Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:04 AM IST Updated On
date_range 13 Aug 2022 12:04 AM ISTടീ ബോർഡ് ക്ഷേമ പദ്ധതികൾ
text_fieldsbookmark_border
ഗൂഡല്ലൂർ: ടീ ബോർഡ് ഇന്ത്യ നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികളുടെ ഭാഗമായി ചെറുകിട തേയില കർഷകർക്ക് യന്ത്രങ്ങൾ വാങ്ങുന്നതിന് സബ്സിഡി ലഭിക്കുന്നതാണെന്ന് ടീ ബോർഡ് അറിയിച്ചു. പ്രൂണിങ് മെഷീൻ, തേയില കൊയ്ത്ത് യന്ത്രം, കത്രിക, ബ്രഷ് കട്ടർ, സ്പ്രേയർ എന്നീ 5 യന്ത്രങ്ങൾക്ക് 25 ശതമാനം സബ്സിഡി ലഭിക്കുന്നതാണ്. ഇത് കൂടാതെ ജൈവ കൃഷി അവംലംഭിക്കുന്ന തേയില കർഷകർക്കായി മൂന്ന് തരം സബ്സിഡി നൽകും. ടീ ബോർഡിൽ രജിസ്ട്രർ ചെയ്ത കർഷകർക്ക് മാത്രമായിരിക്കും അപേക്ഷിക്കാൻ അർഹത. ഫണ്ട് പരിമിതമായതിനാൽ ആദ്യം അപേക്ഷിക്കുന്നവർക്കായിരിക്കും മുൻഗണന. ശനി, ഞായർ, മറ്റ് പൊതു അവധി ദിനങ്ങൾ ഒഴികെ എല്ലാ ദിവസങ്ങളിലും ടീ ബോർഡിന്റെ ഗൂഡല്ലൂർ ഓഫീസിൽ നിന്നും അപേക്ഷകൾ വാങ്ങാം. ടീബോർഡ് നടത്തുന്ന സർവ്വേയുടെ ഭാഗമായി എല്ലാ ചെറുകിട കർഷകരും തങ്ങളുടെ തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ വിവരങ്ങൾ ഓഫീസിൽ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു. ഇത് തൊഴിലാളികൾക്ക് ഭാവിയിൽ ആനുകൂല്യങ്ങളും ക്ഷേമ പദ്ധതികളും നടപ്പിലാക്കുന്നതിൽ ടീ ബോർഡിനെയും സർക്കാറുകളെയും സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: 04262296316/9444953265
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story