Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightബാർബർമാർ ഉപരോധ സമരം...

ബാർബർമാർ ഉപരോധ സമരം നടത്തി

text_fields
bookmark_border
ഗൂഡല്ലൂർ: ബാർബർ ഷോപ്പുകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ ബാർബർമാരുടെ സംഘത്തി​ൻെറ നേതൃത്വത്തിൽ ഊട്ടി കലക്ടറേറ്റിനു മുന്നിൽ ഉപരോധ സമരം നടത്തി. രാത്രി 10 മുതൽ പുലർച്ച നാലു വരെയും എല്ലാ ഞായറാഴ്ചകളിലും സമ്പൂർണ ലോക്​ഡൗൺ പ്രഖ്യാപിക്കുകയും മാളുകൾ, തിയറ്ററുകൾ ഉൾപ്പെടെ അടച്ചുപൂട്ടാൻ നിർദേശിക്കുകയും ചെയ്​തിരുന്നു. ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ, കോസ്മെറ്റിക് നിലയങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും. കഴിഞ്ഞ വർഷംതന്നെ മാസങ്ങളോളം കടകൾ അടച്ചിട്ടതിനാൽ ജീവിതമാർഗം മുടങ്ങിയെന്നും കുടുംബങ്ങൾ പട്ടിണിയിലാ​െണന്നും ബാർബർമാർ പരാതിപ്പെട്ടു. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് തങ്ങൾ ജോലി ചെയ്​തതെന്നും ഇവർ പറയുന്നു. വീണ്ടും അന്നം മുടക്കിയുള്ള ഉത്തരവ് പിൻവലിക്കണമെന്നാണ് ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story