Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:36 AM IST Updated On
date_range 23 Jun 2022 5:36 AM ISTകണ്ണൂർ സർവകലാശാല ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ (ഗവ./എയ്ഡഡ്/സെൽഫ് ഫിനാൻസിങ്) യു.ജി കോഴ്സുകളിലേക്ക് 2022-23 അധ്യയന വർഷത്തെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സർവകലാശാലയുടെ കീഴിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (ജനറൽ/ റിസർവേഷൻ/ കമ്യൂണിറ്റി/ മാനേജ്മെന്റ്/സ്പോർട്സ് ക്വോട്ട ഉൾപ്പെടെയുള്ള) ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈൻ രജിസ്ട്രേഷൻ ജൂൺ 22ന് വൈകീട്ട് മുതൽ ആരംഭിച്ച് ജൂലൈ 15ന് വൈകീട്ട് അഞ്ചിന് അവസാനിക്കും. വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ: 0497 2715284, 0497-2715261, 7356948230.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story