Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:39 AM IST Updated On
date_range 27 Jun 2022 5:39 AM ISTസി.പി.എം ആക്രമണങ്ങളെ ജനാധിപത്യരീതിയില്‍ പ്രതിരോധിക്കും -യു.ഡി.എഫ്
text_fieldsbookmark_border
attn: p3 പാക്കേജിൽ നൽകുക. കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫിസ് ആക്രമിച്ച 29 എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടും ഒരാള്‍ക്കെതിരെയും പാര്‍ട്ടി നടപടിയെടുക്കാത്തത് ജില്ലയില്‍ അരാജകത്വ സൃഷ്ടിക്കുമെന്ന് യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ പി.പി.എ. കരീം, കണ്‍വീനര്‍ എന്‍.ഡി. അപ്പച്ചന്‍ എന്നിവര്‍ വാർത്തകുറിപ്പിൽ പറഞ്ഞു. നാട്ടില്‍ സമാധാനം പുലര്‍ത്താന്‍ നേതൃത്വം കൊടുക്കേണ്ട ഭരണകക്ഷി അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പ്രസംഗങ്ങളും മുദ്രാവാക്യങ്ങളും മുഴക്കുന്നത് ആശങ്കയുയര്‍ത്തുന്നതാണ്. കോണ്‍ഗ്രസിന്റെയും മുസ്ലീംലീഗിന്റെയുടമക്കം കൊടിമരങ്ങളും ബോര്‍ഡുകളും നശിപ്പിക്കപ്പെട്ടു. രാഹുല്‍ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിന് ശേഷവും തുടരുന്ന ഈ പ്രവര്‍ത്തനശൈലിയെ ജനാധിപത്യരീതിയില്‍ ശക്തമായി പ്രതിരോധിക്കുമെന്നും ഇരുവരും പറഞ്ഞു. എം.പി ഓഫിസിന് നേരെയുണ്ടായ ആക്രമണം ബി.ജെ.പിയെ സഹായിക്കാനും അവരെ തൃപ്തിപ്പെടുത്താനുമാണെന്ന ആരോപണം ശക്തമായിക്കഴിഞ്ഞു. മഹാത്മാഗാന്ധിയുടെ ഛായാചിത്രവും ചികിത്സാസഹായവുമായി ബന്ധപ്പെട്ട ഫയലുകളും നശിപ്പിച്ചതിലൂടെ ഫാഷിസത്തിന്റെ കേരള പതിപ്പിനാണ് സി.പി.എം ചൂട്ടുകത്തിക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു. എസ്.എഫ്.ഐയെ പിന്തുണച്ച്, സമരരീതിയെ തള്ളിപ്പറഞ്ഞ് സി.പി.എം ജില്ല നേതൃത്വം കൽപറ്റ: എസ്.എഫ്.ഐയെ പിന്തുണച്ചും അവരുടെ സമരരീതിയെ തള്ളിപ്പറഞ്ഞും സി.പി.എം വയനാട് ജില്ല നേതൃത്വം. എം.പി എന്ന നിലക്ക് രാഹുൽ ഗാന്ധി പരാജയമാണെന്നും സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിൻ ഞായറാഴ്ച രാവിലെ മാധ്യമങ്ങളോട് പറഞ്ഞു. വൈകീട്ട് നടന്ന സി.പി.എം പ്രതിഷേധ യോഗത്തിൽ മറ്റ് നേതാക്കളും ഈ നിലപാടാണ് ആവർത്തിച്ചത്. എസ്.എഫ്.ഐ ഓഫിസിൽ നിന്ന് ഒരു സമരം നടത്തുമ്പോൾ അതിന്റെ വിശദാംശങ്ങളൊന്നും സാധരണയായി പാർട്ടി ചോദിക്കാറില്ല. എസ്.എഫ്.ഐ സ്വതന്ത്രമായി പ്രവർത്തിക്കുന്ന വിദ്യാർഥി പ്രസ്ഥാനമാണ്. സി.പി.എം ഓഫിസിൽനിന്ന് വിശദീകരിച്ചുകൊടുക്കുന്ന കാര്യങ്ങൾ നിർവഹിക്കുന്ന സംഘടനയല്ല. അവർ നടത്തിയ സമരം അക്രമാസക്തമായതിനെയാണ് എതിർക്കുന്നത്. അവർ വിളിച്ച മുദ്രാവാക്യം ശരിയായിരുന്നു. എം.പി എന്ന നിലക്ക് രാഹുൽ ഗാന്ധി തികഞ്ഞ പരാജയമാണ്. വയനാട്ടിൽ രൂക്ഷമായ പ്രശ്നമുണ്ടായിട്ടും ശരിയായ നിലക്ക് അദ്ദേഹം പ്രതികരിച്ചില്ല. ജില്ലയിലെ വന്യജീവി ശല്യം, ബദൽ റോഡ്, റെയിൽവേ തുടങ്ങിയ ഒരു വിഷയത്തിലും ശരിയായ ഇടപെടൽ നടത്താത്ത എം.പിയാണ് രാഹുൽ ഗാന്ധിയെന്നും സി.പി.എം ജില്ല സെക്രട്ടറി ആരോപിച്ചു. ഈ കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും. അറസ്റ്റിലായവരില്‍ പാര്‍ട്ടി അംഗങ്ങളുണ്ടെങ്കില്‍ പരിശോധിച്ച് നടപടിയെടുക്കും. കോണ്‍ഗ്രസ് ആക്രമണങ്ങള പ്രതിരോധിക്കേണ്ട ബാധ്യത സി.പി.എമ്മിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ വയനാട് ജില്ല കമ്മിറ്റിക്ക് എതിരെ സി.പി.എം സംസ്ഥാന സമിതിയിൽ കഴിഞ്ഞ ദിവസം രൂക്ഷ വിമർശനമുയര്‍ന്നു. എസ്.എഫ്.ഐ സമരം പാർട്ടിയെ വെട്ടിലാക്കിയെന്നായിരുന്നു സംസ്ഥാന സമിതിയുടെ വിലയിരുത്തൽ. ATTN: WDL7ലെ ആർമാട് കടുവ മാനിനെ കൊന്നു; നാട്ടുകാർ വനം ഉദ്യോഗസ്ഥരെ തടഞ്ഞു എന്ന വാർത്തയുടെ ഫോട്ടോ SATWDL13 ആർമാട് കടുവ ആക്രമിച്ച മാനിന്റെ ജഡം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story