Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2021 5:29 AM IST Updated On
date_range 16 May 2021 5:29 AM ISTപ്രതിരോധം ജനകീയ പങ്കാളിത്തത്തോടെ: കോവിഡ് പ്രവർത്തനങ്ങളുമായി കൽപറ്റ നഗരസഭ
text_fieldsbookmark_border
ദിനേന 1,000 പേര്‍ക്ക് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് പാവപ്പെട്ടവർക്ക് സൗജന്യ ഉച്ചഭക്ഷണ വിതരണം കല്‍പ്പറ്റ: നഗരസഭയില്‍ കോവിഡ് രണ്ടാംതരംഗ രോഗവ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ചെയര്‍മാന്‍ കെയംതൊടി മുജീബ് അറിയിച്ചു. ദിനേന ആയിരം പേര്‍ക്ക് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പിനായി കല്‍പറ്റ എസ്.ഡി.എം.എല്‍.പി.സ്‌കൂളില്‍ പ്രത്യേക സൗകര്യവും മെഡിക്കല്‍ ടീമിനേയും ഒരുക്കി. സൻെററിലെത്തി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ കുത്തിവെപ്പ് നൽകും. കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം (സി.എഫ്.എല്‍.ടി.സി) വെള്ളാരംകുന്നിലെ ഓറിയൻറല്‍ സ്‌കൂള്‍ ഹോസ്റ്റലിലാണ് സജ്ജമാക്കിയത്. കോവിഡ് ബാധിതരായ രോഗികള്‍ക്കുള്ള ചികിത്സക്കായാണ് 200 കിടക്കകള്‍ ഉള്ള സൻെറര്‍ ഒരുക്കിയത്. ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീമിൻെറ സേവനവും ഉറപ്പാക്കി. വളൻറിയര്‍മാരുടെ സേവനവും ലഭ്യമാക്കി. ഡൊമിസിലറി കെയര്‍ സൻെറര്‍ (ഡി.സി.സി) മുണ്ടേരിയിലാണ് പ്രവര്‍ത്തിക്കുന്നത്. മുട്ടില്‍ യതീംഖാനയുടെ ഉടമസ്ഥതയിലുള്ള വിമന്‍സ് ഹോസ്റ്റലിലാണ് സൗകര്യപ്പെടുത്തിയത്. ഗുരുതരമല്ലാത്ത കോവിഡ് ബാധിതരും വീട്ടില്‍താമസിക്കാന്‍ സൗകര്യമില്ലാത്തവര്‍ക്കുമാണ് ഇവിടെ പ്രവേശനം നല്‍കുക. നൂറുപേര്‍ക്കുള്ള ബെഡുകളും മറ്റ് സൗകര്യങ്ങളും ഒരുക്കി. കോവിഡ് ബാധിതര്‍ക്ക് മാറിത്താമസിക്കാനുള്ള താല്‍കാലിക ഇടമാണിത്. കല്‍പറ്റ പെയിന്‍ ആൻഡ് പാലിയേറ്റിവ് സൊസൈറ്റി, കല്‍പറ്റ തിരുഹൃദയ ദേവാലയം, ചെമ്മന്നൂര്‍ ലൈഫ്മിഷന്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് എന്നിവ വിട്ടുനല്‍കിയത് അടക്കം നാല് ആംബുലന്‍സുകള്‍ സജ്ജമാക്കി. കോവിഡ് കണ്‍ട്രോള്‍ നമ്പറിലേക്ക് വിളിച്ചാല്‍ ഏത് സമയത്തും ആംബുലന്‍സ് സൗകര്യം ലഭിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് കണ്‍ട്രോള്‍ റൂം മുനിസിപ്പല്‍ ഓഫിസില്‍ ഒരുക്കി. ഫോണ്‍ നമ്പര്‍-04936 203744. പാവപ്പെട്ടവരുടെ വിശപ്പകറ്റാന്‍ സൗജന്യ ഉച്ചഭക്ഷണ വിതരണ പദ്ധതിക്ക് തുടക്കമായി. കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രയാസപ്പെടുന്ന അര്‍ഹരായവരെ കണ്ടെത്തി ഉച്ചഭക്ഷണം വീട്ടിലെത്തിച്ച് നല്‍കുന്ന പരിപാടിയാണിത്. 28 വാര്‍ഡിലും ജാഗ്രത സമിതികള്‍ രൂപവത്കരിച്ചു. വാര്‍ഡുതല കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി. മുനിസിപ്പല്‍ പ്രദേശത്തെ സേവന സന്നദ്ധരായ സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും ഇപ്പോള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യപ്പെടുന്ന മുറക്ക് കൂടുതല്‍ സേവനത്തിനായി 11 സംഘടനകള്‍ സഹകരിക്കാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍ അറിയിച്ചു. SATWDL6 കല്‍പറ്റ നഗരസഭ ചെയര്‍മാന്‍ കെയംതൊടി മുജീബ് കോവിഡ് സൻെററിലെത്തി സൗകര്യങ്ങള്‍ പരിശോധിക്കുന്നു കോവിഡ്: സദ്യയൊരുക്കി യൂത്ത് ലീഗ് കാവുംമന്ദം: കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിലെ രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നിയമപാലകര്‍ക്കും തരിയോട് കോവിഡ് കണ്‍ട്രോള്‍ റൂം, വാര്‍ റൂം, ഹെല്‍പ് െഡസ്ക് ജീവനക്കാര്‍ക്കും പെരുന്നാള്‍ ദിനത്തില്‍ സ്നേഹ ഭക്ഷണമൊരുക്കി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. ജില്ല യൂത്ത് ലീഗ് വൈസ് പ്രസിഡൻറും തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനുമായ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. എം.പി. ഹഫീസലി, ബഷീര്‍ പുള്ളാട്ട്, കെ.എസ്. സിദ്ദീഖ്, കെ. ഖാലിദ്, എ.കെ. മുബഷിര്‍, കെ.പി. ഷബീറലി, സലീം വാക്കട, കെ.ടി. മുജീബ്, പി. ഷമീര്‍, എം.പി. ഷംസുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. SATWDL5 തരിയോട്ടെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൊലീസ് ഉദ്യോഗസ്ഥർക്ക് പെരുന്നാൾ ദിനത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നു photo only SATWDL4 cap: സംസ്ഥാന ലൈബ്രറി കൗൺസിൽ വാക്സിൻ ചലഞ്ചിലേക്ക് പരിയാരം സഫ്ദർ ഹഷ്മി ലൈബ്രറി തുക സമാഹരിക്കുന്നതിൻെറ ഉദ്ഘാടനം ട്രഷറർ എം.സി. റിയാസിൽ നിന്ന് ഫണ്ട് സ്വീകരിച്ച് രക്ഷാധികാരി പി.എം. സന്തോഷ്കുമാർ നിർവഹിക്കുന്നു. എം.എസ്.എസ് കുടുംബസംഗമം കൽപറ്റ: േകാവിഡ് ലോക്ഡൗണിനിടെ വന്നെത്തി പെരുന്നാൾ ദിനത്തിൽ മുസ്ലിം സർവിസ് സൊസൈറ്റി (എം.എസ്.എസ്) ജില്ല കമ്മിറ്റി ഓൺലൈൻ കുടുംബ സംഗമം നടത്തി. കുടുംബസമേതം ഒരുമിച്ചിരുന്ന് സംഗമത്തിൽ പങ്കെടുക്കാനും പരിപാടികൾ അവതരിപ്പിക്കാനും സൗകര്യമൊരുക്കിയിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. എം.എസ്.എസ് സംസ്ഥാന പ്രസിഡൻറ് സി.പി. കുഞ്ഞിമുഹമ്മദ് ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ടി.കെ. അബ്ദുൽ കരീം ഈദ് സന്ദേശം നൽകി. എം.എസ്.എസ് ജില്ല പ്രസിഡൻറ് പി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ പി.ടി. മൊയ്തീൻകുട്ടി, കോതൂർ മുഹമ്മദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. അബ്ദുല്ല താനേരി സ്വാഗതവും അഷ്റഫ് പാറക്കണ്ടി നന്ദിയും പറഞ്ഞു. സംസ്ഥാന സ്കൂൾ-കോളജ്-സി.ബി.എസ്.സി കലോത്സവ പ്രതിഭകളായ നജ ഫാത്തിമ, സീനത്ത് പരിയാരം, പി.കെ. സാലിഹത്ത്, ഹെമിൻ ഷിസ, നിഹാൽ ഇബ്രാഹിം, റംസീന ഇബ്രാഹിം, റഷ അൻജല, ആയിഷ അംജദ്, ആമിന അംജദ്, ആഷർ അലി എന്നിവർ അതിഥികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story