Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 12:44 AM IST Updated On
date_range 4 Aug 2022 12:44 AM ISTമഴക്കെടുതി: കൂടിയാലോചന യോഗം ചേർന്നു
text_fieldsbookmark_border
ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ മഴക്കെടുതികൾ നേരിടാനുള്ള തയാറെടുപ്പുകളെ കുറിച്ച് വനംമന്ത്രി കെ. രാമചന്ദ്രന്റെ നേതൃത്വത്തിൽ ഊട്ടി തമിഴകം മാളികയിൽ കൂടിയാലോചന യോഗം നടന്നു. ജില്ല കലക്ടർ എസ്.പി അംറിത്ത്, നിരീക്ഷകനും വിഭിന്നശേഷി ക്ഷേമ വകുപ്പ് സെക്രട്ടറിയുമായ ആനന്ദകുമാർ, ജില്ല റവന്യൂ ഓഫിസർ കീർത്തി പ്രിയദർശിനി ഉൾപ്പെടെ വിവിധ വകുപ്പ് അധികൃതർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. മഴക്കെടുതികൾ നേരിടാൻ എല്ലാ വകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും സജ്ജരായിരിക്കണമെന്ന് മന്ത്രി പറഞ്ഞു. നീലഗിരിയിലും ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ പ്രത്യേക നിരീക്ഷകനായിട്ടാണ് ആനന്ദകുമാറിനെ മുഖ്യമന്ത്രി നിയോഗിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തന്നോട് ജില്ലയിൽ തന്നെ ക്യാമ്പ് ചെയ്യാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. റവന്യൂ, പഞ്ചായത്ത്, നഗരസഭ, കാർഷിക വകുപ്പ്, പൊതുമരാമത്തുവകുപ്പ്, ആരോഗ്യവകുപ്പ്, വൈദ്യുതി, പൊലീസ്, ഫയർഫോഴ്സ് മറ്റു ദുരന്ത നിവാരണ സേനകളെല്ലാം സജ്ജമാണെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ജൂൺ ഒന്നു മുതൽ ആഗസ്റ്റ് മൂന്നു വരെ ജില്ലയിൽ 834.91 മി.മീ. മഴയാണ് പെയ്തത്. ഈ കാലയളവിൽ 458.88 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. 81.94 ശതമാനം അധിക മഴയാണ് ലഭിച്ചത്. പുഴകളും തോടുകളും മുൻകൂട്ടി ശുചീകരിച്ച് വിപുലപ്പെടുത്തിയതിനാലാണ് മഴക്കെടുതി വ്യാപ്തി കുറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. GDR MEETING :നീലഗിരി ജില്ലയിലെ മഴക്കെടുതികൾ നേരിടുന്നതിനെക്കുറിച്ച് വിവിധ വകുപ്പ് അധികൃതരുമായി വനംമന്ത്രി കെ. രാമചന്ദ്രൻ നടത്തിയ കൂടിയാലോചന യോഗം .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
