Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:07 AM IST Updated On
date_range 22 Aug 2022 12:07 AM ISTഭാരത് ജോഡോ യാത്ര: സ്വാഗതസംഘമായി
text_fieldsbookmark_border
MUST WITH PHOTO കൽപറ്റ: രാഹുല്‍ ഗാന്ധി എം.പി നയിക്കുന്ന കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള ഭാരത് ജോഡോ യാത്രയുടെ വയനാട് ജില്ല സ്വാഗതസംഘം രൂപവത്കരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ പി.എം. നിയാസ്, കെ.കെ. എബ്രഹാം, പി.ടി. മാത്യു, പി.കെ. ജയലക്ഷ്മി, കെ.എൽ. പൗലോസ്, പി.പി. ആലി, എൻ.കെ. വര്‍ഗീസ്, ടി.ജെ. ഐസക്, സി.പി. വര്‍ഗീസ്, വി.എ. മജീദ്, കെ.വി. പോക്കര്‍ ഹാജി, ഒ.വി. അപ്പച്ചന്‍, എം.എ. ജോസഫ്, കെ.ഇ. വിനയന്‍, എം.ജി. ബിജു, സി.പി. രാജശേഖരന്‍, ബിനു തോമസ് എന്നിവര്‍ സംസാരിച്ചു. കോ ഓഡിനേറ്റര്‍ ഗോകുല്‍ ദാസ് കോട്ടയില്‍ സ്വാഗതം പറഞ്ഞു. SUNWDL6 ഭാരത് ജോഡോ യാത്ര ജില്ലാതല സ്വാഗതസംഘ രൂപവത്കരണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു വൈദ്യുതി മുടങ്ങും പുൽപള്ളി: ഇലക്ട്രിക്കൽ സെക്ഷനിലെ ചുണ്ടകൊല്ലി, 17 ഏക്കർ, ചാത്തൻകൊല്ലി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. must രാഷ്ട്രീയ തടവുകാരുടെ മോചനം: ജനകീയ ഒപ്പുശേഖരണം പനമരം: രാഷ്ടീയ തടവുകാരുടെ മോചനം ആവശ്യപെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് സമർപ്പിക്കാൻ വെൽഫെയർ പാർട്ടി ദേശീയതലത്തിൽ നടത്തുന്ന ഒപ്പ് ശേഖരണത്തിന്റെ ഭാഗമായി പനമരത്ത് ജനകീയ ഒപ്പുശേഖരണം സംഘടിപ്പിച്ചു. രാഷ്ട്രീയതടവുകാരുടെ മോചനത്തിന് സുപ്രീംകോടതി ഇടപെടുക, ജനാധിപത്യ പ്രതിഷേധങ്ങൾ ഉയർത്തുന്നവരെ അറസ്റ്റു ചെയ്യുന്നത് തടയുക, യു.എ.പി.എ ഉൾപെടെയുള്ള കരിനിയമങ്ങൾ റദ്ദ്ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഒപ്പുശേഖരണം. മുതിർന്ന ആദിവാസി നേതാവ് കെ. ബാബു മാതോത്ത് പൊയിൽ ഉദ്ഘാടനം നിർവഹിച്ചു. പി. ഷാനവാസ്, മാത്യു സേവ്യർ, മുഹമ്മദ് വരിയിൽ, സി. ഹക്കീം, കെ.കെ. സെമീർ, ഇ. മുരളീധരൻ, ടി. ഖാലിദ് എന്നിവർ സംസാരിച്ചു. SUNWDL7 പനമരത്ത് വെൽഫെയർ പാർട്ടി ജനകീയ ഒപ്പ് ശേഖരണം ആദിവാസി നേതാവ് കെ. ബാബു മാതോത്ത് പൊയിൽ ഉദ്ഘാടനം ചെയ്യുന്നു മയക്കുമരുന്നുമായി യുവാവ് പിടിയിൽ സുൽത്താൻ ബത്തേരി: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ പൊൻകുഴിയിൽ നടത്തിയ വാഹന പരിശോധനയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ബംഗളൂരു- കോഴിക്കോട് സ്വിഫ്റ്റ് ബസിലെ യാത്രക്കാരനായ തൊടുപുഴ സ്വദേശി മുഹമ്മദ് യാസിർ (25) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 50 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. എക്സൈസ് ഇൻസ്പെക്ടർ വി.ആർ. ജനാർധനൻ, പ്രിവന്റീവ് ഓഫിസർമാരായ രാജേഷ്, വി.എ. ഉമ്മർ, സിവിൽ എക്സൈസ് ഓഫിസർമാരായ വിഷ്ണു, ശിവൻ, ഡ്രൈവർ അൻവർ സാദത്ത് എന്നിവരാണ് ബസിൽ പരിശോധന നടത്തിയത്. SUNWDL13 മുഹമ്മദ് യാസിർ must എം.എസ്.എസ് കോളജ് ഓഫ് ആര്‍ട്‌സ് ആൻഡ് സയന്‍സ്: ക്ലാസുകള്‍ ഈ വർഷം മുതൽ കല്‍പറ്റ: വെള്ളമുണ്ട പഞ്ചായത്തിലെ തരുവണയില്‍ പുതുതായി ആരംഭിക്കുന്ന എം.എസ്.എസ് കോളജ് ഓഫ് ആര്‍ട്‌സ് ആൻഡ് സയന്‍സിന് സംസ്ഥാന സര്‍ക്കാറിന്റെ ഭരണാനുമതിയും എന്‍.ഒ.സി.യും ലഭിച്ചു. കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴില്‍ അനുമതി ലഭിച്ച കോളജിൽ ഈ അധ്യയന വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഏഴേനാലിലെ താത്ക്കാലിക കെട്ടിടത്തിലാണ് ഈ അധ്യയന വര്‍ഷം കോളേജ് തുടങ്ങുന്നത്. അടുത്ത വര്‍ഷം തരുവണ ആറുവാളിലെ എം.എസ്.എസ്- പൊയിലൂര്‍ ഉന്നത വിദ്യാഭ്യാസ കോംപ്ലക്‌സിലേക്ക് പ്രവർത്തനം മാറും. ബി.എ ഇംഗ്ലീഷ്, ബി.എ എക്കണോമിക്‌സ്, ബി.കോം ഫിനാന്‍സ്, ബി.എസ്.സി സൈക്കോളജി, ബി.ബി.എ തുടങ്ങി അഞ്ച് കോഴ്‌സുകള്‍ക്കാണ് അനുമതി ലഭിച്ചത്. എം.എസ്.എസ് - പൊയിലൂര്‍ ഉന്നത വിദ്യാഭ്യാസ പദ്ധതിയുടെ ആദ്യ സംരംഭമാണിത്. സി.പി. കുഞ്ഞിമുഹമ്മദ് ചെയര്‍മാനും വി.പി. അബൂബക്കര്‍ ഹാജി പൊയിലൂര്‍ വൈസ് ചെയര്‍മാനുമായ കമ്മിറ്റിയാണ് വിദ്യാഭ്യാസ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. പൊയിലൂര്‍ വി.പി. അബൂബക്കര്‍ ഹാജി എം.എസ്.എസിന് സൗജന്യമായി നല്‍കിയ സ്ഥലത്താണ് ഉന്നത വിദ്യാഭ്യാസ കോംപ്ലക്‌സ് ഉയരുന്നത്. വയനാട് ബൈസിക്കിൾ ചലഞ്ച് സമാപിച്ചു -മൗണ്ടൈൻ സൈക്ലിങ്ങിന്റെ അനന്ത സാധ്യതതകൾ തുറക്കുന്നതായി ചലഞ്ച് കൽപറ്റ: വയനാട് ബൈക്കേഴ്സ് ക്ലബും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും വയനാട് സൈക്കിൾ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സൈക്കിൾ ചലഞ്ച് സമാപിച്ചു. ലെക്കിടി മുതൽ ചേമ്പ്രവരെ നടന്ന വിവിധ വിഭാഗങ്ങളിലുള്ള മത്സരം ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി അജേഷ്, ജില്ല സൈക്ലിങ് അസോസിയേഷൻ പ്രസിഡന്റ് സത്താർ വിൽട്ടൻ എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു. സാഹസികതയും പ്രകൃതി ഭംഗിയും ഒത്തിണങ്ങിയ ട്രാക്കിൽ നടന്ന മത്സരത്തിൽ നിരവധിപേർ പങ്കെടുത്തു. എം.ടി.ബി, റോഡ് സൈക്കിൾ, ഓപ്പൺ വുമൺ വിഭാഗങ്ങളിലായും കുട്ടികൾക്കുമായും പ്രത്യേകം മത്സരങ്ങൾ നടന്നു. യു.എൻ പ്രഖ്യാപിച്ച അന്തർദേശീയ സുസ്ഥിര പർവത വികസന വർഷത്തോടനുബന്ധിച്ചാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ റൈഡേഴ്സ് പങ്കെടുത്ത മത്സരം വയനാട്ടിൽ സംഘടിപ്പിച്ചത്. മലയോര സൈക്കിൾ സവാരിയുടെ അനന്ത സാധ്യതതകളിലേക്ക് ലോക ശ്രദ്ധയാകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചലഞ്ച് നടന്നത്. മത്സര ജേതാക്കൾ: സീനിയർ ഹൈബ്രീഡ്: കെ.എ. ആദർശ് (ആലപ്പുഴ), ജൂനിയർ ഹൈബ്രീഡ്: ആതിഥ്യൻ(വയനാട്), സീനിയർ എം.ടി.ബി: ജുനൈദ് (വയനാട്), ജൂനിയർ എം.ടി.ബി: സൈദ് മുഹമ്മദ് മസിൻ (വയനാട്). SUNWDL14 വയനാട് ബൈസിക്കിൾ ചലഞ്ച് മത്സരത്തിൽ നിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story