Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:06 AM IST Updated On
date_range 11 Aug 2022 12:06 AM ISTപൈക്കാറ ഡാമിന്റെ ഷട്ടർ തുറന്നു
text_fieldsbookmark_border
ഗൂഡല്ലൂർ: പൈക്കാറ ഡാമിന്റെ ജലനിരപ്പ് ഉയർന്നതോടെ മൂന്നു ഷട്ടറുകളും തുറന്നു. ജില്ല കലക്ടർ എസ്.പി. അംറിത്ത് ഉത്തരവിട്ടതോടെയാണിത്. ഡാമിന്റെ സംഭരണശേഷി ഉയർന്ന് വെള്ളം കവിഞ്ഞൊഴുകുന്ന നിലയിലേക്ക് എത്തിയതോടെയാണ് ഡാം സന്ദർശിച്ചശേഷം കലക്ടർ തുറന്നുവിടാൻ ആവശ്യപ്പെട്ടത്. ഗ്ലൻ മോർഗാൻ, പൈക്കാറ, ദേവർഷോല, തലയ്കുന്ത ഭാഗങ്ങളിലെല്ലാം ശക്തമായ മഴ തുടരുന്നതിനാൽ ഡാമിലേക്കുള്ള വെള്ളമൊഴുക്കും വർധിക്കുകയാണ്. ഡാമിന്റെ സുരക്ഷ കരുതിയാണ് വെള്ളം തുറന്നുവിട്ടത്. ഡാമിന്റെ താഴ്‌വാര ഭാഗങ്ങളിലെ ഗ്രാമീണർക്ക് മുന്നറിയിപ്പും നൽകി. മസിനഗുഡി ആചക്കര പുഴയോരത്തുള്ളവർക്കും മുന്നറിയിപ്പ് നൽകി. കലക്ടർക്കൊപ്പം ജില്ല റവന്യൂ ഓഫിസർ കീർത്തി പ്രിയദർശിനിയും വൈദ്യുതി വകുപ്പ് അധികൃതരും ഉണ്ടായിരുന്നു. ജില്ലയിലെ 14 ഡാമുകളും നിറഞ്ഞൊഴുകുകയാണ്. കുന്ത, അവലാഞ്ചി, എമറാൾഡ് ഡാമുകൾ നേരത്തേ തുറന്നുവിട്ടിരുന്നു. ............ GDR DAM: ഡാം തുറന്നുവിട്ടത് വീക്ഷിക്കുന്ന ജില്ല കലക്ടർ എസ്.പി. അംറിത്തും വൈദ്യുതി വകുപ്പ് അധികൃതരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
