Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightനീലഗിരിയിൽ മഴ കനത്തു

നീലഗിരിയിൽ മഴ കനത്തു

text_fields
bookmark_border
ഗൂഡല്ലൂർ: വ്യാഴാഴ്ച പുലർച്ച മുതൽ നീലഗിരിയിലും മഴ കനത്തു. ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ച ബുധനാഴ്ച നീലഗിരിയിൽ മഴ കുറവായപ്പോൾ വ്യാഴാഴ്ച പുലർച്ച മുതൽ ഊട്ടിയിൽ കനത്ത മഴ പെയ്യുകയാണ്. കുന്നൂർ, കുന്താ കോത്തഗിരി ഭാഗത്തും മഴ കനത്തു. ഗൂഡല്ലൂരിലും വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മഴ തീവ്രമായി. പന്തല്ലൂർ ഭാഗത്ത് മഴ ശക്തമായതോടെ ചാലിയാർ പുഴയിലേക്കുള്ള ഒഴുക്കു വർധിക്കും എന്ന സൂചനയും നൽകി. ഈ വെള്ളം വഴിക്കടവ് നിലമ്പൂർ ഭാഗത്തെ വെള്ളപ്പൊക്ക ഭീഷണി കൂട്ടുമെന്നാണ് കരുതുന്നത്. കഴിഞ്ഞ രണ്ടുദിവസം സ്കൂൾ കോളജുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. മഴ കനക്കുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ചയും അവധി പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്. ഇതിനിടെ, ഊട്ടി ബോട്ട് ഹൗസ് റോഡിൽ വെള്ളം കയറിയതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. ബോട്ട് സവാരിയും നിർത്തിവച്ചു. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ആൾത്തിരക്ക് കുറഞ്ഞ നിലയിൽ ആണ്. മഴ ശക്തിപ്പെടുമെന്ന് സൂചനയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മഴക്കെടുതി നേരിടാനുള്ള എല്ലാ ഒരുക്കങ്ങളും ജില്ല ഭരണകൂടം നടത്തിക്കഴിഞ്ഞു. GDR ROAD: ഊട്ടി ബോട്ട് ഹൗസ് റോഡിൽ വെള്ളം ഉയർന്നപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story