചു. നിരീക്ഷണ മേഖലയിൽനിന്ന് പുറത്തിറങ്ങിയാൽ എഫ്.ഐ. ആർ രജിസ്​റ്റർ ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. GDR BKD: നിയന്ത്രിത മേഖലയാക്കിയ ബിദർക്കാട് 18 കുന്നിലെത്തിയ അധികൃതർ മേട്ടുപ്പാളയം ചുരത്തിൽ കുട്ടിക്കൊമ്പൻ പരിഭ്രാന്തി പരത്തി ഗൂഡല്ലൂർ: പകൽ റോഡിലേക്ക് ഇറങ്ങിയ കുട്ടിക്കൊമ്പൻ പരിഭ്രാന്തി പരത്തി. കൂനൂർ - മേട്ടുപ്പാളയം ചുരത്തിലെ ബർളിയറിനു സമീപമാണ് ആനക്കുട്ടി റോഡിലേക്കിറങ്ങിയത്. റോഡോരത്തെ സംരക്ഷണഭിത്തിയിലൂടെ ഇറങ്ങാൻ തുനിയുന്ന ആനയെ കണ്ട് ഇരുഭാഗങ്ങളിലും വാഹനങ്ങൾ നിർത്തി കാത്തിരുന്നു. എന്നാൽ, ആനക്കുട്ടി ഇറങ്ങിയതും വാഹനങ്ങൾക്കുനേരെ തിരിയുകയായിരുന്നു. എല്ലാവരും ഒച്ചവെച്ചതോടെ മറ്റുള്ള ആനക്കുട്ടികൾ പിന്തിരിഞ്ഞു. ഇത്​ ചുരത്തിൽ ഗതാഗതക്കുരുക്കിന് കാരണമായി. ചക്ക സീസൺ ആരംഭിച്ചതോടെ കാട്ടാനകളുടെ വരവ് പതിവായി. എന്നാൽ, പകൽ അപൂർവമായാണ് ആനകൾ റോഡിലേക്കിറങ്ങുന്നത്. വാഹനം ഓടിക്കുന്നവർ ജാഗ്രതയോടെ കടന്നുപോകണം. ഇരുചക്രവാഹനത്തിൽ പോകുന്നവർ വളരെ ശ്രദ്ധിക്കണമെന്ന് വനപാലകർ മുന്നറിയിപ്പു നൽകി. GDR ELEPHANT: കൂനൂർ-മേട്ടുപ്പാളയം ചുരത്തിലിറങ്ങിയ കുട്ടിക്കൊമ്പൻ -
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story