Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഗൂഡല്ലൂരിൽ ബൈപ്പാസ്...

ഗൂഡല്ലൂരിൽ ബൈപ്പാസ് ഏർപ്പെടുത്തണം-ഐഡി എ

text_fields
bookmark_border
ഗൂഡല്ലൂരിൽ ബൈപ്പാസ് ഏർപ്പെടുത്തണം-ഐ.ഡി.എ ഗൂഡല്ലൂർ: ഗൂഡല്ലൂർ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ബൈപ്പാസ് ഏർപ്പെടുത്തണമെന്ന് ഇന്ത്യ ഡ്രൈവേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. കരുതൽ മേഖല പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഉടൻ നടപടി സ്വീകരിക്കുക, കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള പാതകളിൽ ഡ്രൈവർമാർക്ക് സുരക്ഷാസംവിധാനം ഏർപ്പെടുത്തുക, ഗൂഡല്ലൂർ മുതൽ നാടുകാണി വരെയുള്ള റോഡ് ഉടൻ ഗതാഗതയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം മുന്നോട്ടുവെച്ചു. പ്രസിഡൻറ് എ.ആർ. മുബാറക്ക് അധ്യക്ഷത വഹിച്ചു. പൊൻജയശീലൻ എം.എൽ.എ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാജ്കുമാർ, ഐ.ഡി.എ ജില്ല പ്രസിഡൻറ് ലോറൻസ്, വൈസ് പ്രസിഡൻറ് ബിജി, ജില്ല സെക്രട്ടറി ബാബു, ട്രഷറർ ഇസ്മായിൽ, കുമാർ, ബാവ, പ്രഭു കാർത്തിക്, ജലീൽ, ശബരി, ഷാജി ക്രിസ്റ്റഫർ, നസീർ, കാദർവാവ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story