Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:07 AM IST Updated On
date_range 18 Aug 2022 12:07 AM IST'അവകാശങ്ങള്‍ നേടിയെടുക്കാന്‍ ജീവനക്കാര്‍ രംഗത്തിറങ്ങണം'
text_fieldsbookmark_border
'അവകാശങ്ങള്‍ നേടിയെടുക്കാന്‍ ജീവനക്കാര്‍ രംഗത്തിറങ്ങണം' പനമരം: 2 വര്‍ഷമായി തടഞ്ഞുവെച്ച 4 ഗഡു ക്ഷാമബത്തയും ലീവ് സറണ്ടറും ജീവനക്കാര്‍ക്ക് ഉടന്‍ അനുവദിച്ചുനല്‍കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ (എസ്.ഇ.യു) ജില്ല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. അവകാശങ്ങള്‍ നേടിയെടുക്കാന്‍ ജീവനക്കാര്‍ രംഗത്തിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു. സര്‍വീസില്‍ നിന്നും വിരമിച്ച സംസ്ഥാന പ്രസിഡന്‍റ് എ.എം. അബൂബക്കറിന് യാത്രയയപ്പ് നല്‍കി. യോഗത്തില്‍ കെ.സി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. പനമരം പഞ്ചായത്ത് മുസ് ലിം ലീഗ് സെക്രട്ടറി കുനിയില്‍ അസീസ് ഉദ്ഘാടനം ചെയ്തു. നാസര്‍ നങ്ങാരത്ത്, ഷാജഹാന്‍ പനമരം, കെ.ടി. സുബൈര്‍ പനമരം, എ.കെ. അസീസ്, പി. മുഹമ്മദ് അഷറഫ്, സി. മൊയ്തു, റമീസ് ബക്കര്‍, എ.പി. മുഹമ്മദ്, നൗഫല്‍ മേപ്പാടി, റഷീദ് പനമരം, ബഷീര്‍ പേര്യ, റഫീഖ് കണിയാമ്പറ്റ, എൻ. മഹറൂഫ് എന്നിവർ സംസാരിച്ചു. കെ.സി. ഇബ്രാഹിം സ്വാഗതവും എം. അനസ് നന്ദിയും പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കണം കൽപറ്റ: തൊഴിൽ രംഗത്തെ കരിനിയമ ഭീകരതകൾ അകറ്റാനും നിത്യോപയോഗ സാധനങ്ങളുടെ ക്രമാധീതമായ വിലക്കയറ്റം തടഞ്ഞ് ജീവിത നിലവാരം മെച്ചപ്പെടുത്താനും കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയാറാവണമെന്ന് സ്വതന്ത്ര തൊഴിലാളി യൂനിയൻ കൽപറ്റ മുനിസിപ്പൽ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. എസ്.ടി.യു ജില്ല പ്രസിഡന്‍റ് സി. മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. കെ. ഹംസ അധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികളെ ജംഷീർ ഖാൻ സ്മാരക അവാർഡ് നൽകി ആദരിച്ചു. റസാഖ് കൽപറ്റ, എം. അലി, രജീഷ്, അലി മേപ്പാടി, കെ. മുസ്തഫ, യൂസഫ് എന്നിവർ സംസാരിച്ചു. എസ്.ടി.യു മുനിസിപ്പൽ സമ്മേളനത്തിനായി സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു. കെ.എം. അബൂബക്കർ സ്വാഗതവും ജലീൽ നന്ദിയും പറഞ്ഞു. WEDWDL6 എസ്.ടി.യു കൽപറ്റ മുനിസിപ്പൽ പ്രവർത്തക കൺവെൻഷൻ ജില്ല പ്രസിഡന്‍റ് സി. മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്യുന്നു പഠനോപകരണങ്ങൾ വിതരണം ചെയ്തു വൈത്തിരി: കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ സംയുക്ത പദ്ധതിയായ 'ജൽ ജീവൻ മിഷന്റെ' ഭാഗമായി അംഗൻവാടി, സ്കൂൾ വിദ്യാർഥികൾക്കുള്ള പംന കിറ്റുകൾ വിതരണം ചെയുതു. വൈത്തിരി പഞ്ചായത്ത് ഹാളിൽ നടന്ന പഞ്ചായത്തുതല വിതരണോദ്ഘാടനം വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു. കൽപറ്റ ഐ.എസ്.എ ജീവൻജ്യോതിയുടെ നേതൃത്വത്തിൽ വൈത്തിരി ഗ്രാമപഞ്ചായത്തിൽ അംഗൻവാടി കുട്ടികൾക്കുള്ള സ്കൂൾ കിറ്റിന്‍റെ വിതരണമാണ് നടത്തിയത്. കെ.കെ. തോമസ്, എൽസി ജോർജ്, എൻ.ഒ. ദേവസ്യ, സി.പി. ദേവു, ജീവൻ ജ്യോതി ടീം ലീഡർ മെൽഹ മാണി എന്നിവർ സംസാരിച്ചു. WEDWDL7 ജൽ ജീവൻ മിഷന്റെ ഭാഗമായി വിദ്യാർഥികൾക്കുള്ള പഠന കിറ്റ് വിതരണത്തിന്റെ വൈത്തിരി പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡൻറ് എം.വി വിജേഷ് നിർവഹിക്കുന്നു ജനജാഗ്രത സദസ് വൈത്തിരി: സദാചാരം, സമൂഹം, പുരോഗമനം എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനജാഗ്രത സദസ് സംഘടിപ്പിച്ചു. സമൂഹത്തില്‍ നിലനില്‍ക്കുന്ന കുടുംബ ഭദ്രതയും ധാര്‍മിക ജീവിതവും ഇല്ലായ്മ ചെയ്ത് ലൈംഗിക അരാജകത്വം വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ സമൂഹം കനത്ത ജാഗ്രത പാലിക്കണമെന്ന് ജനജാഗ്രത സദസ് ആവശ്യപ്പെട്ടു. ഗാന്ധി സ്മൃതി സദസ് പുൽപള്ളി: പഴശ്ശിരാജ കോളജ് ചരിത്ര വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സദസ് ബിഷപ്പ് ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്തു. മംഗലശ്ശേരി മാധവൻ നായർ, കെ.യു. മത്തായി എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ അബ്ദുൽ ബാരി അധ്യക്ഷത വഹിച്ചു. ഫാ. വർഗീസ് കൊല്ലമാകുടിയിൽ, ഫാ. ലാസർ പുത്തൻകണ്ടത്തിൽ, ജോ. ജോഷി മാത്യു, ഡോ. ജോബി ജോയി, പി കെ ലിസി എന്നിവർ സംസാരിച്ചു. ചരിത്ര വിഭാഗത്തിന്‍റെ നേതൃത്വത്തിൽ പുസ്തക പ്രദർശനവും നടന്നു. ഐ.ടി മ്യൂസിയം ഉദ്ഘാടനം പുൽപള്ളി: പുൽപള്ളി വിജയ ഹയർസെക്കൻഡറി സ്കൂളിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ. എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അഞ്ചു ലക്ഷം രൂപ ചെലവിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബിന്‍റെ്റയും ജില്ലയിലെ ആദ്യത്തെ ഐ.ടി. മ്യൂസിയത്തിന്‍റെയും ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്‍റ് ടി.എം. ഷമീർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. ദിലീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ശോഭന സാകു, കെ.എസ്. സതി, രാധിക തുടങ്ങിയവർ സംസാരിച്ചു. മൃഗസംരക്ഷണ വകുപ്പ് പുനഃസംഘടിപ്പിക്കണം കൽപറ്റ: മൃഗസംരക്ഷണ വകുപ്പ് പുനഃസംഘടിപ്പിക്കണമെന്ന് ആനിമൽ ഹസ്ബൻഡറി ഡിപ്പാർട്ട്മൻെറ് സ്റ്റാഫ് അസോസിയേഷൻ ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. ജോയിന്‍റ് കൗൺസിൽ ജില്ല സെക്രട്ടറി പ്രേംജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് പി.എം. ജയപ്രകാശ്, ടി.ഡി. സുനിൽ മോൻ, ആർ. ശ്രീനു എന്നിവർ സംസാരിച്ചു. ജില്ല ഭാരവാഹികൾ: പി.കെ. വിജയൻ (സെക്ര), എം.എ. രമേശൻ (ജോ. സെക്ര), എൻ.ഡി. രതീഷ് (പ്രസി), എ.സി. രാധിക (വൈസ് പ്രസി). എം. മോഹൻദാസ് (ട്രഷ). ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ ധനസഹായ പദ്ധതി കൽപറ്റ: മുസ് ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവർക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നു. ശരിയായ ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്ളോറിങ്, ഫിനിഷിങ്, പ്ലംബിങ്, സാനിട്ടേഷന്‍, ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്‍കുക. 50,000 രൂപയാണ് ധനസഹായം. തിരിച്ചടക്കേണ്ടതില്ല. ബി.പി.എല്‍ കുടുംബത്തിന് മുന്‍ഗണന. അപേക്ഷകയോ അവരുടെ മക്കളോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും. വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫോറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറവും www.minoritywelfare.kerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: ആഗസ്റ്റ് 30. ടൂൾസ് റെന്റൽ അസോസിയേഷൻ ജില്ല സമ്മേളനം കൽപറ്റ: ടൂൾസ് റെന്റൽ അസോസിയേഷൻ ഫോർ കെയർ (ട്രാക്ക്) ജില്ല സമ്മേളനം ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡന്‍റ് കെ.എം. സലീം അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ ശിഹാബ് ചെവിടിയിൽ, സുഭാഷ് അയ്യോത്ത്, സിദ്ദീഖ് നരിക്കുനി, കെ. സൈതലവി എന്നിവർ സംസാരിച്ചു. ഷൗക്കത്തലി തയ്യിൽ, എം.കെ. ഷാജി, ടി.എൻ. നാസർ, സി.ആർ. സന്തോഷ്, ടി. മുനീർ, എം. മമ്മൂട്ടി, പി.കെ. മോഹനൻ, എം. കുട്ടിമാനു, സി. സുമേഷ്, പ്രസന്നകുമാർ, വി. അബ്രഹാം, കെ. വിനോദ് കുമാർ, അഡ്വ.എ.വി. രഞ്‌ജിത്ത് എന്നിവവർ സംസാരിച്ചു. 17 അംഗ ജില്ല കമ്മിറ്റിയെ തിരഞ്ഞെടുത്തു. WEDWDL8 ടൂൾസ് റെന്റൽ അസോസിയേഷൻ ഫോർ കെയർ ജില്ല സമ്മേളനം ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു .......
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story