Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightആദിവാസി കുടുംബത്തിന്​...

ആദിവാസി കുടുംബത്തിന്​ അടച്ചുറപ്പുള്ള വീട് സ്വപ്നം...

text_fields
bookmark_border
മാനന്തവാടി: പേര്യ കാലിമന്ദത്തെ തകരപ്പാടി രാമകൃഷ്ണനും കുടുംബത്തിനും അടച്ചുറപ്പുള്ള വീട് എന്നത് സ്വപ്നം. വീട്ടിനുള്ളിൽ ഇരുന്നാൽ ആകാശം കാണാം. വീടിന് ഒരു ഭാഗത്ത് മേൽക്കൂരയില്ല. ഈ ആദിവാസി കുടുംബത്തെ അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. മഴയും വെയിലുംകൊണ്ട്​ ദുരിതത്തിന് നടുവിൽ കഴിയുകയാണ് രാമകൃഷ്ണനും ഭാര്യ രുഗ്മിണിയും മകൻ ശ്രീജിത്തും ഉൾപ്പെടുന്ന കുടുംബം. തവിഞ്ഞാൽ പഞ്ചായത്തിലെ 20ാം വാർഡിലാണ് കാലിമന്ദം കോളനി. 1981 മുതൽ രാമകൃഷ്ണനും കുടുംബവും ഈ കോളനിയിൽ താമസിക്കുന്നു. സർക്കാർ പതിച്ചുനൽകിയ സ്ഥലത്താണ് വീട് വെച്ചത്. രണ്ടു പതിറ്റാണ്ടുമുമ്പ് നിർമിച്ചതാണ് ചെറിയ ഓട് മേഞ്ഞ വീട്. വർഷങ്ങളായി വീട് ശോചനീയാവസ്ഥയിലാണ്​. വീടി​ൻെറ കഴുക്കോലും പട്ടികയും ജീർണിച്ചു. ഒരു വർഷം മുമ്പ്​ ഒരു ഭാഗം മേൽക്കൂര തകർന്നു വീണു. പ്ലാസ്​റ്റിക്​ ഷീറ്റ് മേൽക്കൂരയിൽ വിരിച്ചും താൽക്കാലികമായി നന്നാക്കിയുമാണ് ഇതുവരെ വീട് സംരക്ഷിച്ചത്. ശോചനീയാവസ്ഥയിലായ വീട് പൊട്ടി തകർന്നതോടെ ഇനി ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്​. ഏതു സമയവും നിലംപൊത്താമെന്ന സ്ഥിതി. വർഷങ്ങളായി പുതിയ വീടിന് വേണ്ടി സർക്കാർ ഓഫിസുകൾ കയറിയിറങ്ങിയെങ്കിലും അനുവദിച്ചിട്ടില്ല. ഊരുകൂട്ടത്തിൽ വീടി​ൻെറ മുൻഗണന പട്ടികയിൽ ഒന്നാമതായി പേര് ഉൾപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് രാമകൃഷ്ണൻ പറഞ്ഞു. എന്നാൽ, അർഹതയില്ലാത്ത പലർക്കും ഇതിനകം അധികൃതർ വീട് നൽകി. സർക്കാറി​ൻെറ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും പ്രയോജനമുണ്ടായില്ല. 59 കാരനായ രാമകൃഷ്ണൻ അസുഖബാധിതനാണ്. മഴ തുടങ്ങിക്കഴിഞ്ഞു. ഈ വീടിനുള്ളിൽ അന്തിയുറങ്ങാൻ ഇനി കഴിയില്ല. അതുകൊണ്ടുതന്നെ താൽക്കാലികമായി ചെറിയ പ്ലാസ്​റ്റിക് കൂര കെട്ടി ഉണ്ടാക്കുകയാണ്​ ഈ കുടുംബം. THUWDL 9 തകർന്ന വീടിന് മുന്നിൽ രാമകൃഷ്ണനും ഭാര്യ രുഗ്​മിണിയും ---------- സഹചാരി ഫണ്ട് സമാഹരണം കൽപറ്റ: എസ്.കെ.എസ്.എസ്.എഫി​ൻെറ സഹചാരി ഫണ്ട് സമാഹരണം സമസ്ത കേന്ദ്ര മുശാവറ അംഗവും വയനാട് ജില്ല പ്രസിഡൻറുമായ കെ.ടി. ഹംസ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്​തു. ഫണ്ട് സമാഹരണം വിജയിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്​തു. സഹചാരി റിലീഫ് സെല്ലിലേക്കുള്ള കലക്​ഷൻ വെള്ളിയാഴ്ച നടക്കും. എസ്. കെ.എസ്.എസ്.എഫ്. ജില്ല പ്രസിഡൻറ്​ മുഹ്‌യുദ്ദീൻകുട്ടി യമാനി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അബ്​ദുല്ലത്തീഫ് വാഫി, സഹചാരി ജില്ല ചെയർമാൻ ഖാലിദ് ചെന്നലോട്, റാഷിദ് വാഫി, അബ്ബാസ് വാഫി എന്നിവർ സംസാരിച്ചു. ഡയാലിസിസ്‌ സൻെററിന്​ ഫണ്ട് കൈമാറി വെള്ളമുണ്ട: അൽ കരാമ ഡയാലിസിസ്‌ സൻെററിന്‌ ബഹ്റൈൻ ചാപ്റ്ററി​ൻെറ പത്താമത് ഫണ്ട് കൈമാറ്റം വെള്ളമുണ്ടയിൽ നടന്നു. പഞ്ചായത്ത്‌ പ്രസിഡൻറ്​ സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ്​ എസ്. ബിന്ദു, ജില്ല പഞ്ചായത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, എടവക പഞ്ചായത്ത്​ പ്രസിഡൻറ്​ എച്ച്​. ബി. പ്രദീപ്, തവിഞ്ഞാൽ പ്രസിഡൻറ്​ എൽസി ജോയ്, ജില്ല പഞ്ചായത്ത്‌ മെംബർമാരായ കെ. വിജയൻ, മീനാക്ഷി രാമൻ എന്നിവർ വാഴയിൽ മൊയ്തു ഹാജിയിൽനിന്ന്​ ഫണ്ട് ഏറ്റുവാങ്ങി. ജനപ്രതിനിധികൾക്കുള്ള സ്വീകരണം ജില്ല പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ്​ എസ്. ബിന്ദു ഉദ്​ഘാടനം ചെയ്തു. ഇബ്രാഹിം കൈപ്പാണി സ്വാഗതവും എ.സി. അബ്​ദുല്ല നന്ദിയും പറഞ്ഞു. THUWDL 8 വെള്ളമുണ്ട അൽ കരാമ ഡയാലിസിസ്‌ സൻെററിന്‌ ബഹ്റൈൻ ചാപ്റ്ററി​ൻെറ സഹായ ഫണ്ട് വാഴയിൽ മൊയ്തു ഹാജി കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story