Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightനീലഗിരി എം.പി...

നീലഗിരി എം.പി ദുരിതാശ്വാസ സഹായം വിതരണം ചെയ്തു

text_fields
bookmark_border
നീലഗിരി എം.പി ദുരിതാശ്വാസ സഹായം വിതരണം ചെയ്തു
cancel
ദുരിതാശ്വാസ സഹായം വിതരണം ചെയ്തു ഗൂഡല്ലൂർ: ഓവാലി കെല്ലി എസ്റ്റേറ്റിൽ മരം വീണ് മരിച്ച തൊഴിലാളി സുമതിയുടെ ആശ്രിതർക്ക് ഒരു ലക്ഷവും പരിക്കേറ്റ മരുതാമ്മാളിന് 50,000 രൂപയും നീലഗിരി എം.പി എ. രാജ നൽകി. ഓവാലിയിൽ എത്തി സുമതിയുടെ കുടുംബങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് ധനസഹായം നൽകിയത്. ജില്ല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മരുതതാമ്മാളെ സന്ദർശിച്ച ശേഷമാണ് ചികിത്സ സഹായം നൽകിയത്. കൊലകൊമ്പയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സരിത എന്ന കുട്ടിയുടെ ആശ്രിതർക്കും ഒരു ലക്ഷം രൂപ വിതരണം ചെയ്തശേഷമാണ് ഗൂഡല്ലൂരിൽ എത്തിയത്. ഗൂഡല്ലൂർ ലൈബ്രറി കെട്ടിടത്തിന്റെ പ്രവർത്തികളും അദ്ദേഹം വീക്ഷിച്ചു. ആർ ഡി ഒ സരവണ കണ്ണൻ, തഹ്സിൽദാർ സിദ്ധരാജ്,ഡി.എം.കെ ജില്ല സെക്രട്ടറി ബി.എം.മുബാറക്ക്, എ.കുമാർ,എം.പാണ്ഡ്യ രാജ്, മുൻ എം.എൽ എ ദ്രാവിഡമണി, ഡി.എം.കെ.താലൂക്ക് സെക്രട്ടറി എ.ലിയാക്കത്തലി, നഗര സെക്രട്ടറി ഇളംചെഴിയൻ, മാങ്കോട് രാജ, ഓവാലി പഞ്ചായത്ത് ചെയർമേൻ ചിത്രദേവി, ഗൂഡല്ലൂർ നഗരസഭ ചെയർമാൻ പരിമള, അഡ്വ.ശ്രീജിത്ത് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. GDR AID: ഓവാലിയിൽ മരം ദേഹത്ത് വീണ് മരിച്ച സുമതിയുടെ ആശ്രിതർക്ക് നീലഗിരി എം.പി.എ. രാജ സഹായധനം കൈമാറിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story