Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2021 5:28 AM IST Updated On
date_range 15 May 2021 5:28 AM ISTകോവിഡ് രണ്ടാംതരംഗം: മെഡിക്കൽ കോളജിൽ പുതിയ ക്രമീകരണങ്ങൾ
text_fieldsbookmark_border
കോവിഡ് രണ്ടാംതരംഗം: മെഡിക്കൽ കോളജിൽ പുതിയ ക്രമീകരണങ്ങൾകൽപറ്റ: കോവിഡ് രണ്ടാംതരംഗത്തിൽ രോഗവ്യാപനം വർധിച്ച സാഹചര്യത്തിൽ വയനാട് മെഡിക്കൽ കോളജിൽ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഓർത്തോ, സർജറി അടിയന്തര പ്രാധാന്യമുള്ള രോഗികളെ കൽപറ്റ ജനറൽ ആശുപത്രിയിലും ശിശുരോഗ വിഭാഗം പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും മെഡിസിൻ മറ്റു വിഭാഗങ്ങളിൽ കിടത്തിച്ചികിത്സ ആവശ്യം വരുന്നവരെ പൊരുന്നന്നൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിക്കും. അതേസമയം മെഡിക്കൽ കോളജിലെ ഒ.പി വിഭാഗങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. എമർജൻസി വിഭാഗം നിലവിലെ എമർജൻസി ഡിപ്പാർട്മൻെറിലും കോവിഡ് ഇല്ലാത്ത രോഗികൾക്കുള്ള ഐ.സി.യു എമർജൻസി ഡിപ്പാർട്മൻെറിന് മുകളിലത്തെ നിലയിലുമാണ് പ്രവർത്തിക്കുക. ഗർഭിണികളെ (കോവിഡുള്ളവരെയും അല്ലാത്തവരെയും) ലക്ഷ്യ നിലവാരത്തിലേക്ക് ഉയർത്തിയിട്ടുള്ള ഗൈനക് വിഭാഗത്തിൽ തന്നെ പരിചരിക്കും. പുതിയ ക്രമീകരണങ്ങൾ സുഗമമായി നടത്തുന്നതിന് മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാരെ കൽപറ്റ ജനറൽ ആശുപത്രി, പനമരം, പൊരുന്നന്നൂർ സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലേക്ക് ജോലി ക്രമീകരണ വ്യവസ്ഥയിൽ ജില്ല മെഡിക്കൽ ഓഫിസർ നിയോഗിച്ചിട്ടുണ്ട്. പുതിയ ക്രമീകരണങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് ഡി.എം.ഒ ഡോ. ആർ. രേണുക അഭ്യർഥിച്ചു.രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ പോകണംകൽപറ്റ: കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. വെള്ളമുണ്ട മഴുവന്നൂർ കോളനി, മല്ലിശ്ശേരിക്കുന്ന് കോളനി, നടുക്കുന്നി കോളനി, തൊണ്ടർനാട് പന്നിപാട് കോളനി, കൈപ്പഞ്ചേരി കോളനി കോൽപ്പാറ, കീഴാറ്റൂകുന്ന് കോളനി, കുറുക്കന്മൂല പൊട്ടൻകൊള്ളി കോളനി, നൂൽപ്പുഴ വള്ളുവാടി നായ്ക്കകോളനി എന്നിവിടങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൂടാതെ കുപ്പാടി പഴേരി കോളനി, എടവക പതിൽകുന്ന് കോളനി, നെന്മേനി നാലു സൻെറ് കോളനി, പുതുശ്ശേരികുന്നു കോളനി എന്നിവിടങ്ങളിൽ പോസിറ്റിവായ വ്യക്തികൾക്ക് കോളനിയിൽ കൂടുതൽ പേരുമായി സമ്പർക്കം ഉണ്ട്. കണിയാമ്പറ്റ നെല്ലിയമ്പം കോളനിയിൽ പോസിറ്റിവായ വ്യക്തിക്ക് കോളനിയിൽതന്നെ അഞ്ച് വീടുകളുമായി സമ്പർക്കം ഉണ്ട്. പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ ഗ്രീൻ മൗണ്ട് സ്കൂളിൽ മേയ് മൂന്നുവരെ ജോലിചെയ്ത വ്യക്തി, കോട്ടക്കുന്ന് അനശ്വര വെജിറ്റബിൾ ഷോപ്പിൽ മേയ് 11 വരെ ജോലിചെയ്ത വ്യക്തി, വാകേരി തനിമ കറി പൗഡർ മാർക്കറ്റിങ് കമ്പനിയിൽ മേയ് എട്ടു വരെ ജോലിചെയ്ത വ്യക്തി, തവിഞ്ഞാൽ തിണ്ടുമ്മൽ പാൽ സൊസൈറ്റി ജീവനക്കാരൻ, മടക്കിമല കോ-ഓപറേറ്റിവ് ബാങ്കിൽ മേയ് 10 വരെ ജോലിചെയ്ത വ്യക്തി എന്നിവർ പോസിറ്റിവ് ആയിട്ടുണ്ട്. തരുവണ കോഓപറേറ്റിവ് ബാങ്കിൽ കേസുകൾ സ്ഥിരീകരിക്കുന്നുണ്ട്. പനമരം ക്ഷീര സഹകരണ സംഘം ജീവനക്കാർക്കിടയിലും കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. പൂവമൂല കോളനി അഞ്ചുകുന്ന്, കോട്ടനോട് കോളനി മൂലക്കാവ്, വെള്ളരിക്കുന്ന് കോളനി വെള്ളമുണ്ട, നാഗത്താൻകുന്ന് കോളനി അമ്പലവയൽ, ചിറമൂല കോളനി കോളനി, എടക്കുന്ന് കോളനി തോമാട്ടുചാൽ, ചാലിൽ പുത്തൻപുര കോളനി കാട്ടിമൂല, പുല്ലൂറിഞ്ഞി കോളനി കാട്ടിമൂല, വരടിമൂല പണിയ കോളനി, പാലേരി കോളനി തൊണ്ടർനാട്, കല്ലൂർകുന്ന് കോളനി വള്ളുവടി, കീഴയാറ്റുകുന്നു കോളനി, നാലു സൻെറ് കോളനി മഞ്ചാടി, നെന്മേനി നീലമാങ്ങ കോളനി, കുപ്പച്ചി കോളനി മേപ്പാടി എന്നിവിടങ്ങളില്‍ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. കുപ്പാടി പാഴേരി കോളനിയില്‍ പോസിറ്റിവായ വ്യക്തിക്ക് കോളനിയിൽ സമ്പർക്കമുണ്ട്. അരപ്പട്ട എച്ച്.എം.എൽ ടീ ഫാക്ടറിയിൽ ജോലി ചെയ്തുവരുന്ന വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നെല്ലിമഠം പൊതുവിതരണ കേന്ദ്രത്തില്‍ ജോലി ചെയ്തുവരുന്ന വ്യക്തി പോസിറ്റിവ് ആയിട്ടുണ്ട്. നെന്മേനി മലങ്കര ബ്ലൂസ്റ്റാർ കോഫി മില്ലിൽ മേയ് 11 വരെ ജോലി ചെയ്ത വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രോഗികളുമായി സമ്പർക്കം പുലർത്തിയവരെല്ലാം നിരീക്ഷണത്തിൽ പോകണം.മൃഗസംരക്ഷണ വകുപ്പ്: കാലവർഷ ജാഗ്രത നിർദേശംകൽപറ്റ: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ കനത്ത മഴക്കും കാറ്റിനും സാധ്യത ഉള്ളതിനാൽ ജില്ലയിലെ മൃഗസംരക്ഷണ മേഖലയിൽ അതിജാഗ്രത പുലർത്തണമെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു. ജില്ല വെറ്ററിനറി ഓഫിസറുടെ നേതൃത്വത്തിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 04936 202729.വൈദ്യുതി മുടങ്ങുംകാട്ടിക്കുളം: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഏറാളമൂല, താഴെ അമ്പത്തിനാല്, വയൽക്കര എന്നീ ഭാഗങ്ങളിൽ ശനി രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.നഴ്‌സുമാരെ ആദരിച്ചുവൈത്തിരി: അന്താരാഷട്ര നഴ്സസ് ദിനത്തില്‍ കല്‍പറ്റ ജനറല്‍ ആശുപത്രി, വൈത്തിരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നഴ്സുമാരെ നിയുക്ത കല്‍പറ്റ എം.എല്‍.എ അഡ്വ. ടി. സിദ്ദീഖ് ആദരിച്ചു. കല്‍പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ്, വൈസ് ചെയര്‍പേഴ്‌സൻ കെ. അജിത, സ്ഥിരംസമിതി അധ്യക്ഷന്മാരായ അഡ്വ. എ.പി. മുസ്തഫ, അഡ്വ. ടി.ജെ. ഐസക്, എ.പി. ഹമീദ്, വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷെറിന്‍ ജോസഫ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് രാജേന്ദ്രന്‍, പഞ്ചായത്ത് അംഗം ജ്യോതിഷ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് വര്‍ഗീസ്, സന്തോഷ് എന്നിവര്‍ പങ്കെടുത്തു.FRIWDL6വൈത്തിരി താലൂക്ക് ആശുപത്രിയിൽ നഴ്സുമാരെ നിയുക്ത കല്‍പറ്റ എം.എല്‍.എ അഡ്വ. ടി. സിദ്ദീഖ് ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story