Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2021 5:28 AM IST Updated On
date_range 17 May 2021 5:28 AM ISTപ്രളയത്തിൽ കിടപ്പാടം തകർന്നു; ക്വാർട്ടേഴ്‌സ് വാടക നൽകാതെ പഞ്ചായത്തിെൻറ ക്രൂരത
text_fieldsbookmark_border
പ്രളയത്തിൽ കിടപ്പാടം തകർന്നു; ക്വാർട്ടേഴ്‌സ് വാടക നൽകാതെ പഞ്ചായത്തിൻെറ ക്രൂരത വൈത്തിരി: 2018ലെ പ്രളയത്തിൽ വൈത്തിരി ബസ്സ്റ്റാൻഡിനൊപ്പം വീട് തകർന്ന കുടുംബം താൽക്കാലികമായി താമസിക്കുന്ന ക്വാർട്ടേഴ്സിന് നൽകിയിരുന്ന വാടക അവസാനിപ്പിച്ച് പഞ്ചായത്തിൻെറ ക്രൂരത. സംസ്ഥാനമാകെ ശ്രദ്ധിക്കപ്പെട്ട സംഭവമായിരുന്നു വൈത്തിരി പഞ്ചായത്ത് ബസ്സ്റ്റാൻഡ് കെട്ടിടം മണ്ണിനടിയിലേക്ക് പൂർണമായും താഴ്ന്നത്. ഇരുനിലകെട്ടിടം മണ്ണിനടിയിലേക്ക് താഴ്ന്നതോടൊപ്പം സമീപത്തെ പാലൂർ റുഖിയയുടെ വീടിൻെറ മുൻവശവും ഇടിഞ്ഞു താഴേക്ക് പതിച്ചു. ഇതോടെ റുഖിയക്കും കുടുംബത്തിനും വീടൊഴിഞ്ഞുപോകേണ്ടിവന്നു. തുടർന്ന് റുഖിയ നൽകിയ കേസിൽ ഒത്തുതീർപ്പെന്ന നിലയിലാണ് ഇവർക്ക് വീടാവുന്നതുവരെ താമസിക്കുന്ന ക്വാർട്ടേഴ്സിന് വാടക നൽകാൻ കോടതി കൽപിച്ചത്. കോടതിയുത്തരവ് പ്രകാരം മൂന്നുവർഷത്തോളം പഞ്ചായത്ത് വാടക കൊടുക്കണം. എന്നാൽ ഈ വർഷം ജനുവരി മുതൽ വാടക നൽകുന്നത് പഞ്ചായത്ത് അവസാനിപ്പിച്ചു. പഞ്ചായത്ത് ബസ്സ്റ്റാൻഡ് കെട്ടിടത്തിനായി അശാസ്ത്രീയമായി മണ്ണെടുത്തതിനാലാണ് വീട് മണ്ണിടിഞ്ഞ് ഉപയോഗിക്കാനാകാത്തവിധമായതെന്ന് കാണിച്ചാണ് റുഖിയയും കുടുംബവും കോടതിയെ സമീപിച്ചത്. കേസിൽ 2019ൽ മുൻസിഫ് കോടതിയും സബ്കോടതിയും റുഖിയക്ക് അനുകൂലമായി വിധിക്കുകയും വീടിനു സുരക്ഷാമതിൽ നിർമിച്ച് അവരെ പുനരധിവസിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ, ഈ വിധിക്കെതിരെ പഞ്ചായത്ത് ഹൈകോടതിയിൽ അപ്പീൽ നൽകിയെങ്കിലും കോടതി ഇതുവരെ കേസ് പരിഗണിച്ചിട്ടില്ല ജില്ല ലീഗൽ സർവിസ് സൊസൈറ്റിയിൽ നടന്ന അനുരഞ്ജനത്തിനൊടുവിലാണ് വീട് താമസയോഗ്യമാകുംവരെ റുഖിയയും കുടുംബവും പാർക്കുന്ന ക്വാർട്ടേഴ്സിന് വാടക നാൽകാൻ തീരുമാനമായത്. തുടർന്ന് വൈത്തിരി ടൗണിൽ ഒറ്റമുറി ക്വാർട്ടേഴ്‌സ് വാടകക്കെടുത്ത് അസൗകര്യങ്ങൾക്കു നടുവിലാണ് റുഖിയയും മകനും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. മുന്നറിയിപ്പൊന്നുമില്ലാതെ ഇവർക്കുള്ള വാടക പഞ്ചായത്ത് നിർത്തുകയായിരുന്നു. കെട്ടിടമുടമസ്ഥൻ വാടക കൊടുക്കാതെ താമസിക്കാൻ പറ്റില്ലെന്ന് അറിയിച്ചുകഴിഞ്ഞു. ഇതോടെ മുൻഭാഗം ഇടിഞ്ഞ വീടിൻെറ സമീപത്തായി ഷെഡ് കെട്ടി താമസം മാറാനൊരുങ്ങുകയാണ് റുഖിയ. വർഷങ്ങളായി നടക്കുന്ന നിയമപോരാട്ടത്തിൽ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ഇവർ. 2020ലെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം വീടിനും സ്ഥലത്തിനും ഫണ്ട് അനുവദിച്ചതിനാൽ, റുഖിയ വാടകക്ക് അർഹയല്ല എന്ന വാദമാണ് പഞ്ചായത്ത് മുന്നോട്ടുവെക്കുന്നത്. ഓഡിറ്റ് റിപ്പോർട്ട് പ്രകാരം നിയമോപദേശം തേടിയ പഞ്ചായത്തിന് ഇതേ മറുപടിയാണത്രെ അഭിഭാഷകരിൽ നിന്നും കിട്ടിയിട്ടുള്ളത്. പഞ്ചായത്തിൻെറ അടുത്ത ഭരണസമിതി യോഗത്തിൽ റുഖിയയുടെ വാടക പ്രശ്നം അജണ്ടയായി വെക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. SUNWDL12: 2018ലെ പ്രളയത്തിൽ അപകടഭീഷണിയിലായ വീടും ബസ്സ്റ്റാൻഡ് ഭൂമിക്കടിയിലേക്ക് താഴ്ന്നതിൻെറ അവശിഷ്ടവും SUNWDL11 2018ലെ പ്രളയത്തിൽ അപകടഭീഷണിയിലായ വീട് 'കാരക്കണ്ടി സ്ഫോടന മരണങ്ങൾ പ്രത്യേകസംഘം അന്വേഷിക്കണം' സുൽത്താൻ ബത്തേരി: കാരക്കണ്ടിയിൽ മൂന്നു കുഞ്ഞുങ്ങൾ അതിദാരുണമായി മരിക്കാനിടയായ സ്ഫോടനത്തിന്ന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിൽ പൊലീസ് കൈക്കൊള്ളുന്ന അലംഭാവത്തിനെതിരെ വയനാട് പ്രകൃതിസംരക്ഷണ സമിതി പ്രതിഷേധിച്ചു. രാഷ്ട്രീയ പാർട്ടികളുടെയും ജനപ്രതിനിധികളുടെയും ദുരൂഹമായ മൗനം അപലപനീയമാണെന്നും കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ജില്ലയിൽ കരിങ്കൽ ക്വാറികൾ നടത്തുന്നവർക്കു മാത്രമേ വൻതോതിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിക്കാനും ഉപയോഗിക്കാനും അനുവാദമുള്ളൂ. പടക്കക്കച്ചവടക്കാർക്കും ക്വാറി ഉടമകൾക്കും മാത്രമാണ് എക്സ്പ്ലോസിവ് ലൈസൻസുള്ളത്. പടക്കക്കച്ചവടക്കാർക്ക് പടക്ക സാമഗ്രികളല്ലാതെ സ്ഫോടകവസ്തുക്കൾ മൊത്തമായി ലഭിക്കുന്നില്ല. ക്വാറി ഉടമകൾക്ക് ലഭിക്കുന്ന സ്ഫോടകവസ്തുക്കളിൽ സിംഹഭാഗവും പതിന്മടങ്ങ് വിലക്ക് കരിഞ്ചന്തയിൽ വിൽക്കുകയാണ് പതിവ്. ഇതിന് പൊലീസും മറ്റും കൂട്ടുനിൽക്കുന്നു. വയനാട്ടിൽ വ്യാപകമായി ഉപയോഗത്തിലുള്ള പന്നിപ്പടക്കങ്ങളും ആനപ്പടക്കങ്ങളും ഇവയുടെ നിർമിതികളാണ്. ജനവാസ കേന്ദ്രത്തിലെ സ്ഫോടനം നടന്ന വീടിനെക്കുറിച്ചും അവിടെ വരുകയും പോവുകയും ചെയ്യുന്നവരെക്കുറിച്ചും അന്വേഷിക്കാനോ ലൈസൻസുള്ളവരെ ചോദ്യം ചെയ്യാനോ പൊലീസ് തയാറായിട്ടില്ലെന്ന് സമിതി ജില്ല പ്രസിഡൻറ് എൻ. ബാദുഷയും സെക്രട്ടറി തോമസ് അമ്പലവയലും വാർത്തക്കുറിപ്പിൽ ആരോപിച്ചു. must ഭക്ഷണമൊരുക്കി സി.എച്ച് സൻെററിൻെറ മാതൃക വൈത്തിരി: ചെറിയ പെരുന്നാൾ ദിനത്തിൽ രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും പൊലീസുകാർക്കും ഉച്ചഭക്ഷണമൊരുക്കി വൈത്തിരിയിലെ സി.എച്ച് സൻെറർ. ഭക്ഷണ വിതരണോദ്ഘാടനം കൽപറ്റ മണ്ഡലം നിയുക്ത എം.എൽ.എ അഡ്വ. ടി സിദ്ദീഖ് നിർവഹിച്ചു. വൈത്തിരി പഞ്ചായത്ത് പ്രസിഡൻറ് എം.വി. വിജേഷ് സംബന്ധിച്ചു. വൈത്തിരി താലൂക്ക് ആശുപത്രിയിലെയും പൂക്കോട് വെറ്ററിനറി സർവകലാശാല കാമ്പസിലെ കോവിഡ് സൻെററിലെയും രോഗികൾക്കും ജീവനക്കാർക്കുമാണ് പെരുന്നാൾ ദിനത്തിൽ ഭക്ഷണം എത്തിച്ചത്. വൈത്തിരി സ്റ്റേഷനിലെയും ലക്കിടി കവാടത്തിലെ എയ്ഡ് പോസ്റ്റിലെയും പൊലീസുകാർക്കും വിവിധയിടങ്ങളിൽ കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്നവർക്കും ഭക്ഷണം വിതരണം ചെയ്തു. റസാഖ് കൽപറ്റ, ഫസൽ തങ്ങൾ, ബഷീർ പൂക്കോടൻ, പി.കെ. ബഷീർ, ഉബൈദ്, നിഷാദ് മേമന തുടങ്ങിയവർ നേതൃത്വം നൽകി. SUNWDL13 വൈത്തിരി സി.എച്ച് സൻെററിൻെറ ഭക്ഷണ വിതരണോദ്ഘാടനം കൽപറ്റ മണ്ഡലം നിയുക്ത എം.എൽ.എ അഡ്വ. ടി സിദ്ദീഖ് നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story