Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:35 AM IST Updated On
date_range 5 Aug 2022 12:35 AM ISTജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്; ആർ.ഡി.ഒ അന്വേഷണത്തിന് ഉത്തരവിട്ടു
text_fieldsbookmark_border
ഗൂഡല്ലൂർ: അംഗൻവാടി വിഭാഗത്തിൽ ജോലി വാഗ്ദാനം ചെയ്തു 40 ഓളം പേരിൽനിന്ന് 50000 രൂപ വീതം വാങ്ങി തട്ടിപ്പ് നടത്തിയതായി പരാതി ഉയർന്നത് സംബന്ധിച്ച് ആർ.ഡി.ഒ ശരവണ കണ്ണൻ അന്വേഷണത്തിന് ഉത്തരവിട്ടു. റവന്യൂ വിഭാഗത്തിന്റെ അധികാരിയുടെ സീലും ഒപ്പും നിയമന കാര്യങ്ങൾ രേഖപ്പെടുത്തിയ ഉത്തരവും കാണിച്ചാണ് ആർ.ഡി.ഒക്ക് പന്തല്ലൂർ താലൂക്കിൽനിന്നുള്ളവർ പരാതി നൽകിയത്. 18000 രൂപയാണ് ശമ്പളമെന്നും സർക്കാർ ജോലിയാണെന്നും നിയമ ഉത്തരവിലുണ്ട്. ഇത് വ്യാജമാണെന്ന് അധികൃതർ പറഞ്ഞു. സ്ത്രീകളായ രണ്ടു പേരാണ് ഇടനിലക്കാരായി സംഭവത്തിൽ ഉൾപ്പെട്ടതായി പറയപ്പെടുന്നത്. അതേസമയം, വ്യാജ നിയമന ഉത്തരവിന് പിന്നിൽ ഒരു സർക്കാർ ജീവനക്കാരനാണ് പറയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story