Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപ്രതിരോധം ശക്തമാക്കി...

പ്രതിരോധം ശക്തമാക്കി പൊലീസ്

text_fields
bookmark_border
* ക്വാറൻറീൻ ലംഘിച്ചതിന് ഏഴുപേർക്കെതിരെ കേസ് * ലോക്ഡൗൺ നിർദേശം ലംഘിച്ചതിന് 12 കേസുകൾ കൽപറ്റ: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി പൊലീസ്. വെള്ളിയാഴ്ച ഹോം ക്വാറൻറീൻ ലംഘിച്ച് പുറത്തിറങ്ങിയതിന് ഏഴു പേർക്കെതിരെ കേസെടുത്തു. ജില്ല അഡീഷനല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകം സംഘങ്ങൾ ക്വാറൻറീനില്‍ കഴിയുന്നവരുടെ വീടുകളില്‍ നേരിട്ട് പരിശോധന നടത്തുന്നുണ്ട്. കൂടാതെ, ജില്ല സൈബർ സെൽ ടവര്‍ ലൊക്കേഷന്‍ നിരീക്ഷണവും ശക്തമാക്കി. ലോക്ഡൗണ്‍ നിർദേശം ലംഘിച്ചതിന് വെള്ളിയാഴ്ച വൈകീട്ട് അഞ്ചു വരെ ജില്ലയിലെ വിവിധ പൊലീസ് സ്​റ്റേഷനുകളിലായി 12 കേസുകള്‍ രജിസ്​റ്റര്‍ ചെയ്തു. ശരിയായവിധം മാസ്ക് ധരിക്കാത്തതിന് 79 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 76 പേർക്കെതിരെയും പിഴ ചുമത്തി. വ്യക്തമായ കാരണമില്ലാതെ അനാവശ്യമായി റോഡിലിറങ്ങിയ വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. ഇന്നലെ രണ്ടു പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അവശ്യ സർവിസ് നടത്തുന്ന കടകള്‍ രാത്രി 7.30നും ഭക്ഷണം പാർസൽ കൊടുക്കുന്ന ഹോട്ടലുകള്‍ രാത്രി 09.30നും അടക്കണം. കണ്ടെയ്മൻെറ് സോണുകളില്‍ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകള്‍ വൈകീട്ട് അഞ്ചിനും ഭക്ഷണം പാർസൽ കൊടുക്കുന്ന ഹോട്ടലുകള്‍ രാത്രി 7.30നും അടക്കണം. കോവിഡ് രോഗവ്യാപന സാഹചര്യത്തില്‍ ജില്ലയില്‍ വരും ദിവസങ്ങളിലും നിയന്ത്രണങ്ങള്‍ കർശനമാക്കുമെന്നും അനാവശ്യമായി വാഹനങ്ങളുമായി പുറത്തു ഇറങ്ങുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ല പൊലീസ് മേധാവി മുന്നറിയിപ്പ് നൽകി. സഹായങ്ങൾക്ക് വിളിക്കാം വീടുകളില്‍ ക്വാറൻറീൻ നിർദേശം ലംഘിച്ച് പുറത്തിറങ്ങുന്നത് ശ്രദ്ധയിൽപെട്ടാൽ വിവരം 9497976011എന്ന നമ്പറിലും യാത്ര പാസുകളുമായി ബന്ധപ്പെട്ട അത്യാവശ്യ സാഹചര്യങ്ങളില്‍ 04936 202521 നമ്പറിലും കോവിഡ് ഹെൽപ്​ ലൈന്‍ ആവശ്യങ്ങൾക്കായി 94979 80833 എന്ന നമ്പറിലും ബന്ധപ്പെടാം. FRIWDL10 കൽപറ്റ ജുങ്കം ജങ്ഷനിൽ പൊലീസ് വാഹന പരിശോധന നടത്തുന്നു അനുശോചിച്ചു കൽപറ്റ: മഹാരഥന്മാരായ നവോത്ഥാന നായകർക്കൊപ്പമാണ് ചരിത്രത്തിൽ കെ.ആർ. ഗാരിയമ്മയുടെ സ്ഥാനമെന്നും ജനഹൃദയങ്ങളിൽ അവർ എക്കാലവും ജീവിക്കുമെന്നും വയനാട് പ്രകൃതിസംരക്ഷണ സമിതി സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു. ഓൺലൈൻ യോഗത്തിൽ തച്ചമ്പത്ത് രാമകൃഷണൻ അധ്യക്ഷത വഹിച്ചു. എൻ. ബാദുഷ, പി.എം. സുരേഷ്, ബാബു മൈലമ്പാടി, തോമസ് അമ്പലവയൽ, സി.എ. ഗോപാലകൃഷ്​ണൻ, എ.വി. മനോജ്, ശ്രീരാമകൃഷ്ണൻ നൂൽപുഴ, സണ്ണി മരക്കടവ്, ജസ്​റ്റിൻ തോമസ്​, എം. ഗംഗാധരൻ എന്നിവർ സംസാരിച്ചു. വായന സായാഹ്നം ഇന്ന് കൽപറ്റ: കോവിഡ്​കാലം വായനക്കാലം എന്ന സന്ദേശവുമായി ജില്ല ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പ്രതിവാര പുസ്തകാവലോകന പരിപാടി വായന സായാഹ്​നം ശനിയാഴ്ച ആരംഭിക്കും. വൈകീട്ട് ഏഴിന് സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു പരിപാടി ഉദ്ഘാടനം ചെയ്യും. പി.ടി. സുഗതൻ പുസ്തകം പരിചയപ്പെടുത്തും. കോവിഡ് ബാധിതർക്ക് ഭഷ്യകിറ്റുകൾ എത്തിച്ച് യൂത്ത് കോൺഗ്രസ് വൈത്തിരി: കോവിഡ് പ്രതിസന്ധിയിൽ പ്രയാസപ്പെടുന്നവർക്ക് ഭക്ഷ്യകിറ്റുകൾ എത്തിച്ച് നൽകി യൂത്ത് കോൺഗ്രസ്. പൊഴുതന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഹെൽപ് ഡെസ്​കിൻെറ ഭാഗമായാണ് കോവിഡ് ബാധിതരായ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി. മുനീർ, സതീശൻ നായർ, ഒ.പി. ഷൗക്കത്ത്, ജഷീർ കടവത്ത്, നാണത്ത് കുഞ്ഞാപ്പ എന്നിവർ നേതൃത്വം നൽകി. ജീവനായി 70 കി.മീ യാത്ര; സിസേറിയനിലൂടെ പൂച്ച രണ്ടു കുഞ്ഞുങ്ങൾക്ക് ജന്മം നൽകി പുൽപള്ളി: സിസേറിയനിലൂടെ രണ്ട് കുട്ടികൾക്ക് പൂച്ച ജന്മം നൽകി. ഇതിനായി പൂച്ചയെയുംകൊണ്ട് യാത്ര ചെയ്തത് 70 കിലോമീറ്റർ ദൂരം. പുൽപള്ളി വടാനക്കവലയിലെ തെങ്ങുംതൊടി അബൂബക്കറിന് പറയാനുള്ളത് വീട്ടിൽ വളർത്തുന്ന പൂച്ചയുടെ ജീവൻ രക്ഷിച്ചതിൻെറ കഥയാണ്. കഴിഞ്ഞ ദിവസമാണ് അബൂബക്കറിൻെറ വീട്ടിലെ പൂച്ച പ്രസവവേദനകൊണ്ട് പുളഞ്ഞത്. ഒരു കുട്ടിയെ പ്രസവിച്ചെങ്കിലും ചത്തു. പിന്നീട് പൂച്ച മരണവെപ്രാളം കാട്ടുകയായിരുന്നു. ഉടനെ പുൽപള്ളിയിലെ മൃഗാശുപത്രിയിലെത്തിച്ചെങ്കിലും സിസേറിയൻ ചെയ്യണമെന്നായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞത്. ഇതിനായി പുൽപള്ളിയിൽ സൗകര്യമില്ലെന്നും പൂക്കോട് വെറ്ററിനറി ആശുപത്രിയിൽ കൊണ്ടുപോകാനുമായിരുന്നു നിർദേശം. ഉടനെ അബൂബക്കർ കാറ് വാടകക്ക് വിളിച്ച് പൂക്കോട്ടേക്ക് യാത്രയായി. ലോക്ഡൗൺ സമയമായതിനാൽ പലയിടത്തും തടഞ്ഞു. കാരണം പറഞ്ഞപ്പോൾ യാത്ര തുടരാൻ അനുമതി. പൂക്കോട് ആശുപത്രിയിലെത്തിച്ച പൂച്ചയെ അവിടത്തെ ഡോക്ടർമാർ സിസേറിയൻ ചെയ്യുകയായിരുന്നു. ഇപ്പോൾ അമ്മയും മക്കളും സുഖമായിരിക്കുന്നു. ഇതി​ൻെറ സന്തോഷത്തിലാണ് അബൂബക്കറും കുടുംബവും. FRIWDL11 പൂച്ചയും കുഞ്ഞുങ്ങളും പെരുന്നാൾ ദിനത്തിൽ ഭക്ഷണമൊരുക്കി സി.എച്ച് സൻെറർ വൈത്തിരി: ചെറിയ പെരുന്നാൾ ദിനത്തിൽ രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും പൊലീസുകാർക്കും ഉച്ചഭക്ഷണമൊരുക്കി വൈത്തിരിയിലെ സി.എച്ച് സൻെറർ. ഭക്ഷണ വിതരണം കൽപറ്റ നിയുക്ത എം.എൽ.എ അഡ്വ. ടി. സിദ്ദീഖ് നിർവഹിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.വി. വിജേഷ് പങ്കെടുത്തു. വൈത്തിരി താലൂക്ക് ആശുപത്രിയിലെയും പൂക്കോട് വെറ്ററിനറി സർവകലാശാല കാമ്പസിനുള്ളിലെ കോവിഡ് സൻെററിലെയും രോഗികൾക്കും ജീവനക്കാർക്കുമാണ് ഭക്ഷണം നൽകിയത്. വിവിധയിടങ്ങളിൽ കോവിഡ് ഡ്യൂട്ടിയുള്ള പൊലീസുകാർക്കും ഭക്ഷണം വിതരണം ചെയ്തു. റസാഖ്​ കൽപറ്റ, ഫസൽ തങ്ങൾ, ബഷീർ പൂക്കോടൻ, പി.കെ. ബഷീർ, ഉബൈദ്, നിഷാദ് മേമന തുടങ്ങിയവർ നേതൃത്വം നൽകി. ഭക്ഷ്യധാന്യങ്ങൾ കൈമാറി പുൽപള്ളി: കോവിഡ് രോഗികളെ സഹായിക്കുന്നതിന് പുൽപള്ളി പഞ്ചായത്ത് മുസ്​ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച കമ്യൂണിറ്റി കിച്ചണിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ പഞ്ചായത്ത് അധികൃതർക്ക് കൈമാറി. സെക്രട്ടറി എം.എ. സിദ്ദീഖ് മഖ്ദൂമി, പഞ്ചായത്തംഗം സുമ ബിനേഷ്, ടി.കെ. സെയ്തലവി, സലാം തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story