Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:18 AM IST Updated On
date_range 8 Aug 2022 12:18 AM ISTബസ് കാത്തിരിപ്പ് കേന്ദ്രം കന്നുകാലി കേന്ദ്രം
text_fieldsbookmark_border
ഗൂഡല്ലൂർ: ചേരമ്പാടി ചുങ്കത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം കന്നുകാലികളുടെ താവളമായി മാറി. കയറി നിൽക്കാൻ പറ്റാത്ത വിധം കന്നുകാലികളുടെ ചാണകവും മൂത്രവും നിറഞ്ഞിട്ടുണ്ട് ഇവിടം. അസഹ്യ ദുർഗന്ധമാണ്. ഇതിനാൽ പാതയോരത്തും മറ്റു കടകളുടെ ഉമ്മറത്തുമാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. തെരുവിലേക്ക് അഴിച്ചുവിടുന്ന കന്നുകാലികളാണ് ഇവിടം കൈയടക്കുന്നത്. പഞ്ചായത്തിന്‍റെ ശുചീകരണ വിഭാഗം തൊഴിലാളികൾ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. കന്നുകാലികളുടെ ഉടമകൾക്കെതിരെ നടപടിയെടുക്കുകയോ കന്നുകാലികളെ പിടിച്ച് ഉടമകളിൽ നിന്ന് പിഴ ഈടാക്കുകയോ ചെയ്യണമെന്നും ആവശ്യമുയരുന്നു. GDR B W SHED: ചേരമ്പാടി ചുങ്കത്തെ ബസ് വെയിറ്റിങ് ഷെഡ് കന്നുകാലികൾ വൃത്തികേടാക്കിയ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story