Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 1:00 AM IST Updated On
date_range 6 Aug 2022 1:00 AM ISTകേന്ദ്ര സർക്കാറിന്റെ പകപോക്കൽ നടപടിയിൽ പ്രതിഷേധിച്ചു
text_fieldsbookmark_border
ഗൂഡല്ലൂർ: കേന്ദ്രസർക്കാറിന്റെ പകപോക്കൽ നീക്കത്തിനെതിരെ കോൺഗ്രസ് പാർട്ടിയുടെ ആഭിമുഖ്യത്തിൽ ബിദർക്കാടിൽ പ്രകടനവും ധർണയും നടത്തി. പന്തല്ലൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. മുൻ ബ്ലോക്ക് പ്രസിഡൻറ് എൻ.എ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് എം.കെ. രവി അധ്യക്ഷത വഹിച്ചു. നാഷനൽ ഹെറാൾഡ് സംഭവവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് കേന്ദ്രസർക്കാർ നടത്തുന്ന രാഷ്ട്രീയ പകപോക്കലിനെ നേതാക്കൾ അപലപിച്ചു. പാർലമെന്റിൽ ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിച്ചതിന് എം.പിമാരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചു. എൻ.ഐ. കുര്യാക്കോസ്, അരുൾദാസ്, അനീഷ് ജോസഫ്, ലിസി ഷാജി, ഷാജി എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡൻറ് എം.എസ് വിഷ്ണുജിത്ത്, സി. ബേബി, കറുപ്പൻ, സിയാദ്, സതീഷ്, അഷ്‌റഫ്, സോമൻ, റിയാസ്, ജോർജ് ഉൾപ്പെടെ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story