Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:37 AM IST Updated On
date_range 21 Aug 2022 12:37 AM ISTയുവതിയുടെ മരണം: പൊലീസും റവന്യൂ അധികൃതരും അന്വേഷണം ആരംഭിച്ചു
text_fieldsbookmark_border
ഗൂഡല്ലൂർ: ഗൂഡല്ലൂർ നിമ്മിണി വയലിലെ ദേവൻ - ലക്ഷ്മി ദമ്പതികളുടെ മകൾ പ്രിയയുടെ(21) മരണവുമായി ബന്ധപ്പെട്ട് പൊലീസും റവന്യൂ വിഭാഗവും അന്വേഷണം ആരംഭിച്ചു. അവിവാഹിതയായ പ്രിയ ഗർഭിണിയായിരുന്നു. യുവതി മരിച്ചത് വയറുവേദനയെ തുടർന്നാണെന്നാണ് വീട്ടുകാർ വാർഡ് കൗൺസിലർ ശിവരാജിനെ അറിയിച്ചത്. മൃതദേഹം ഗൂഡല്ലൂർ ജില്ല ആശുപത്രിയിൽ എത്തിച്ചു. യുവതി പ്രസവിച്ചിരുന്നു. പൊലീസും റവന്യൂ അധികൃതരും വീട്ടിലെത്തി പരിശോധന നടത്തി. വീടിന് സമീപം കുഴിച്ചിട്ട കുഞ്ഞിൻറെ മൃതദേഹം പുറത്തെടുക്കുകയും ഗൂഡല്ലൂർ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. വീട്ടിൽ പ്രസവിച്ചതുകൊണ്ടാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ യുവതി മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story