Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2021 5:29 AM IST Updated On
date_range 16 May 2021 5:29 AM ISTമരങ്ങൾക്കിടയിൽ കാൽ കുടുങ്ങിയ കാട്ടാനയെ രക്ഷപ്പെടുത്തി
text_fieldsbookmark_border
മേപ്പാടി: മുണ്ടക്കൈ ഏലമലയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ മരങ്ങൾക്കിടയിൽ കാൽ കുടുങ്ങിയ കാട്ടാനയെ വനപാലകർ രക്ഷപ്പെടുത്തി കാടു കയറ്റി. കാലുകൾ പ്ലാവിന്മേൽ കയറ്റിവെച്ച് തുമ്പിക്കൈകൊണ്ട് ചക്ക പറിച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് വലതുകാൽ മരങ്ങൾക്കിടയിൽ കുടുങ്ങിയത്. തോട്ടം തൊഴിലാളി ലീലയെ ആക്രമിച്ച ആനയോടൊപ്പമുണ്ടായിരുന്ന പിടിയാനയാണ് ഏറെനേരം കാൽ മരങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിൽ വേദനകൊണ്ട് പുളഞ്ഞത്. വനം വകുപ്പ് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം സ്ഥലത്തെത്തിയെങ്കിലും മയക്കുവെടിവെച്ചില്ല. ആനയെ മയക്കുവെടി വെക്കുന്നത് വിഷമം സൃഷ്ടിക്കുമെന്ന് മനസ്സിലാക്കിയാണ് ഇതിന് തയാറാകാതിരുന്നത്. പിന്നീട് വനം വകുപ്പ് ജീവനക്കാർ കാൽ കുടുങ്ങിയ മരം ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സാഹസികമായി മുറിച്ചുമാറ്റിയാണ് ആനയെ രക്ഷിച്ചത്. സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത്ത്, മേപ്പാടി റേഞ്ച് ഓഫിസർ ഷമീർ എന്നിവർ നേതൃത്വം നൽകി. SATWDL13 മരത്തിനിടയിൽ കാൽ കുടുങ്ങിയ നിലയിൽ കാട്ടാന ഏലമലയിലെ സ്വകാര്യ തോട്ടത്തിൽ പിക്കപ് നിയന്ത്രണം വിട്ടു പുഴയിലേക്ക് മറിഞ്ഞു മാനന്തവാടി: കോറോം ചീപ്പാട് വളവിൽ പിക്കപ്പ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു. കുറ്റ്യാടിയിൽനിന്നു പച്ചക്കറി കയറ്റിവന്ന പിക്കപ്പും വാരാമ്പറ്റ സ്വദേശിയുടെ ടവേരയും തമ്മിൽ കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മുമ്പും ഇവിടെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. കൊടുംവളവും ഒരുഭാഗം പുഴയും ആയതിനാൽ അപകട ഭീഷണി ഏറെയാണ്. ഇവിടെ സുരക്ഷ സംവിധാനം ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. SATWDL16 കോറോം ചീപ്പാട് വളവിൽ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ പിക്കപ്പ് പരക്കെ മഴ; മരം വീണ് വീടുകൾ തകർന്നു * മൂന്നു താലൂക്കുകളിലും കൺട്രോൾ റൂം തുറന്നു കൽപറ്റ: ജില്ലയിൽ പരക്കെ മഴ തുടരുന്നു. ശനിയാഴ്ച ഇടവിട്ട് ശക്തമായ മഴ പെയ്തു. പലയിടങ്ങളിലും മരം കടപുഴകി വീടുകൾ തകർന്നു. വൈദ്യുതി സംവിധാനവും തകർന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മൂന്നു താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. സുൽത്താൻ ബത്തേരി-പുൽപള്ളി റോഡിൽ വൈൽഡ് ലൈവ് വാർഡൻ ഓഫിസിന് മുന്നിലെ മരം വീണ് സമീപത്തെ ബോബി സെബാസ്റ്റ്യൻെറ വീടിൻെറ മതിൽ തകർന്നു. ഗേറ്റിനും നാശം സംഭവിച്ചു. നെന്മേനി പഞ്ചായത്തിൽ ചിറ്റൂർ കുറുമ കോളനിയിലെ കൃഷ്ണൻെറ വീട് തകർന്നു. വീടിൻെറ ഓട് തലയിൽ വീണ് കൃഷ്ണന് പരിക്കേറ്റു. തലപ്പുഴ തവിഞ്ഞാൽ 44-മക്കിമല റൂട്ടിൽ ഫോറസ്റ്റ് സ്റ്റേഷന് സമീപം റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരും കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി. തോമട്ടുചാൽ വില്ലേജിലെ ചീനപ്പുൽ വട്ടിക്കുന്ന് അയൂബിൻെറ വീടിൻെറ മേൽക്കൂര കാറ്റിൽ തകർന്നു. കുന്നത്തിടവക വില്ലേജിലെ ചാരിറ്റിയിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ ശനിയാഴ്ച രാവിലെ 8.30 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ലഭിച്ച മഴ (അളവ് മില്ലി മീറ്ററില്‍); കുപ്പാടി -28.2, മാനന്തവാടി -26.4, വൈത്തിരി -80.0, പടിഞ്ഞാറത്തറ ഡാം -62.5, അമ്പലവയല്‍ -39, മാനന്തവാടി (എ.ആര്‍.ജി) -33.5. കൺട്രോൾ റൂം നമ്പർ കൽപറ്റ കലക്ടറേറ്റ്: ട്രോൾ ഫ്രീ -1077, 04936 204151, 80784 09770, 95268 04151 വൈത്തിരി താലൂക്ക്: 04936 256100, 255229, 85908 42965, 94470 97705 സുൽത്താൻ ബത്തേരി: 04936 220296, 223355, 94470 97707 മാനന്തവാടി: 04935 240231, 241111, 94970 97704 SATWDL14 തലപ്പുഴ തവിഞ്ഞാൽ 44-മക്കിമല റൂട്ടിൽ ഫോറസ്റ്റ് സ്റ്റേഷന് സമീപം റോഡിനു കുറുകെ വീണ മരം SATWDL15 നെന്മേനി ചിറ്റൂർ കുറുമ കോളനിയിൽ മാങ്ങാപുര വീട്ടിൽ കൃഷ്ണൻെറ വീട് മഴയിൽ തകർന്നപ്പോൾ വശങ്ങളിടിച്ചു; വീടുകൾ മണ്ണിടിച്ചിൽ ഭീഷണിയിൽ വൈത്തിരി: ദേശീയപാത വീതി കൂട്ടുന്നതിൻെറ ഭാഗമായി തളിപ്പുഴയിൽ റോഡിനിരുവശവും അശാസ്ത്രീയമായി മണ്ണിടിച്ചത് വീടുകൾക്ക് ഭീഷണിയാകുന്നു. കനത്ത മഴയെ തുടർന്ന് പല വീടുകളുടെയും മുറ്റമടക്കം ഇടിഞ്ഞു. ഏതാനും വീടുകളുടെ നിലനിൽപുതന്നെ ഭീഷണിയിലാണ്. തളിപ്പുഴയിലെ എം.എസ്. ഹുസ്സൈൻ, കാസിം ഹാജി, കുന്നുമ്മൽ അസീസ്, പി. സിദ്ദിഖ്, കുഴികണ്ടത്തിൽ ജോസ് എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലായത്. റോഡിനു വീതി കൂട്ടുന്നതിനോടനുബന്ധിച്ചു നിർമിച്ചിട്ടുള്ള ഡ്രൈനേജ് ചാലുകളുടെ പണി മാസങ്ങളായിട്ടും പൂർത്തിയാകാത്തതിനാൽ പലയിടത്തും വെള്ളം കെട്ടിക്കിടക്കുകയാണ്. കെ.എസ്.ഇ.ബി അവരുടെ റോഡിലേക്കുള്ള വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കാത്തതിനാലാണ് ഓവുചാലിൻെറ പണി പൂർത്തീകരിക്കാത്തതെന്നു ദേശീയപാത അധികൃതർ പറയുന്നു. SATWDL17 തളിപ്പുഴയിൽ റോഡിൻെറ വശങ്ങളിലെ മണ്ണെടുത്തതിനെ തുടർന്ന് അപകടാവസ്ഥയിലായ വീടുകൾ ആദിവാസി, എസ്റ്റേറ്റ് മേഖലകളിൽ ധനസഹായം നൽകണം -ഫ്രറ്റേണിറ്റി മൂവ്മൻെറ് കൽപറ്റ: ജില്ലയിൽ കോവിഡും മഴക്കെടുതിയും കാരണം ദുരിതത്തിലായ മേഖലകളിൽ ധനസഹായവും പ്രത്യേക പാക്കേജും പ്രഖ്യാപിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മൻെറ് ജില്ല പ്രസിഡൻറ് ദിവീന ഷിബു ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ ജോലി നഷ്ടപ്പെടുകയും വരുമാനം നിലക്കുകയും ചെയ്തതിനാൽ ആദിവാസി, എസ്റ്റേറ്റ് മേഖലകളിലെ തൊഴിലാളികളും കർഷകരും ദുരിതത്തിലാണ്. ജില്ല ഭരണകൂടം അടിയന്തരമായി ഇവർക്കുള്ള ധനസഹായം വിതരണം ചെയ്യണം. ജില്ലയിൽ ഉടൻ സ്പെഷൽ പാക്കേജ് നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ലോക്ഡൗണ്‍ ലംഘനം; ആറു കേസുകൾ കൽപറ്റ: ലോക്ഡൗൺ നിർദേശം ലംഘിച്ചതിന് ശനിയാഴ്ച വൈകീട്ട് അഞ്ചു വരെ ജില്ലയിൽ ആറു കേസുകൾ രജിസ്റ്റർ ചെയ്തു. ശരിയായ വിധത്തിൽ മാസ്ക് ധരിക്കാത്തതിന് 67 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 84 പേർക്കെതിരെയും പിഴ ചുമത്തി. വ്യക്തമായ കാരണമില്ലാതെ അനാവശ്യമായി റോഡിലിറങ്ങിയ വാഹനങ്ങൾക്കെതിരെ നടപടി എടുത്തു. ശനിയാഴ്ച രണ്ടു പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജില്ലയില്‍ വരും ദിവസങ്ങളിൽ നിയന്ത്രണങ്ങള്‍ കർശനമാക്കുമെന്നും നിർദേശം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ല പൊലീസ് മേധാവി മുന്നറിയിപ്പ് നൽകി. കൺട്രോൾ റൂം ആരംഭിച്ചു കൽപറ്റ: പട്ടികവർഗ മേഖലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കൺട്രോൾ റൂം ആരംഭിച്ചു. സുൽത്താൻ ബത്തേരി പട്ടികവർഗ വികസന ഓഫിസിനു കീഴിൽ ഞായർ മുതൽ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങും. കൺട്രോൾ റൂം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നൂൽപുഴ ആർ.ജി.എം.ആർ.എച്ച്.എസ്.എസ് മനേജർ പി.കെ. സതീഷ് കുമാറിനെ കോഓർഡിനേറ്ററായി ചുമതലപ്പെടുത്തി. കൺട്രോൾ റൂം നമ്പറുകൾ 04936 221074, 98479 77355
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story