Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:28 AM IST Updated On
date_range 26 Jun 2022 5:28 AM ISTമദ്റസ ഫണ്ട് വിതരണം ചെയ്തു
text_fieldsbookmark_border
ഗൂഡല്ലൂർ: സുന്നീ മാനേജ്മൻെറ് അസോസിയേഷൻ (എസ്.എം.എ) സംസ്ഥാന കമ്മിറ്റി ജില്ലയിലെ നാല് മദ്റസകളുടെ നവീകരണ പ്രവർത്തനത്തിന് നൽകിയ സാമ്പത്തിക സഹായം വിതരണം ചെയ്തു. ഗൂഡല്ലൂർ ദഅവ സൻെററിൽ നടന്ന ജില്ല സംഗമത്തിൽ വൈസ് പ്രസിഡൻറ് സി.കെ.എം പാടന്തറ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജില്ല പ്രസിഡൻറ് മൊയ്തു മുസ്ല്യാർ ഫണ്ട് വിതരണം ചെയ്തു. മുസ്ലിം ജമാഅത്ത് ജില്ല ഫിനാൻസ് സെക്രട്ടറി മൊയ്തീൻ ഫൈസി ഉദ്ഘാടനം ചെയ്തു. മജീദ് ഹാജി ഉപ്പട്ടി, അക്ബർ സഖാഫി ബിതർക്കാട്, മുജീബ് മാസ്റ്റർ ഗൂഡല്ലൂർ, കുഞ്ഞാണി ബാലവാടി, ഉമ്മർ തൊറപ്പള്ളി, സുലൈമാൻ അഹ്സനി, ഉമ്മർ പന്തല്ലൂർ, കെ.വൈ. സൈനുദ്ദീൻ മുസ്ല്യാർ, യൂനുസ് കയ്യൂന്നി, ഹഖീംചോലാടി, മുജീബ് ചുള്ളിമല, ശംസുദ്ദീൻ അശ്റഫി, ഹനീഫ, റാശിദ് അയ്യൻകൊല്ലി പങ്കെടുത്തു. ജില്ല ജനറൽ സെക്രട്ടറി സലാം പന്തല്ലൂർ വിഷയാവതരണം നടത്തി. സംഘടനകാര്യ സെക്രട്ടറി അക്ബർ മുസ്ല്യാർ സ്വാഗതവും നന്ദിയും പറഞ്ഞു. ജൂലൈ ഒന്നുമുതൽ നടക്കുന്ന എസ്.എം.എ വാർഷിക കൗൺസിലുകളുടെ ജില്ല കൺട്രോൾ ബോർഡ് ഭാരവാഹികളായി കെ.പി. മുഹമ്മദാജി, സലാം പന്തല്ലൂർ, ശറഫുദ്ദീൻ മാസ്റ്റർ, മജീദ് ഹാജി, സി.കെ.എം പാടന്തറ, സി.കെ.കെ. മദനി, അക്ബർ മുസ്ല്യാർ എന്നിവരെ തെരഞ്ഞെടുത്തു. മേഖല കൗൺസിലുകൾക്ക് നേതൃത്വം നൽകുന്നതിന്ന് ഡയറക്ടർമാരായി അബൂബക്കർ, പി.കെ.ഉമ്മർ (പന്തല്ലൂർ), മുജീബ് മാസ്റ്റർ, മുജീബ് കാമരാജനഗർ (ഗൂഡല്ലൂർ), സി.കെ.എം പാടന്തറ, അബ്ദുറഷീദ് മുസ്ല്യാർ (ദേവർഷോല മേഖല), റീജ്യണൽ ആർ.ഓ മാരായി ടി.എൻ അശ്റഫ് മുസ്ല്യാർ (പന്തല്ലൂർ), സലാം പന്തല്ലൂർ(ഗുഡല്ലൂർ), മുജീബ് മാസ്റ്റർ (ദേവർഷോല), സുലൈമാൻ അഹ്സനി (സീഫോർത്ത്), അബദു റഷീദ് മുസ്ല്യാർ (ഗൂഡല്ലൂർ), അക്ബർ സഖാഫി (ദേവർഷോല), അക്ബർ ബാവ മുസ്ല്യാർ (ബിതർക്കാട്) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story