Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകാട്ടാനകളെ വിരട്ടാൻ...

കാട്ടാനകളെ വിരട്ടാൻ യുവാക്കളുടെ സംഘം

text_fields
bookmark_border
കാട്ടാനകളെ വിരട്ടാൻ യുവാക്കളുടെ സംഘം
cancel
ഗൂഡല്ലൂർ: ദേവർഷോല പഞ്ചായത്തിലെ ബേബി നഗർ ഉൾപ്പെടെ ഭാഗങ്ങളിൽ കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിൽ വനപാലകരുടെ പിന്തുണയോടെ കാട്ടാനകളെ തുരത്താൻ യുവാക്കളുടെ സംഘം രംഗത്ത്. മച്ചികൊല്ലി, ബീച്ചനക്കൊല്ലി, ചെട്ടിയങ്ങാടി, മട്ടം, ചെമ്പകകൊല്ലി, പട്ടണം, ബേബി നഗർ തുടങ്ങിയ ഭാഗങ്ങളിലാണ് നാട്ടുകാരായ യുവാക്കളുടെ സംഘം കാട്ടാനകളുടെ വരവ് തടയാനും കാവൽ ഇരിക്കാനും തയാറായത്. രാത്രി മുതൽ നേരം പുലരുവോളം വാഹനങ്ങളിൽ ഇന്ധനം നിറച്ച് ഗ്രാമങ്ങൾക്ക് കാവൽ ഇരിക്കുകയാണ്. ആനകൾ ഇറങ്ങിയ വിവരം ലഭിച്ചാൽ വനപാലകരോടൊപ്പം എത്തി വിരട്ടും. പഞ്ചായത്ത് വൈസ് ചെയർമാൻ യൂനുസ് ബാബുവിന്റെ നേതൃത്വത്തിൽ കെ.ടി. ഉബൈദ്, ശിഹാബുദ്ധീൻ, ഫൈസൽ, കണ്ണൻ, ബാവ, റിൻഷാദ്, പ്രസാദ്, റിയാസ്, കുട്ടിപ്പ, ഹാരീസ്ൻഷാദ്, അയ്യൂബ് ഉൾപ്പെടെയുള്ളവരാണ് സംഘത്തിലുള്ളത്. ഇവർക്ക് കട്ടൻ കാപ്പിയും മറ്റുമൊരുക്കി നാട്ടുകാരും പിന്തുണയുമായുണ്ട്. GDR TEAM: ആനകളെ തുരത്താൻ രാത്രി കാവൽ ഇരിക്കുന്ന സംഘവും വനപാലകരും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story