Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമഴ​ക്കെടുതി; പറയാൻ...

മഴ​ക്കെടുതി; പറയാൻ നഷ്​ടക്കണക്കുകൾ മാത്രം

text_fields
bookmark_border
മഴ​ക്കെടുതി; പറയാൻ നഷ്​ടക്കണക്കുകൾ മാത്രം കൽപറ്റ/മാനന്തവാടി: രണ്ടു​ ദിവസമായി തുടരുന്ന കനത്ത മഴയിൽ ജില്ലയിൽ പലയിടത്തും നാശനഷ്​ടം. മരം വീണ്​ വീടുകൾ തകരുകയും വൈദ്യുതിവിതരണം തടസ്സപ്പെടുകയും ചെയ്​തു. ചിലയിടങ്ങളിൽ മണ്ണിടിച്ചിലുമുണ്ടായി. കാറ്റിൽ പലയിടത്തും കൃഷിനാശവുമുണ്ടായി. വേനൽമഴയിൽ ഇതുവരെ കോടിക്കണക്കിന്​ രൂപയുടെ കൃഷിനാശമാണ്​ ജില്ലയിലുണ്ടായത്​. മാനന്തവാടി താലൂക്കിൽ ഞായറാഴ്​ച നാശനഷ്​ടങ്ങൾ ഏറി. പേര്യയിൽ വീടിന് മുകളിൽ മരം വീണ് ഒരാൾക്ക് പരിക്കേറ്റു. പേര്യ ഇരുമനത്തൂർ കുറ്റിവാൾ കേളുവി​ൻെറ വീടിന് മുകളിലാണ് ഞായറാഴ്ച പുലർച്ച മരം വീണത്. വീട്ടിലുണ്ടായിരുന്ന കേളുവി​ൻെറ മകൾ അഞ്ജനക്കാണ് (19) നിസ്സാര പരിക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ​പ്രവേശിപ്പിച്ചു. വീടിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. റവന്യൂ, പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. തോൽപെടി നായ്ക്കട്ടിയിൽ റോഡിന് കുറുകെ മരം വീണ് വലിയ വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെട്ടു. ഫയർ ഫോഴ്​സ്​ യൂനിറ്റ് എത്തി മരം മുറിച്ചുനീക്കി. താലൂക്കി​ൻെറ വിവിധ ഭാഗങ്ങളിൽ മരംവീണ് വൈദ്യുതിബന്ധം തകരാറിലായി.ചുണ്ടേൽ വില്ലേജിൽ ഒലിവ്മല പള്ളിക്ക് സമീപം ചിന്നൻ, സുന്ദരൻ എന്നിവരുടെ വീടുകൾക്കരികിൽ മണ്ണിടിഞ്ഞ്​ ചെറിയ നാശനഷ്​ടം സംഭവിച്ചു. വീട്ടുകാർ ബന്ധുവീടുകളിലേക്ക് മാറി.പുൽപള്ളി വില്ലേജ് പാലമൂല പണിയ കോളനിയിലെ മഞ്ജുവി​ൻെറ വീടി​ൻെറ സൺഷേഡ്, ഒരുഭാഗത്തെ ഭിത്തി എന്നിവ തകർന്നു. വീടിനു ചോർച്ചയും മഴ ശക്തമായാൽ സ്ലാബ് തകരാൻ സാധ്യതയുമുള്ളതിനാൽ അഞ്ചംഗ കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു.കാഞ്ഞിരങ്ങാട് മക്കിയാട് ഞാറലോട് പാട്ടുപാളയിൽ എൽദോയുടെ വീടി​ൻെറ മതിൽ കനത്ത മഴയിൽ തകർന്നു. വീടിന് കേടുപാടുകളൊന്നും സംഭവിക്കാത്തത്​ ആശ്വാസമായി.SUNWDL4: ചുണ്ടേൽ വില്ലേജി​ലെ ഒലിവ്മലയിലെ വീടിന്​ പിറകുവശത്ത്​ മണ്ണിടിഞ്ഞനിലയിൽSUNWDL7: പുൽപള്ളി പാലമൂല പണിയ കോളനിയിലെ മഞ്ജുവി​ൻെറ വീടി​ൻെറ ഭാഗം തകർന്നനിലയിൽSUNWDL8: കാഞ്ഞിരങ്ങാട് പാട്ടുപാളയിൽ എൽദോയുടെ വീടി​ൻെറ മതിൽ തകർന്നനിലയിൽകാര്‍ഷിക മേഖലയില്‍ 13.08 കോടിയുടെ നഷ്​ടംകൽപറ്റ: ജില്ലയില്‍ ശക്തമായ കാറ്റിലും മഴയിലും കാർഷികമേഖലയിൽ 13.08 കോടി രൂപയുടെ നാശമുണ്ടായതായി പ്രാഥമിക കണക്കുകള്‍. പ്രകൃതിക്ഷോഭത്തില്‍ മേയ് 10 മുതല്‍ 15വരെ ജില്ലയിലെ വിവിധ ഭാഗങ്ങളിലുണ്ടായ നാശമാണ് കൃഷിവകുപ്പ് തിട്ടപ്പെടുത്തിയത്. 6749 കര്‍ഷകര്‍ക്കാണ് സാരമായി നഷ്​ടങ്ങള്‍ സംഭവിച്ചത്. 2,34,500 കുലച്ച വാഴകളും 88,200 കുലയ്ക്കാത്ത വാഴകളും നിലംപൊത്തി. 3090 വാഴക്കര്‍ഷകരെയാണ് ബാധിച്ചത്. 14,000 കാപ്പിച്ചെടികളും നശിച്ചു. 5180 റബര്‍ മരങ്ങള്‍ കാറ്റില്‍ ഒടിഞ്ഞു. 5260 കുരുമുളക് വള്ളികളും 7362 കവുങ്ങുകളും 1155 തെങ്ങുകളും നശിച്ചു. ഇഞ്ചി (123 ഹെക്ടര്‍), മരച്ചീനി (120 ഹെക്ടര്‍), പച്ചക്കറികള്‍ (16 ഹെക്ര്‍), മഞ്ഞള്‍ (0.8 ഹെക്ടര്‍), ഏലം (4.2 ഹെക്ടര്‍), തേയില (5.6 ഹെക്ടര്‍) എന്നിങ്ങനെയും നാശനഷ്​ടമുണ്ടായി. കൃഷിഭവന്‍ അടിസ്ഥാനത്തില്‍ കുടൂതല്‍ കണക്കുകള്‍ ശേഖരിച്ചുവരുകയാണ്.കെ.എസ്.ഇ.ബിക്ക് 11.36 ലക്ഷത്തി​ൻെറ നഷ്​ടംകൽപറ്റ: ജില്ലയിൽ തുടർച്ചയായുണ്ടായ കാറ്റിലും മഴയിലും കെ.എസ്.ഇ.ബിക്ക് കനത്ത നഷ്​ടം. 11,36,000 രൂപയുടെ നാശനഷ്​ടമാണുണ്ടായത്. 90 വൈദ്യുതിത്തൂണുകൾ പൂർണമായും തകർന്നു. 7,56,000 രൂപയുടെ നഷ്​ടമാണ് ഈയിനത്തിൽ കണക്കാക്കുന്നത്. ചെരിഞ്ഞ വൈദ്യുതിത്തൂണുകൾ നേരെയാക്കുന്നതിന് 1,10, 000 രൂപയുടെ ചെലവ് വരും. തകരാറിലായ ട്രാൻസ്ഫോർമർ നന്നാക്കുന്നതിന് 1,50,000 രൂപയാവും. മറ്റിനങ്ങളിൽ 1,20,000 ര​ൂപയും ചെലവ് വരും. ശക്തമായ കാറ്റിൽ ഒ​ട്ടേറെ പ്രദേശങ്ങളിൽ വൈദ്യുതിലൈൻ തകർന്നിരുന്നു. യഥാസമയം വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടികൾ കെ.എസ്.ഇ.ബി സ്വീകരിച്ചു. കോവിഡ് ഭീഷണി അതിജീവിച്ചാണ് സമയബന്ധിതമായി കെ.എസ്.ഇ.ബി ജീവനക്കാർ വൈദ്യുതിതടസ്സം നീക്കുന്നതിന് എപ്പോഴും ജോലിയിലേർപ്പെടുന്നത്​.കൊഴുവണ കോളനിയിലെ വീട്​ അപകടാവസ്ഥയിൽചീരാൽ: കൊഴുവണ ആദിവാസി കോളനിയിലെ വീട്​ മഴയിൽ അപകടാവസ്ഥയിലായി. മേൽക്കൂരകൾ തകർന്ന് ചുമരുകൾ വെള്ളത്തിൽ കുതിർന്നു. ഓണത്തിയുടെ വീടിനാണ് ബലക്ഷയം സംഭവിച്ചത്. താഴത്തൂർ വാർഡ് മെംബറും ദ്രുതകർമ സേനാംഗങ്ങളും പ്ലാസ്​റ്റിക് ഷീറ്റ് വാങ്ങി വീടി​ൻെറ മേൽക്കൂരയിൽ വിരിച്ചു. ലോക്ഡൗൺ കാരണം വാർഡിൽ പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് അരിയും പച്ചക്കറികളും മരുന്നും എത്തിച്ചുനൽകി. വാർഡ്​ അംഗം വിനോദിനി രാധാകൃഷ്ണൻ, ഷാജി ആലിങ്കൽ, എ. സലീം, കെ.സി.കെ. തങ്ങൾ, ടി.ബി. സന്ദീപ്, എൻ. വിനോദ്, വി.എസ്​. സദാശിവൻ, പി. ഷബീറലി, ടി. പ്രമോദ്, എ.കെ. ജംഷീർ, എൻ.കെ. സുരേഷ്, എ.കെ. അബ്​ദുസ്സലാം, ടി.കെ. രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.SUNWDL9: കൊഴുവണ കോളനിയിലെ ​േമൽക്കൂര തകർന്ന വീടിന്​ മുകളിൽ പ്ലാസ്​റ്റിക്​ ഷീറ്റ്​ വിരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story