Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:18 AM IST Updated On
date_range 21 Aug 2022 12:18 AM ISTകൂലി നൽകിയില്ല;തോട്ടം തൊഴിലാളികൾ ദേശീയപാത ഉപരോധിച്ചു
text_fieldsbookmark_border
ഗൂഡല്ലൂർ: ആഴച്ചക്കൂലിയും മാസശമ്പളവും നൽകാത്തതിൽ പ്രതിഷേധിച്ച് മേലെ ഗൂഡല്ലൂർ സിൽവർ ക്ലൗഡ് എസ്റ്റേറ്റ് തൊഴിലാളികൾ ഫാക്ടറിക്ക് മുന്നിലെ നാഗപട്ടണം- മേട്ടുപാളയം- ഊട്ടി - മൈസൂർ ദേശീയപാതയിൽ റോഡ് ഉപരോധിച്ചു. റോഡ് ഉപരോധങ്ങളും പ്രതിഷേധവും പലവട്ടം നടത്തിയിട്ടും കൂലിയും ശമ്പളവും മാനേജ്മൻെറ് കൃത്യമായി നൽകുന്നില്ല. സമരം നടത്തുമ്പോൾ മാത്രം അധികൃതർ ഇടപെട്ട് സമാധാനപ്പെടുത്തി പറഞ്ഞുവിടുന്നതല്ലാതെ ശാശ്വത പരിഹാരം ഉണ്ടാവുന്നില്ലന്ന് തൊഴിലാളി നേതാക്കൾ ആരോപിച്ചു. കഴിഞ്ഞ ആറുവർഷമായി ഇതുതന്നെയാണ് സ്ഥിതിയെന്ന് തൊഴിലാളികൾ പറഞ്ഞു. രോഗംമൂലം ആശുപത്രി ചെലവിനുപോലും വഴിയില്ലാതെ പല തൊഴിലാളികളും ബുദ്ധിമുട്ടുകയാണ്. ജില്ല ഭരണകൂടം ഇടപെട്ട് തൊഴിലാളിയുടെ കൂലി പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്ലാന്റേഷൻ ലേബർ ഓർഗനൈസേഷൻ (എ.ഐ.ടി.യു.സി) ന്റെ നേതൃത്വത്തിലാണ് തൊഴിലാളികൾ ശനിയാഴ്ച രാവിലെ 10 മണി മുതൽ ഉപരോധം നടത്തിയത്. ഡിവൈഎസ്.പി മഹേഷ് കുമാർ എത്തി തൊഴിലാളി നേതാക്കളുമായി സംസാരിച്ചു. തൽക്കാലം അധികൃതരെത്തുന്നതുവരെ എസ്റ്റേറ്റ് റോഡിലേക്ക് സമരം മാറ്റണമെന്ന അഭ്യർത്ഥനയെത്തുടർന്ന് തൊഴിലാളികൾ അങ്ങോട്ടേക്ക് നീങ്ങി. അതേസമയം പരിഹാരം ഉണ്ടാവുന്നെങ്കിൽ വീണ്ടും ദേശീയപാത ഉപരോധിക്കുമെന്ന് യൂനിയൻ നേതാക്കൾ പറഞ്ഞു. GDR STRIKE: കൂലി നൽകാത്തതിനെ തുടർന്ന് സിൽവർ ക്ലൗഡ് എസ്റ്റേറ്റ് തൊഴിലാളികൾ ഫാക്ടറിക്ക് മുന്നിലെ ദേശീയപാത ഉപരോധിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
