Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightസൈക്കിൾ വാങ്ങൽ...

സൈക്കിൾ വാങ്ങൽ മാറ്റിവെച്ചു;​ സമ്പാദ്യം മുഖ്യമ​ന്ത്രിക്ക് നൽകി ആറു വയസ്സുകാരൻ

text_fields
bookmark_border
സുൽത്താൻ ബത്തേരി: സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ആറു വയസ്സുകാര​ൻെറ മാതൃക. കരടിപ്പാറ കാക്കാനിയിൽ ജംഷീറി​ൻെറ മകൻ ഡാനിഷാണ് മഹാമാരിക്കാലത്ത് ത​ൻെറ വലിയ ആഗ്രഹത്തിന് ഇടവേള കൊടുത്തത്. 1975 രൂപയാണ് ഡാനിഷി​ൻെറ പണക്കുടുക്കയിൽ ഉണ്ടായിരുന്നത്. വീട്ടിൽ സന്ദർശനത്തിനെത്തിയ ജില്ല പഞ്ചായത്ത് അംഗം സുരേഷ് താളൂർ വീട്ടുകാരുമായി സംസാരിച്ചിരിക്കുമ്പോൾ അവിടേക്കെത്തിയ ഡാനിഷ്​, ത​ൻെറ കുടുക്കയിലെ കാശ് തന്നാൽ മുഖ്യമന്ത്രിക്ക് കൊടുക്കുമോ എന്ന് ചോദിക്കുകയായിരുന്നു. തുടർന്ന് കുടുക്ക പൊട്ടിച്ച് കാശെണ്ണി. സുരേഷ് താളൂർ ഡാനിഷിൽനിന്ന്​ പണം ഏറ്റുവാങ്ങി. അർഷിനയാണ് ഡാനിഷി​ൻെറ മാതാവ്​. സഹോദരൻ: ദിയാൻ. SUNWDL14 ജില്ല പഞ്ചായത്ത്​ അംഗം സുരേഷ് താളൂർ ഡാനിഷിൽനിന്ന്​ പണം ഏറ്റുവാങ്ങുന്നു കനത്ത മഴയിൽ കിണർ താഴ്ന്നു അഞ്ചുകുന്ന്​: പനമരം പഞ്ചായത്ത് ഒന്നാം വാർഡ് അഞ്ചുകുന്ന്​ മാനിയിൽ അബ്​ദുല്ലയുടെ വീടിനോട് ചേർന്നുള്ള കിണർ ഇടിഞ്ഞ്​ താഴ്​ന്നു. പണ്ടുകാലത്ത് ചെത്തുകല്ലുകൊണ്ട് പടവുചെയ്ത കിണറാണു ശക്തമായ മഴയിൽ ഞായറാഴ്​ച രാവ​ിലെ 11ഓടെ താഴ്​ന്നത്. താഴ്​ന്നത് വീടിന്​ ഭീഷണിയായതോടെ എക്​സ്​കവേറ്റർ എത്തിച്ച്​ കിണർ മൂടാനാണ്​ തീരുമാനം. കിണർ ഇടിഞ്ഞതോടെ പതിനായിരക്കണക്കിന്​ രൂപയുടെ നഷ്​ടം കണക്കാക്കുന്നു. SUNWDL3 അഞ്ചുകുന്ന്​ മാനിയിൽ അബ്​ദുല്ലയുടെ വീടിനോട് ചേർന്നുള്ള കിണർ ഇടിഞ്ഞ്​ താഴ്​ന്നനിലയിൽ വേനൽമഴ: കൃഷിനാശത്തിന് നഷ്​ടപരിഹാരം നൽകണം -സ്വതന്ത്ര കർഷക സംഘം കൽപറ്റ: വേനൽ മഴയിൽ കൃഷിനാശം സംഭവിച്ച കൃഷിക്കാർക്ക് നഷ്​ടപരിഹാരം നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര കർഷക സംഘം ജില്ല ജനറൽ സെക്രട്ടറി പി.കെ. അബ്​ദുൽ അസീസ് മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും നിവേദനം നൽകി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനൽമഴയും കാറ്റും ജില്ലയിലെ കാർഷിക മേഖലയിൽ വൻ നാശനഷ്​ടങ്ങളാണുണ്ടാക്കിയത്. നേന്ത്രവാഴ, പച്ചക്കറി, കമുക് തുടങ്ങിയ കൃഷികളെയാണ് വേനൽ മഴയും കാറ്റും കൂടുതൽ ബാധിച്ചത്. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കർഷകർ കോവിഡുകാലത്തെ പ്രതിസന്ധിയിലും വായ്പയെടുത്ത് ഇറക്കിയ കൃഷികളാണ് അപ്രതീക്ഷിത കാലാവസ്ഥയിൽ നശിച്ചത്. കൃഷിയുടെ യഥാർഥ നഷ്​ടം കണക്കാക്കി കർഷകർക്ക് നഷ്​ടപരിഹാരം നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന്​ നിവേദനത്തിൽ ആവശ്യപ്പെട്ടു. മൈലാടികുന്ന് കോളനി സന്ദര്‍ശിച്ചു. കല്‍പറ്റ: കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറിയ താഴ്ന്ന പ്രദേശങ്ങൾ കൽപറ്റ നഗരസഭ ചെയര്‍മാന്‍ കെയംതൊടി മുജീബ് സന്ദര്‍ശിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എം.ബി. ബാബുവും റവന്യു ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ഒന്നാം വാര്‍ഡിലെ മൈലാടികുന്ന് ആദിവാസി കോളനിയിലെ 13 കുടുംബങ്ങളുടെ താമസസൗകര്യങ്ങളും പുതുതായി നിർമിക്കുന്ന വീടുകളുടെ അവസ്ഥയും വിലയിരുത്തി. വീടുപണി വേഗത്തില്‍ പൂര്‍ത്തീകരിക്കാൻ നിർദേശം നല്‍കി. SUNWDL10 വെള്ളം കയറിയ മൈലാടികുന്ന് ആദിവാസി കോളനി നഗരസഭ ചെയര്‍മാന്‍ കെയംതൊടി മുജീബ് സന്ദര്‍ശിക്കുന്നു വൈദ്യുതി മുടങ്ങും മുട്ടിൽ: ഇലക്ട്രിക്കൽ സെക്​ഷൻ പരിധിയിലെ പാലക്കാട്ടുകുന്ന്, പാക്കം, ഏഴാംചിറ, കുഴിവയൽ, തൃക്കൈപറ്റ, മുക്കംകുന്ന്, ഉപ്പ്പാറ, നെല്ലിമാളം, ഇടിഞ്ഞകൊല്ലി, മുണ്ട്പാറ പ്രദേശങ്ങളിൽ തിങ്കളാഴ്​ച രാവിലെ ഒമ്പതു​ മുതൽ വൈകീട്ട് ആറുവരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിച്ചു. ആരോഗ്യപ്രവർത്തകർക്കും പെലീസുകാർക്കും റിസ്​ക് അലവൻസ്​ നൽകണം -കെ.കെ. വിശ്വനാഥൻ സുൽത്താൻ ബത്തേരി: കോവിഡ് നിയന്ത്രണത്തിൻെറ ഭാഗമായി ജീവൻ പണയപ്പെടുത്തി ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കും പൊലീസുകാർക്കും റിസ്​ക് അലവൻസും ഇൻഷുറൻസ്​ പരിരക്ഷയും നൽകണമെന്ന് കെ.പി.സി.സി അംഗം കെ.കെ. വിശ്വനാഥൻ മാസ്​റ്റർ ആവശ്യപ്പെട്ടു. ഇവരിൽ കോവിഡ് പിടിപെടുന്നവരുടെ എണ്ണം കഴിഞ്ഞ രണ്ടു മാസമായി വർധിച്ചു. മാനന്തവാടിയിലെ ഒരു ലാബ് ടെക്നീഷ്യൻ കോവിഡ് ബാധിച്ചു മരിച്ചു. സ്വകാര്യ ആശുപത്രികളിൽ നഴ്​സുമാരുടെ ശമ്പളം പുതുക്കി നിശ്ചയിച്ചിട്ടുണ്ടെങ്കിലും മിക്കവരും കൊടുക്കാൻ തയാറായിട്ടില്ല. ഇക്കാര്യത്തിലും സർക്കാർ നടപടിയെടുക്കണമെന്ന്​ അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story