Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകര്‍ഷകരെ ആദരിച്ച്...

കര്‍ഷകരെ ആദരിച്ച് കര്‍ഷക ദിനാചരണം

text_fields
bookmark_border
കൽപറ്റ: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും കാര്‍ഷിക സമിതികളുടെയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ കര്‍ഷകദിനാഘോഷം നടത്തി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൃഷിഭവന്‍, കാര്‍ഷിക വികസന സമിതി, പാടശേഖര, കുരുമുളക് സമിതി എന്നിവയുടെ ആഭിമുഖ്യത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്. മില്ലുമുക്ക് പട്ടികവര്‍ഗ തൊഴില്‍ പരിശീലന കേന്ദ്രം ഹാളില്‍ നടന്ന ചടങ്ങില്‍ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍ അധ്യക്ഷത വഹിച്ചു. മികച്ച മാതൃക കര്‍ഷകരെയും പഞ്ചായത്തിലെ മികച്ച കര്‍ഷകരെയും വനിത കര്‍ഷകരെയും വിദ്യാർഥി കര്‍ഷകനെയും ആദരിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂര്‍ കര്‍ഷകദിന സന്ദേശം നല്‍കി. ഹോള്‍ട്ടികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ടെസി ജേക്കബ്, അഗ്രികള്‍ച്ചര്‍ അസി. ഡയറക്ടര്‍ എ.ടി. വിനോയ് എന്നിവര്‍ പദ്ധതി വിശദീകരിച്ചു. സെമിനാറും കാര്‍ഷിക പ്രശ്നോത്തിരിയും നടന്നു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീബ് കരണി, ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ.ബി. നസീമ, സിന്ധു ശ്രീധരന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍മാരായ നിത്യ ബിജു കുമാര്‍, കെ. കുഞ്ഞായിഷ, ബിനു ജേക്കബ്, സുമ ടീച്ചര്‍, കല്‍പറ്റ ബ്ലോക് പഞ്ചായത്ത് അംഗങ്ങളായ അന്നകുട്ടി ജോസ്, ടി. മണി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. ഉസ്മാന്‍, സി.ഡി.എസ് ചെയര്‍പേഴ്സൻ റൈഹാനത്ത് ബഷീര്‍, കൃഷി ഓഫിസര്‍, ഇ.വി. അനഘ, കൃഷി അസി. കെ.കെ.സരിത എന്നിവര്‍ സംസാരിച്ചു. മാനന്തവാടി: എടവക ഗ്രാമപഞ്ചായത്തില്‍ ജില്ല കലക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് അധ്യക്ഷത വഹിച്ചു. കാര്‍ഷിക മേഖലയില്‍ സമഗ്ര സംഭാവന നല്‍കിയ കര്‍ഷകനുളള മുന്‍ കൃഷി ഓഫിസര്‍ ആര്‍. മണികണ്ഠന്‍ സ്മാരക പുരസ്‌കാരത്തിന് കമ്മന സ്വദേശിയും കര്‍ഷക ശാസ്ത്രജ്ഞനുമായ എ. ബാലകൃഷ്ണന്‍ അര്‍ഹനായി. തെരഞ്ഞെടുക്കപ്പെട്ട മാതൃക കര്‍ഷകര്‍, ക്ഷീര കര്‍ഷകര്‍, മാതൃക കര്‍ഷക തൊഴിലാളി എന്നിവര്‍ക്കുള്ള പുരസ്‌കാരങ്ങളും കലക്ടര്‍ വിതരണം ചെയ്തു. പായോട് കോച്ചിറക്കാട്ട് ചാക്കോയുടെ കൃഷിയിടത്തില്‍ കൃഷി ദര്‍ശന്‍ പരിപാടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി തെങ്ങിന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു. തവിഞ്ഞാൽ പഞ്ചായത്തിൽ ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി അധ്യക്ഷത വഹിച്ചു. വിജയൻ കരായി, വെള്ളൻ കാരങ്കോട്, അച്ചപ്പൻ കളമൊട്ടമ്മൽ, രാജു മാത്തൂരാൻ, ഖാദർ, സിബി പൊയിൽ, സഫിയ വിലങ്ങുംപുറത്ത്, കെ.കെ. ജലീൽ, അഗസ്റ്റിൻ മൂലേപ്പറമ്പിൽ, വി.കെ. ജോസ്, ഷാജി കപ്പലുമാക്കൽ, ഔസേപ്പ് കൈതമറ്റത്തിൽ, വി.വി. ടോമി, സുരേന്ദ്രൻ നമ്പൂതിരി പുത്തൻമഠം, സെബാസ്റ്റ്യൻ വള്ളിക്കാവുങ്കൽ,ബാബു കാരത്താങ്കൽ, ചന്തു എടത്തന, പി.ജെ. ഫ്രാൻസിസ്, ടി.ജെ. ദേവസ്യ, ഭാസ്കരൻ നായർ മഠത്തിൽ, ഫ്രാൻസിസ് ചിറ്റലടിയിൽ, കെ.എം. വർക്കി, എം.ടി. ചന്തു, എസ്.ആർ. രാധ, ദേവസ്യ, ലിസി ജോസഫ്, ഷൈനി അബ്രഹാം, പി. വിനയൻ എന്നീ കർഷകരെ ആദരിച്ചു. പി.എം. ഇബ്രാഹിം, മീനാക്ഷി രാമൻ, ജോയ്സി ഷാജു, അസീസ് വാളാട്, സൽമ മോയിൻ, ടി.കെ. അയ്യപ്പൻ, ലൈജി തോമസ്, കൃഷി ഓഫീസർ എ.എസ്. അജിത്ത് എന്നിവർ സംസാരിച്ചു. വൈത്തിരി: ഗ്രാമപഞ്ചായത്തില്‍ പൂക്കോട് കേരള വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. എം.ആര്‍. ശശീന്ദ്രനാഥ് കര്‍ഷക ദിനം ഉദ്ഘാടനം ചെയ്തു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് അധ്യക്ഷത വഹിച്ചു. യൂത്ത് പ്രോഗ്രാം കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ രാജി വര്‍ഗീസ് പദ്ധതി വിശദീകരിച്ചു. പച്ചക്കറി കൃഷി വികസന പദ്ധതി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മമ്മുട്ടി മുഖ്യപ്രഭാഷണം നടത്തി. മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. കുട്ടികളുടെ നാടന്‍പാട്ട്, കാര്‍ഷിക പ്രശ്നോത്തരി എന്നിവയും സംഘടിപ്പിച്ചു. WEDWDL12കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ ടി. സിദ്ദിഖ് എം.എല്‍.എ കര്‍ഷകരെ ആദരിക്കുന്നു WEDWDL13 എടവകയിൽ കർഷക ദിനാചരണം ജില്ല കലക്ടർ എ. ഗീത ഉദ്ഘാടനം ചെയ്യുന്നു WEDWDL14 തവിഞ്ഞാൽ പഞ്ചായത്ത് കർഷക ദിനാചരണം ഒ.ആർ.കേളു എം.എൽ.എ.ഉൽഘാടനം ചെയ്യുന്നു must കർഷക ദിനാചരണം യു.ഡി.എഫ് ബഹിഷ്ക്കരിച്ചു വെള്ളമുണ്ട: കർഷകദിനം രാഷ്ട്രീയവത്ക്കരിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പരിപാടി ബഹിഷ്കരിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തും കൃഷിഭവനും കൂടി നടത്തിയ കർഷക ദിനം പരിപാടിയിൽ നിന്നാണ് യു.ഡി.എഫ് വിട്ടുനിന്നത്. പഞ്ചായത്ത് വർക്കിങ് ഗ്രൂപ്പ് ചെയർമാനെയും വാർഡ് മെമ്പർമാരെയും അറിയിക്കാതെയും വാർഡിൽ നിന്ന് കർഷകരെ തെരഞ്ഞെടുത്തത് കൃഷിസ്ഥലം പരിശോധിക്കാതെയാണെന്നും യു.ഡി.എഫ് ആരോപിച്ചു. MUSTകർഷക കോൺഗ്രസ്​ പ്രതിഷേധ ദിനാചരണം സുൽത്താൻ ബത്തേരി: കേന്ദ്ര-സംസ്​ഥാന സർക്കാറുകളുടെ കർഷക വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ്​ കർഷക പ്രതിഷേധ ദിനം ആചരിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.ടി. തോമസ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി വി.വി. രാജു അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് ടോമി തേക്കുമല, ഉമ്മൾ കുണ്ടാട്ടിൽ, അഡ്വ. സതീഷ് പുതിക്കാട്, വി.ഡി. ജോസഫ്, സാജു ​ൈഎക്കരകുന്നത്ത്, കെ.എം. കുര്യാക്കോസ്, ബാബു പഴുപ്പത്തൂർ, സണ്ണി ചൂരിമല, സുധീഷ് ചീയമ്പം തുടങ്ങിയവർ സംസാരിച്ചു. ​േബ്ലാക് പ്രസിഡന്റ് വിജയൻ തോ​പ്രാംകുടി സ്വാഗതം പറഞ്ഞു. WEDWDL11 കർഷക കോൺഗ്രസ്​ കർഷക പ്രതിഷേധ ദിനാചരണം സുൽത്താൻ ബത്തേരിയിൽ സംസ്ഥാന സെക്രട്ടറി വി.ടി. തോമസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story