Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:07 AM IST Updated On
date_range 2 Aug 2022 12:07 AM ISTവാക്‌സിൻ: സർക്കുലർ ഉടൻ പിൻവലിപ്പിക്കണം
text_fieldsbookmark_border
ഗൂഡല്ലൂർ: വാക്‌സിൻ നിർബന്ധമാക്കിയ നീലഗിരി ജില്ല വിദ്യാഭ്യാസ വകുപ്പ് ഓഫിസറുടെ സർക്കുലർ ഉടൻ പിൻവലിപ്പിക്കണമെന്ന് ഗൂഡല്ലൂർ തൊഗുതി മക്കൾ ഇയക്കം യോഗം ആവശ്യപ്പെട്ടു. ജൂലൈ 28നാണ് നീലഗിരി ജില്ല വിദ്യാഭ്യാസ ഓഫിസർ സ്കൂളുകൾക്ക് അയച്ച സർക്കുലറിൽ എല്ലാ വിദ്യാർഥികളും അധ്യാപകരും വാക്‌സിൻ കുത്തിവെച്ച് സർട്ടിഫിക്കറ്റുമായി സ്കൂളിൽ വരണമെന്ന് കാണിച്ചത്. തികച്ചും നിയമ വിരുദ്ധമായ ഈ ഉത്തരവ് അപലപനീയമാണ്. കേന്ദ്ര,സംസ്ഥാന സർക്കാറുകൾ വാക്‌സിൻ നിർബന്ധിക്കില്ലെന്നു വ്യക്തമാക്കിയതാണ്. ഇതുമായി ബന്ധപ്പെട്ട ഒരു ഹരജിയിൽ സുപ്രീം കോടതിയും വാക്‌സിൻ നിർബന്ധിക്കുന്നതിനെ വിലക്കിയിട്ടുണ്ട്. എന്നാൽ, നീലഗിരി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്റെ ഈ സർക്കുലർ തികച്ചും ഭരണഘടന വിരുദ്ധവുമാണ്. തമിഴ്‌നാട് ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ജില്ല ഭരണകൂടവും ഈ ഉത്തരവ് ഉടൻ പിൻവലിപ്പിക്കണമെന്നും ഭരണഘടന വിരുദ്ധമായ ഇത്തരം നീക്കങ്ങൾ ബന്ധപ്പെട്ടവർ തടയണമെന്നും ആവശ്യപ്പെട്ടു. അഹമ്മദ് യാസീൻ, പ്രകാഷ്, രഞ്ജിത്ത്,റിൻഷാദ്, കേതീശ്വരൻ, ഷാജഹാൻ, കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story