Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2021 5:29 AM IST Updated On
date_range 15 May 2021 5:29 AM ISTപട്ടികവര്‍ഗ വികസനം, പൊതുമരാമത്ത് വകുപ്പ് ഓഫിസുകള്‍ പ്രവര്‍ത്തിക്കണം
text_fieldsbookmark_border
കൽപറ്റ: ജില്ലയില്‍ പട്ടികവര്‍ഗ വികസനം, പൊതുമരാമത്ത് എന്നീ വകുപ്പുകള്‍ അവശ്യസേവന വകുപ്പുകളായി ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ലോക്ഡൗണ്‍ കാലയളവിലും ഈ വകുപ്പുകളുടെ ഓഫിസുകള്‍ നിര്‍ബന്ധമായും തുറന്നുപ്രവര്‍ത്തിക്കണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. ചാരായം പിടിച്ചെടുത്ത സംഭവം: യഥാർഥ പ്രതികളെ രക്ഷിക്കാൻ നീക്കമെന്ന് ആക്ഷേപം പടിഞ്ഞാറത്തറ: പുതുശ്ശേരിക്കടവിൽനിന്ന് കഴിഞ്ഞദിവസം വാഷും ചാരായവും പിടിച്ചെടുത്ത സംഭവത്തിൽ യഥാർഥ പ്രതികളെ രക്ഷിക്കാൻ നീക്കം നടത്തുന്നതായി ആക്ഷേപം. പുതുശ്ശേരിക്കടവ് -മുണ്ടക്കുറ്റി റോഡിൽ കുന്ദമംഗലം ചെക്ക് ഡാമിൻെറ പുഴക്കരയിൽനിന്ന് ആളില്ലാത്ത നിലയിൽ 250 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും കണ്ടെടുത്തായി എക്സൈസ് വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ, പ്രദേശത്തെ ഒരു വീട്ടിൽനിന്നാണ് ചാരായവും വാഷും പിടിച്ചെടുത്തതെന്നാണ് നാട്ടുകാർ പറയുന്നത്. പുതുശ്ശേരിക്കടവ്-മുണ്ടക്കുറ്റി റോഡിനടുത്തുനിന്ന് വാഷും ചാരായവും പിടിച്ച സംഭവത്തിൽ പ്രതികളെ രക്ഷിക്കാനുള്ള നീക്കം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രദേശത്തെ ഒരു വീട്ടിൽനിന്നാണ് ഇതു പിടികൂടിയത്. ഉദ്യോഗസ്ഥരെ കണ്ടപ്പോൾ വാറ്റുകാർ ഓടിരക്ഷപ്പെടുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്താൻ ഭരണനേതൃത്വം ഇടപെട്ടതോടെ ഉദ്യോഗസ്ഥർ ആളൊഴിഞ്ഞ സ്ഥലത്തുനിന്ന് വാഷും ചാരായവും പിടികൂടി എന്ന തരത്തിൽ വ്യാജ റിപ്പോർട്ട് നൽകി. നിയമത്തെ നിർലജ്ജം ഒറ്റുകൊടുത്ത് നീതിന്യായ വ്യവസ്ഥക്കു കളങ്കമുണ്ടാക്കുന്ന ഇത്തരം നിലപാടുകൾക്കെതിരെ നടപടി ഉണ്ടാകാത്തപക്ഷം ബി.ജെ.പി ശക്തമായ സമരവുമായി മുന്നോട്ടുവരുമെന്ന് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. പ്രസിഡൻറ് കെ. സിമിൽകുമാർ, പി. രാജൻ, സത്യൻ എന്നിവർ സംസാരിച്ചു. ചാരായം പിടിച്ചെടുത്തത് ചെക്ക് ഡാമിൻെറ സമീപത്ത് നിന്നാണെന്നും മറിച്ചുളള ആരോപണം അടിസ്ഥാന രഹിതമാണെന്നും എക്സൈസ് അധികൃതർ അറിയിച്ചു. വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടാന്‍ ശ്രമം: ഐ.സി. ബാലകൃഷ്ണന്‍ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കി കല്‍പറ്റ: ഐ.സി. ബാലകൃഷ്ണന്‍ എം.എൽ.എയുടെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടാന്‍ ശ്രമം. സംഭവത്തിൽ എം.എൽ.എ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കി. ഫേസ്ബുക്കിലൂടെയാണ് സംഘം വ്യാജ പ്രൊഫൈലുണ്ടാക്കി തട്ടിപ്പിന് ശ്രമിച്ചത്. ആര്‍ക്കെങ്കിലും പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം വരുകയാണെങ്കില്‍ തന്നെ അറിയിക്കണമെന്നു കാണിച്ച് ഐ.സി. ബാലകൃഷ്ണന്‍ സ്വന്തം ഐഡിയില്‍നിന്ന് ഫോണ്‍നമ്പറുകള്‍ സഹിതം പോസ്റ്റ് ചെയ്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനായ റിയാസ് കെ.എം.ആര്‍ എന്ന വ്യക്തിയോടാണ് ഐ.സിയുടെ പേരിലുള്ള വ്യാജ പ്രൊഫൈലില്‍നിന്ന് വെള്ളിയാഴ്ച ചാറ്റിങ്ങിലൂടെ പണം ആവശ്യപ്പെട്ടത്. സംശയം തോന്നിയ റിയാസ് വിവരം ഫേസ്ബുക്കില്‍ ഇടുകയും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story