Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:29 AM IST Updated On
date_range 24 Jun 2022 5:29 AM ISTകാട്ടാന വീട് ആക്രമിക്കുന്നതിനിടെ മധ്യവയസ്കന് പരിക്ക്
text_fieldsbookmark_border
ഗൂഡല്ലൂർ: പുലർച്ച എത്തിയ കാട്ടാന വീട് ആക്രമിക്കുന്നതിനിടെ രക്ഷപ്പെട്ട് ഓടിയ മധ്യവയസ്കന് പരിക്കേറ്റു. ദേവർഷോല കറുക്കപ്പാളി പുളിയമ്മൻചോലയിലെ രവിചന്ദ്രനാണ് (56) പരിക്കേറ്റത്. വ്യാഴാഴ്ച പുലർച്ചയാണ് ഒറ്റയാൻ വീടിനുമുന്നിൽ എത്തിയത്. തറവാട് വീട്ടിൽ തനിച്ചായിരുന്നു ഈ സമയം രവിചന്ദ്രൻ. വീടിന്റെ കല്ലുകൾ ദേഹത്തുവീണാണ് പരിക്കേറ്റത്. ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് ഊട്ടിയിലെ ആശുപത്രിയിലേക്കും മാറ്റി. എന്നാൽ, രണ്ടിടത്തുനിന്നും പ്രാഥമികചികിത്സ പോലും നൽകിയില്ലെന്ന് പരാതിയുണ്ട്. GDR DAMAGE: കറക്കപാളിയിൽ ഒറ്റയാൻ തകർത്ത രവിചന്ദ്രന്റെ വീട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
