Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightആനവണ്ടി പ്രേമികളുടെ...

ആനവണ്ടി പ്രേമികളുടെ ഉല്ലാസയാത്ര വിവാദം; രണ്ട് ഡ്രൈവര്‍മാർക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
സുൽത്താൻ ബത്തേരി: ആനവണ്ടി പ്രേമികളുടെ വിവാദമായ ഉല്ലാസ യാത്രയുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി ഡിപ്പോയിലെ രണ്ട്​ ഡ്രൈവർമാർക്ക്​ സസ്​പെൻഷൻ. ചീരാല്‍ സ്വദേശി കെ.ടി. വിനോദ്​കുമാര്‍, കേണിച്ചിറ സ്വദേശി ടി.ബി. ഷിജു എന്നിവരെയാണ്​ കെ.എസ്.ആര്‍.ടി.സിയും മോട്ടോര്‍ വാഹനവകുപ്പും ജോലിയില്‍ നിന്ന്​ മാറ്റിനിര്‍ത്തിയത്. കഴിഞ്ഞ ഞായറാഴ്​ചയാണ് 'ആനവണ്ടി ഫാൻസ്' എന്ന പേരില്‍ ഒരുകൂട്ടം ആളുകള്‍ സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്ന് രണ്ട് സൂപ്പര്‍ ഫാസ്​റ്റ്​ ബസുകള്‍ വാടകക്കെടുത്ത് ഉല്ലാസയാത്ര നടത്തിയത്. യാത്രയില്‍ കെ.എസ്.ആര്‍.ടി.സിക്ക് മാനക്കേടുണ്ടാക്കുന്നതും നിയമം ലംഘിക്കുന്നതുമായ നടപടികൾ യാത്രക്കാരിൽ നിന്ന്​ ഉണ്ടായി. ഇതി​ൻെറ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെയാണ് രണ്ട് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുക്കാൻ അധികൃതർ നിർബന്ധിതരായത്. യാത്രയുടെ തുടക്കത്തിൽ ഡിപ്പോയിൽ പടക്കംപൊട്ടിച്ചും ബസിന് മുകളിൽ കയറിയും ആഘോഷിച്ചിരുന്നു. ഡീസൽ പമ്പിന് സമീപമായിരുന്നു പടക്കം പൊട്ടിച്ചത്. സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥനെ ഷാൾ അണിയിച്ച് ആദരിച്ചായിരുന്നു ആഘോഷം തുടങ്ങിയത്. ഇതി​ൻെറ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ഐ.എൻ.ടി.യു.സി യൂനിയൻ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ഉന്നതർക്ക് പരാതി അയച്ചിരുന്നു. കല്യാണം, വിനോദസഞ്ചാരം എന്നിവക്ക്​ ബസ് വാടകയ്ക്ക് കൊടുക്കുന്നത് കെ.എസ്.ആർ.ടി.സിയിൽ പതിവാണ്. കോവിഡ് കാലം തുടങ്ങിയതോടെ റൂട്ടിൽ സർവിസ് നടത്താത്ത നിരവധി ബസുകൾ ഗാരേജിൽ വിശ്രമത്തിലാണ്. അതിനാൽ വാടക ഓട്ടത്തെ വലിയ താൽപര്യത്തോടെയാണ് അധികൃതർ കാണുന്നത്. ഏകദേശം ഒരുദിവസം ലഭിക്കാവുന്ന കല്​ഷൻ ചാർജാണ് വാടകയായി ഈടാക്കുക. കെ.എസ്.ആർ.ടി.സിക്ക് വരുമാനമുണ്ടാക്കാവുന്ന വാടക ഓട്ടത്തിൽ പാലിക്കേണ്ട ചട്ടങ്ങൾ പ്രാവർത്തികമാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടത് ജീവനക്കാരാണ്. ​അതേസമയം, ഞായറാഴ്​ച ഉല്ലാസയാത്രയുടെ പേരിൽ നടന്ന സംഭവങ്ങൾ കെ.എസ്.ആർ.ടി.സിയുടെ യശസ്സിന് കളങ്കമേൽപിച്ചതായി 'ടീം കെ.എസ്.ആർ.ടി.സി സുൽത്താൻ ബത്തേരി' അറിയിച്ചു. ഗാരേജിൽ നടന്ന മീറ്റിങ്ങിൽ ടീം കെ.എസ്.ആർ.ടി.സിയിലെ മെമ്പർമാർക്ക് ഒരു പങ്കുമില്ലെന്നും ആരും അതിൽ പങ്കെടുത്തിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു. കോവിഡ്​ ജാഗ്രതയിൽ വിഷു ആഘോഷം കൽപറ്റ: കോവിഡ്​ വ്യാപനം രൂക്ഷമായതോടെ വീടുകളിലൊതുങ്ങി വിഷു ആഘോഷം. ക്ലബുകളും റസിഡൻസ്​ അസോസിയേഷനുകളും ഇത്തവണ ​പൊതു ആഘോഷപരിപാടികൾ സംഘടിപ്പിച്ചില്ല. വീടുകളിൽ വിഷുക്കണിയും സദ്യയുമൊരുക്കിയും ​അടുത്ത ബന്ധുവീടുകളിൽ സന്ദർശനം നടത്തിയുമൊക്കെയായിരുന്നു ഇത്തവണ ആഘോഷം. ക്ഷേത്രങ്ങളിലും അനവധിപേർ ദർശനത്തിനെത്തി. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിഷുദിനത്തിൽ തിരക്ക്​ ​പ്രകടമായിരുന്നു. കഴിഞ്ഞ തവണ വിഷു പടക്കവിപണി കോവിഡിൽ നിശ്ചലമായിരുന്നു. ഇത്തവണ നിയന്ത്രണങ്ങളിൽ അയവുണ്ടായിരുന്നതിനാൽ വിഷു ആഘോഷത്തിനായി വലിയതോതിൽ പടക്കങ്ങൾ വിറ്റുപോയി. ശബ്​ദത്തിന്​ പകരം കാഴ്​ചക്ക്​ ഇമ്പമേകുന്ന പടക്കങ്ങളാണ്​ ഇത്തവണ കൂടുതലായി വിപണിയിലുണ്ടായിരുന്നതും വിഷു ആഘോഷത്തിന്​ ഉപയോഗപ്പെടുത്തിയതും. ​ മാനന്തവാടി കണിയാരത്തെ ഫാ. ജി.കെ.എം ഹയർ സെക്കൻഡറി സ്​കൂളിൽ ഗോത്രവിഭാഗം കുട്ടികൾക്കായി നടന്നുവരുന്ന എസ്.എസ്.എൽ.സി പരീക്ഷ സഹവാസ ക്യാമ്പിൽ വിഷു ആഘോഷിച്ചു. വിവിധ കലാപരിപാടികളും ഉച്ചക്ക് വിഷു സദ്യയും ഒരുക്കി. സ്​കൂൾ മാനേജർ ഫാ. സണ്ണി മത്തിൽ, ഫാ. റിജോസ് അരുമായിൽ, പ്രധാനാധ്യാപകൻ പി.എ. ഷാജു, വി.സി. ജോൺസൻ, ടി.ജെ. റോബി, കെ.യു. ജോണി , ഇ.കെ. വർഗീസ്, ലാലി മാത്യു എന്നിവർ നേതൃത്വം നൽകി. കിണറും പമ്പുസെറ്റും മുറ്റത്തുണ്ടെങ്കിലും ഇവർ വെള്ളം ചുമക്കണം വെള്ളമുണ്ട: ആദിവാസി ക്ഷേമത്തിനായി കോടികൾ പൊടിക്കുന്ന നാട്ടിൽ മുറ്റത്ത് കുടിവെള്ള പദ്ധതിയുണ്ടായിട്ടും വെള്ളം കിട്ടാതെ ആദിവാസി കുടുംബങ്ങൾ. പടിഞ്ഞാറത്തറ പഞ്ചായത്തിലെ പതിനാലാം വാർഡിൽ ബാണാസുര സാഗർ ഡാമിനരികിലെ ചെക്കോത്ത് (കോട്ടാല കുന്ന്) പണിയ കോളനിയിലെ ആദിവാസികളാണ് മുറ്റത്ത് കുടിവെള്ള പദ്ധതിയുണ്ടായിട്ടും വെള്ളം ചുമന്ന് ദുരിതം പേറുന്നത്. ഇവരുടെ വീടുകളിലേക്ക്​ പൈപ്പ്​ലൈൻ സ്ഥാപിക്കാത്തതാണ്​ ദുരിതമാവുന്നത്​. പ്രദേശത്തെ കുടിവെള്ള പ്രശ്​നം പരിഹരിക്കുന്നതിന്​ നിർമിച്ച കുടിവെള്ള പദ്ധതിയുടെ കിണറും മോട്ടോറുമടക്കം കോളനി മുറ്റത്താണ് സ്ഥാപിച്ചത്. പദ്ധതി തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ആദിവാസികൾക്ക് മാത്രം വെള്ളം ലഭിച്ചില്ല. മറ്റ് കുടുംബങ്ങൾക്ക് പൈപ്പുകൾ സ്ഥാപിച്ച് വീടുകളിൽ വെള്ളം എത്തിക്കുന്നുണ്ട്​. പദ്ധതിക്ക്​ സമീപത്തെ ആദിവാസി അമ്മമാർ വലിയ കിണറിൽ നിന്നും വെള്ളം കോരി തലച്ചുമടായി വീടുകളിലെത്തിക്കേണ്ടിവരുന്നു. കുടിവെള്ള പദ്ധതി ആരംഭിക്കുമ്പോൾ കോളനിയിലേക്കും വെള്ളം നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. THUWDL2 ചെക്കോത്ത് കോളനി മുറ്റത്തെ വലിയ കിണറിൽനിന്ന്​ വെള്ളം കോരുന്ന ആദിവാസി വീട്ടമ്മ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story