Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമൂന്നാം വിവാഹത്തിനുള്ള...

മൂന്നാം വിവാഹത്തിനുള്ള നീക്കത്തിനിടെ യുവാവ് പിടിയിൽ

text_fields
bookmark_border
വെള്ളമുണ്ട: . പുലിക്കാട് സ്വദേശിയായ പപ്പടം അഷ്റഫിനെ ആണ് വെള്ളമുണ്ട പൊലീസ് തിരൂരിലെ ഒരു കഫ്റ്റീരിയയിൽ വെച്ച് അറസ്റ്റ് ചെയ്തത്. തലപ്പുഴയിൽ ഭാര്യയും മൂന്നു മക്കളുമുള്ള അഷ്റഫിനെതിരെ കോടതിയിൽ കേസുണ്ട്. ഇവർക്ക് ചെലവിന് കൊടുക്കാൻ വിധിയായതിനെ തുടർന്ന് ഒളിവിൽ പോയ അഷറഫ് കൊണ്ടോട്ടിയിൽ നിന്നും രണ്ടാം വിവാഹം കഴിച്ച് സ്വർണവും പണവുമായി മുങ്ങിയിരുന്നു. പിന്നീട് എടവണ്ണയിൽ ഒരു കാന്റീനിൽ ജോലി ചെയ്ത് മൂന്നാം വിവാഹത്തിന് ശ്രമിക്കുന്നതിനിടെ വധുവിന്റെ വിട്ടുകാരാണ് സംശയം തോന്നിയതിനെ തുടർന്ന് വെള്ളമുണ്ട സ്റ്റേഷനുമായി ബന്ധപ്പെട്ടത്. എന്നാൽ, പൊലീസ് വരുന്നത് മുൻകൂട്ടി അറിഞ്ഞ അഷ്റഫ് എടവണ്ണയിൽ നിന്നും മുങ്ങിയെങ്കിലും പൊലീസ് തന്ത്രപരമായി ഇയാളെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ കൊണ്ടോട്ടിയിലും കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. TUEWDL4 ashraf: അഷ്റഫ് എം.ഡി.എം.എയുമായി യുവാവ് പിടിയിൽ മീനങ്ങാടി: എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മുട്ടില്‍ തോന്നിയോടന്‍ വീട്ടില്‍ മുഹമ്മദ് ഷമീം (21)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയില്‍ നിന്നും 0.03 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മീനങ്ങാടി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ രാംകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് യുവാവ് പിടി‍യിലായത്. ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു. TUEWDL6 Shameem must കൽപറ്റയിൽ ജനജാഗരൺ സദസ് കൽപറ്റ: രാഷ്ട്രത്തിന്റെ മതനിരപേക്ഷതയും സാമൂഹ്യനീതിയും ഫെഡറലിസവും സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിന്റെ ഭാഗമായി കൽപറ്റയിൽ നടന്ന തൊഴിലാളി- കർഷക റാലി 'ജനജാഗരൺ സദസ്' കെ.എസ്.കെ.ടി.യു സംസ്ഥാന ട്രഷറർ സി.ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യമൂല്യങ്ങൾ കാത്തുസൂക്ഷിക്കുമെന്ന്‌ ജാഗരൺ സദസിനെത്തിയവർ പ്രതിജ്ഞയെടുത്തു. കർഷക സംഘം ജില്ല സെക്രട്ടറി പി.കെ. സുരേഷ്‌ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംഘാടകസമിതി ചെയർമാൻ കെ. സുഗതൻ അധ്യക്ഷത വഹിച്ചു. കെ.എൻ. ഗോപിനാഥ്‌, പി.വി. സഹദേവൻ, വി.വി. ബേബി, പി. ഗഗാറിൻ, സി.കെ. ശശീന്ദ്രൻ, കെ. ഷമീർ, സുരേഷ്‌ താളൂർ, ടി.ബി. സുരേഷ്‌ എന്നിവർ സംസാരിച്ചു. വി. ഹാരിസ്‌ സ്വാഗതം പറഞ്ഞു. TUEWDL1ജാഗരൺ സദസ്സിനെത്തിയവർ പ്രതിജ്‌ഞയെടുക്കുന്നു MUST കരുതൽ മേഖല; സർക്കാർ ഒളിച്ചുകളിക്കുകയാണെന്ന് സുൽത്താൻ ബത്തേരി: കരുതൽ മേഖല പ്രശ്നത്തിൽ സർക്കാർ ഒളിച്ചുകളി നടത്തുകയാണെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. എബ്രഹാം വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. കേരളത്തിലെ ഏഴു ലക്ഷം ഏക്കർ ഭൂമിയിൽ ജീവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരെ ആട്ടിപ്പായിക്കാൻ സാഹചര്യം സൃഷ്ടിക്കപ്പെടുന്ന സുപ്രീംകോടതി വിധി വന്നിട്ട് സെപ്റ്റംബർ മൂന്നിന് മൂന്നു മാസം പൂർത്തിയാവുകയാണ്. എന്നാൽ വിധി മറികടക്കുന്നതിനുള്ള ആത്മാർത്ഥമായ സമീപനം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവാത്തത് അപലപനീയമാണ്. 2019 ഒക്ടോബർ 23 ലെ മന്ത്രിസഭ തീരുമാനം റദ്ദാക്കാതെ പ്രശ്നപരിഹാരം സാധ്യമല്ല. വ്യക്തതയും കൃത്യതയുമില്ലാതെ സർക്കാർ പുതുതായി ഇറക്കിയ ഉത്തരവ്കൊണ്ട് ഒരു ഗുണവും ജനങ്ങൾക്ക് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കളായ എൻ.എം. വിജയൻ, ഉമ്മർ കുണ്ടാട്ടിൽ, ഗഫൂർ പടപ്പ്, എ.എ. സുലൈമാൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. MUST പുസ്തകം പ്രകാശനം ചെയ്തു അമ്പലവയൽ: എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസറും അമ്പലവയൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ കെ.വി. മനോജ് എഴുതിയ ​'നമ്മൾ അറിയേണ്ട കേരളം' എന്ന പുസ്തകം ടി. സിദ്ദീഖ് എം.എൽ.എ പ്രകാശനം ചെയ്തു. ജി.വി.എച്ച്.എസ്.എസ് അമ്പലവയലിൽ നടന്ന പ്രകാശന ചടങ്ങിൽ ഗിന്നസ് ബുക്ക് ജേതാവും ചിത്രകാരനുമായ ജോയൽ ബിജു പുസ്തകം ഏറ്റുവാങ്ങി. പരീക്ഷകളിൽ മികച്ച വിജയം നേടിയ കാർത്തിക ദാസ്, പി. അഭിജിത്, അൻസില ഷെറിൻ എന്നിവർക്ക് ക്യാഷ് അവാർഡ് നൽകി. പി.ടി.എ പ്രസിഡന്റ് കെ.കെ. വിജയകുമാർ അധ്യക്ഷത വഹിച്ചു. തിയേറ്റർ എക്സ്പേർട്ടും നടനുമായ ദേവേന്ദ്രനാഥ് ശങ്കരനാരായണൻ മുഖ്യാതിഥിയായിരുന്നു. ജില്ല പഞ്ചായത്ത് മെമ്പർ സുരേഷ് താളൂർ മുഖ്യപ്രഭാഷണം നടത്തി. എസ്.എം. യൂസഫ് കുമാർ, ബി.അനീഷ് നായർ, ഷിവി കൃഷ്ണൻ, പി.ജി. സുഷമ, താജ് മൻസൂർ, ഡോ. കെ.ബാവ പാലുകുന്ന്, ഡോ. വി.പി. അബ്ദുൽ അസീസ്, സുന്ദർലാൽ, ടി.എ. ജോസഫ്, കെ.കെ അഷറഫ്, ഇ.കെ. ജോണി, സി.കെ. ബിനേഷ് എന്നിവർ സംസാരിച്ചു. മാത്യൂസ് വൈത്തിരി നാടൻ പാട്ട് അവതരണം നടത്തി. സി.വി. നാസർ സ്വാഗതവും പി.കെ.അബ്ദുൾ സമദ് നന്ദിയും പറഞ്ഞു. TUEWDL3 ​'നമ്മൾ അറിയേണ്ട കേരളം' എന്ന പുസ്തകം ടി. സിദ്ദീഖ് എം.എൽ.എ ജോയൽ ബിജുവിന് നൽകി പ്രകാശനം ചെയ്യുന്നു വിദ്യാർഥികളെ അനുമോദിച്ചു കൽപറ്റ: എസ്​.എസ്​.എൽ.സി, പ്ലസ്​ ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കൽപറ്റ വ്യാപാരി വ്യവസായി സഹകരണ സംഘം അംഗങ്ങളുടെ മക്കളെ സംഘം ഭരണസമിതി ക്യാഷ് അവാർഡും ഉപഹാരവും നൽകി അനുമോദിച്ചു. സംഘം പ്രസിഡന്റ് കെ.കെ. ജോൺസൺ അധ്യക്ഷത വഹിച്ചു. പി.വി അജിത്ത്, കെ.പി. അബ്ദുൾ റസാഖ്, എൻ.എം. സലീം, കെ.പി. രാജീവ്, എം.കെ. ജയന്തി, എ.സി. അനിത, സ്റ്റാഫ് പ്രതിനിധി മോളി, സീന ജോൺസൺ എന്നിവർ സംസാരിച്ചു പ്രതിഷേധ ധര്‍ണ കൽപറ്റ: ചരക്ക് സേവന നികുതി വകുപ്പ് പുന:സംഘടനയുടെ മറവില്‍ തസ്തികകൾ വെട്ടികുറയ്ക്കുന്നതിനെതിരെ എന്‍.ജി.ഒ അസോസിയേഷന്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. ജി.എസ്.ടി ജോയിന്റ് കമ്മിഷണര്‍ ഓഫീസിന് മുന്നിൽ നടത്തിയ ധര്‍ണ എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജി. എസ്. ഉമാശങ്കര്‍ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ.എ. മുജീബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി. മനോജ്, പി.ജെ. ഷൈജു, കെ.എം. അന്‍വര്‍സാദത്ത്, പി.പി. ശശിധര കുറുപ്പ്, പി.ടി. സന്തോഷ്, കെ. അബ്ദുല്‍ ഗഫൂര്‍, ബെന്‍സി ജേക്കബ് എന്നിവര്‍ സംസാരിച്ചു. പി. വിനയന്‍, കെ. ജി. വേണു, കെ.വി. മനേഷ്, കെ.എ. ജോളി, കെ. എസ്. പ്രജീഷ്, കെ. ബിനുകുമാര്‍, ഇ.ടി. രതീഷ്, അഫ്‌സല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഒ.പി ടിക്കറ്റ് കമ്പ്യൂട്ടർവത്ക്കരിച്ചു കൽപറ്റ: കൽപറ്റ ജനറൽ ആശുപത്രിയിൽ ഒ.പി ടിക്കറ്റ് വിതരണം കമ്പ്യൂട്ടർവത്ക്കരിച്ചതിന്‍റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് നിർവഹിച്ചു. ടിക്കറ്റ് കമ്പ്യൂട്ടറൈസഡ് ആക്കിയതോടെ തിരക്ക് കുറക്കാനാകും. ഒ.പി. ടിക്കറ്റ് കൗണ്ടറും ബില്ലിംഗ് സെക്ഷനും പൂര്‍ണമായി കമ്പ്യൂട്ടർവത്കരിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ. അജിത, അഡ്വ. എ.പി. മുസ്തഫ, അഡ്വ. ടി.ജെ. ഐസക്ക്, ജൈനാ ജോയി, സി.കെ ശിവാരമന്‍, ഡോ. ശ്രീകുമാര്‍ മുകുന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആയിഷ പള്ളിയാല്‍, പുഷ്പ, പി. കുഞ്ഞുട്ടി, റൈഹാനത്ത് വടക്കേതില്‍, സാജിത മജീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ................... MUST- Photo and caption only TUEWDL2 ജില്ല വൂഷു ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമി ടീം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story