Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2021 5:28 AM IST Updated On
date_range 16 May 2021 5:28 AM ISTവയനാട്ടിൽ മഴ ലഭിക്കുന്നതിൽ പ്രാദേശിക വ്യത്യാസം ഏറെയെന്ന് പഠനം
text_fieldsbookmark_border
കല്‍പറ്റ: വയനാടിൻെറ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ പെയ്യുന്ന മഴയുടെ അളവില്‍ വലിയ വ്യത്യാസം. പടിഞ്ഞാറു ഭാഗത്തുള്ള ലക്കിടി, പടിഞ്ഞാറത്തറ, കുറിച്യര്‍മല, മേപ്പാടി, ചെമ്പ്രമല ഭാഗങ്ങളില്‍ വര്‍ഷം 4000 മുതല്‍ 5000 വരെ മില്ലി മീറ്റര്‍ മഴ ലഭിക്കുമ്പോള്‍ കിഴക്കുഭാഗത്തു ഡക്കാന്‍ പീഠഭൂമിയോടു ചേര്‍ന്ന പുല്‍പള്ളി, മുള്ളന്‍കൊല്ലി ഉള്‍പ്പെടെ പ്രദേശങ്ങളില്‍ ശരാശരി 1500 മില്ലി മീറ്റര്‍ മഴയാണ് പെയ്യുന്നത്. കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ റഡാര്‍ കേന്ദ്രവുമായി ചേര്‍ന്ന് വയനാട്ടിലെ ഹ്യൂം സൻെറര്‍ ഫോര്‍ ഇക്കോളജിയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പെയ്യുന്ന മഴയുടെ അളവിലെ വ്യത്യാസം സംബന്ധിച്ചു പഠനം നടത്തിയത്. പരീക്ഷണാടിസ്ഥാനത്തില്‍ പ്രാദേശിക മഴപ്രവചനം ആരംഭിക്കുന്നതിനായിരുന്നു പഠനം. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് മഴയുടെ അളവിലെ അന്തരത്തിനു കാരണമെന്നു ഹ്യൂം സൻെറര്‍ ഫോര്‍ ഇക്കോളജി ഡയറക്ടറും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ സി.കെ. വിഷ്ണുദാസ് പറഞ്ഞു. വര്‍ഷങ്ങളായി മഴയുടെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും കഴിഞ്ഞ മൂന്നു വര്‍ഷത്തെ അതിതീവ്ര മഴയും ജില്ലയില്‍ പ്രകൃതിദുരന്തങ്ങള്‍ക്കു കാരണമായിരുന്നു. മീറ്റിയറോളജിക്കല്‍ വകുപ്പിൻെറ ജില്ല അടിസ്ഥാനത്തിലുള്ള മഴപ്രവചനം വയനാട്ടില്‍ പലപ്പോഴും കൃത്യമാകാറില്ല. അതിതീവ്രമഴയുടെ പരിണതഫലമാണ് വന്‍ ഉരുള്‍പൊട്ടലുകള്‍. മഴപ്രവചനം ഒരുപരിധിവരെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവമൂലമുള്ള അപകടങ്ങള്‍ കുറക്കാന്‍ സഹായകമാകും. ഈ പശ്ചാത്തലത്തിലാണ് ഹ്യൂം സൻെറര്‍ പ്രവചനം ആരംഭിച്ചത്. ജില്ലയെ 25 ചതുരശ്ര കിലോമീറ്റര്‍ വീതം വലുപ്പമുള്ള ഭാഗങ്ങളായി തിരിച്ചാണ് മഴസാധ്യത പ്രവചിക്കുന്നത്. ആറു മാസത്തിലധികമായി തുടരുന്ന പ്രവചനം 80 ശതമാനത്തോളം കൃത്യമായി. ഓരോ ദിവസവും അടുത്ത രണ്ടു ദിവസത്തെ മഴസാധ്യതയാണ് പ്രവചിക്കുന്നത്. മേഘങ്ങളുടെ വിന്യാസം, അന്തരീക്ഷ ആര്‍ദ്രത, കാറ്റിൻെറ ഗതി, ജില്ലയുടെ ഭൗമശാസ്ത്ര പ്രത്യേകതകള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ കണക്കിലെടുത്താണ് മഴപ്രവചനം നടത്തുന്നത്. ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി 100 ഇടങ്ങളില്‍ ഓരോ ദിവസവും ലഭിക്കുന്ന മഴയുടെ അളവും ഇവർ രേഖപ്പെടുത്തുന്നുണ്ട്. പ്രതിദിന മഴയളവ് ശേഖരണം അതിതീവ്ര മഴയുണ്ടാകുന്ന സമയത്ത് ഉരുള്‍പൊട്ടല്‍ സാധ്യത മുന്‍കൂട്ടി കാണുന്നതിന് ഉപകരിക്കും. ഈ മഴക്കാലത്ത് ആഗസ്റ്റ് എട്ട്, ഒമ്പത് തീയതികളിലുണ്ടായ അതിതീവ്ര മഴയും മുണ്ടക്കൈ ഭാഗത്തെ ഉരുള്‍പൊട്ടല്‍ സാധ്യതയും സംബന്ധിച്ചു സൻെറര്‍ ഒരു ദിവസം മുമ്പ് മുന്നറിയിപ്പു നല്‍കിയിരുന്നു. 2020 ജൂണിലാണ് ഹ്യൂം സൻെറര്‍ മഴപ്രവചനം ആരംഭിച്ചത്. ഓരോ ദിവസത്തെയും കൂടിയ അന്തരീക്ഷ ഊഷ്മാവും കുറഞ്ഞ അന്തരീക്ഷ ഊഷ്മാവും സൻെറര്‍ പ്രവചിക്കുന്നുണ്ട്. അരനൂറ്റാണ്ടിനിടെ ജില്ലയില്‍ നൈസര്‍ഗിക ഹരിതാവരണത്തില്‍ കുറവുണ്ടായ പ്രദേശങ്ങളിലാണ് അന്തരീക്ഷ ഊഷ്മാവ് കൂടുതല്‍. ജില്ലയിലെ തിരഞ്ഞെടുത്ത കര്‍ഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് സൻെറര്‍ നിലവില്‍ മഴ, അന്തരീക്ഷതാപം എന്നിവ സംബന്ധിച്ച വിവരം കൈമാറുന്നത്. രണ്ടു വര്‍ഷത്തിനകം ജില്ലയില്‍ എല്ലാവര്‍ക്കും വിവരം ലഭ്യമാക്കാനാണ് ശ്രമം. ജില്ലയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ മഴ ലഭിച്ചു. ജനുവരി മുതല്‍ ഏപ്രില്‍ വരെ പലസ്ഥലങ്ങളിലും 300 മില്ലി മീറ്ററിലധികം മഴ പെയ്തു. കല്‍പറ്റക്കടുത്തു മടക്കിമലയിലാണ് കൂടുതല്‍ മഴ ലഭിച്ചത് -325 മില്ലി മീറ്റര്‍. മറ്റിടങ്ങളില്‍ പെയ്ത മഴ (മില്ലി മീറ്ററില്‍): മീനങ്ങാടി -303, ബത്തേരി -276.4, കൈനാട്ടി -227.33, കല്‍പറ്റ -215, മുട്ടില്‍ -211.83, പനമരം -208.5, ചുണ്ടേല്‍ -205, എടവക-177.29, പുല്‍പള്ളി -154.72, കല്ലൂര്‍ -143.3. ഹ്യൂം സൻെററിൻെറ മഴപ്രവചനവും മഴയളവ് രേഖപ്പെടുത്തലും ജില്ലയില്‍ ദുരന്തനിവാരണ മേഖലയില്‍ ഏറെ ഗുണംചെയ്യുമെന്നു പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.ടി. ശ്രീവത്സന്‍ അഭിപ്രായപ്പെട്ടു. ഒരു പഞ്ചായത്തില്‍ മഴ തകര്‍ത്തുപെയ്യുമ്പോള്‍ തൊട്ടടുത്ത പഞ്ചായത്തില്‍ ചിലപ്പോള്‍ ഒട്ടും മഴയുണ്ടാവില്ല. അത്രയേറെ വ്യതിയാനം മഴയുടെ കാര്യത്തില്‍ ജില്ലയില്‍ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൃഷിക്കാര്‍ക്കു വളരെ പ്രയോജനപ്പെടുന്നതാണ് മഴപ്രവചനമെന്ന് പൊഴുതനയിലെ കര്‍ഷകന്‍ ദിവാകരന്‍ പറഞ്ഞു. SATWDL3 വയനാടിൻെറ വിവിധ ഭാഗങ്ങളില്‍ ജനുവരി മുതല്‍ ഏപ്രില്‍ വരെ പെയ്ത വേനല്‍മഴയുടെ അളവ് വ്യക്തമാക്കുന്ന ചാര്‍ട്ട് രോഗികൾക്ക് അസൗകര്യമായി ആശുപത്രിയിലെ പാർക്കിങ് കേന്ദ്രം പനമരം: സാമൂഹികാരോഗ്യ കേന്ദ്രം കവാടത്തിനു സമീപം നിർമിച്ച താൽക്കാലിക പാർക്കിങ് ഷെഡ് രോഗികൾക്ക് പ്രയാസമുണ്ടാക്കുന്നു. കോവിഡ് പരിശോധനയും വാക്സിൻ കുത്തിവെപ്പും തുടങ്ങിയതോടെ ആശുപത്രി പരിസരത്ത് നിന്നുതിരിയാൻ ഇടമില്ലാത്തവിധം തിരക്ക് വർധിച്ചു. ജില്ല ആശുപത്രി കോവിഡ് ചികിത്സക്കായി മാറ്റിയതോടെ അവിടെ ലഭ്യമാക്കിയിരുന്ന ചികിത്സകൾ പനമരം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇേതാടെയാണ് ഇവിടെ രോഗികളുടെ എണ്ണം കൂടിയത്. നിലവിലെ പൂമുഖത്തുള്ള താൽക്കാലിക പാർക്കിങ് ഒഴിവാക്കുകയാണങ്കിൽ രോഗികൾക്കും കൂടെവരുന്നവർക്കും വിശ്രമിക്കാനും കവാടത്തിലെ തിരക്ക് ഒഴിവാക്കാനും കഴിയും. ആശുപത്രി ജീവനക്കാരുടേതും സർക്കാർ വാഹനങ്ങളുമാണ് താൽക്കാലിക ഷെഡിൽ പാർക്ക് ചെയ്യുന്നത്. ആശുപത്രിയോട് ചേർന്നു നിർമിച്ച നഴ്സിങ് സ്കൂളിലേക്ക് പാർക്കിങ് മാറ്റുകയാെണങ്കിൽ ആശുപത്രി കവാടത്തിലെ തിരക്ക് ഒഴിവാക്കാനാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story