Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 12:44 AM IST Updated On
date_range 4 Aug 2022 12:44 AM ISTചുവപ്പ് അലർട്ട്; ഊട്ടിയിൽ മാത്രം കനത്ത മഴ
text_fieldsbookmark_border
ഗൂഡല്ലൂർ: ചുവപ്പ് അലർട്ട് പ്രഖ്യാപിച്ച നീലഗിരിയിൽ ഊട്ടിയിൽ മാത്രം ഒരു മണിക്കൂർ നേരം കനത്ത മഴ. ബുധനാഴ്ച ഉച്ചക്ക് ശേഷം മൂന്നരയോടെയാണ് മഴ പെയ്തത്. കുന്നൂർ,കോത്തഗിരി, കുന്തതാലൂക്കുകളിൽ മഴ കുറവായിരുന്നു. ആകാശം മേഘാവൃതമായിരുന്നു. കനത്ത തണുപ്പാണ് അനുഭവപ്പെടുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഗൂഡല്ലൂർ പന്തല്ലൂരിലും ഇടവിട്ട് ചെറിയ മഴ മാത്രമാണ് പെയ്തത്. രണ്ടു ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് നീലഗിരിയിൽ ബുധനാഴ്ച സ്കൂൾ, കോളജുകൾക്ക് അവധി നൽകിയിരുന്നു. മഴക്കെടുതി നേരിടാൻ കേന്ദ്ര ദുരന്ത നിവാരണ സേനാംഗങ്ങളും ഊട്ടിയിൽ എത്തിയിട്ടുണ്ട്. ജില്ലയിൽ 234 സ്ഥലങ്ങൾ അപകട മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story