Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:43 AM IST Updated On
date_range 27 Jun 2022 5:43 AM ISTകാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്ക്
text_fieldsbookmark_border
മാനന്തവാടി: പട്ടാപകല്‍ കാട്ടാനയുടെ ആക്രമണത്തില്‍ റേഷന്‍ കട ജീവനക്കാരന് പരിക്ക്. തിരുനെല്ലി അപ്പപ്പാറ റേഷന്‍ കടയിലെ ജീവനക്കാരന്‍ പുലിവാല്‍വളവില്‍ എളമ്പലശ്ശേരി നന്ദകുമാറിനാണ് (45) കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഞായറാഴ്ച ഉച്ചക്ക് ഒരുമണിയോടെ കന്നുകാലിയെ അഴിച്ച് മാറ്റുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചതെന്ന് നന്ദകുമാര്‍ പറഞ്ഞു. നന്ദകുമാറിനെ വനപാലകരാണ് മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ഇദ്ദേഹത്തിന് കാലിന് ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസർമാരായ വി.സി. രാജേഷ്, എം.ഒ ഭാസ്‌കരന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ഇസ്മായില്‍ ആയാത്ത്, പി. ജനീഷ്, എസ്.എൽ. ലക്ഷ്മിദേവി, എന്‍. മോനിഷ എന്നിവരുടെ നേതൃത്തിലാണ് നന്ദകുമാറിനെ ആശുപത്രിയില്‍ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story